ഗതാഗത നിയന്ത്രണം
Mail This Article
വൈക്കം∙ തവണക്കടവ് ജങ്കാർ സർവീസ് ഉണ്ടായിരിക്കില്ല. ബോട്ടുകൾ കൂടുതൽ സർവീസ് നടത്തും. വൈക്കത്തേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നു കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എറണാകുളം ഭാഗത്തു നിന്നു സമ്മേളന വേദിയിലേക്ക് അല്ലാതെ വരുന്ന വാഹനങ്ങൾ എറണാകുളം ജില്ലയിലെ പുത്തൻകാവിൽ നിന്നു തിരിഞ്ഞ് തലയോലപ്പറമ്പിൽ എത്തി പോകണം.വെച്ചൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇടയാഴത്തു നിന്നു തിരിഞ്ഞ് കല്ലറ വഴി പോകണം.
ഇടയാഴത്തിനും വൈക്കം തെക്കേ നടയ്ക്കും ഇടയിലുള്ള വാഹനങ്ങൾ പുളിഞ്ചുവടുവഴി തലയോലപ്പറമ്പ് ഭാഗത്തേക്കു പോകണം. വെച്ചൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മുരിയൻകുളങ്ങര, കവരപ്പാടി, ചേരുംചുവട് വഴി തിരിഞ്ഞു പോകണം. ടിവിപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തോട്ടുവക്കത്തു നിന്നു തിരിഞ്ഞ് തെക്കേ നടയിൽ എത്തി പുളിഞ്ചുവടുവഴി തിരിഞ്ഞു പോകണം. സമ്മേളന നഗറിലേക്ക് ഉച്ചയ്ക്കു 2നു ശേഷം വരുന്ന വാഹനങ്ങൾ തോട്ടുവക്കത്ത് ആളെ ഇറക്കി മടങ്ങണം.