കോട്ടയം ജില്ലയിൽ ഇന്ന് (04-06-2023); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്: കുറിച്ചി ∙ അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ 9നു മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റു സഹിതം ഹെഡ്മിസ്ട്രസ് മുൻപാകെ എത്തണം. ഫോൺ: 8547340854.
തൃക്കോതമംഗലം ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്എ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. യോഗ്യതയുള്ളവർ നാളെ 10.30ന് സ്കൂൾ ഓഫിസിൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ : 9400876024.
കുറിച്ചി ∙ അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ 9നു മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റു സഹിതം ഹെഡ്മിസ്ട്രസ് മുൻപാകെ എത്തണം. ഫോൺ: 8547340854.
പാമ്പാടി ∙ വെള്ളൂർ പിടിഎം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ഹിന്ദി അധ്യാപക തസ്തികയിലും ദിവസവേതന അടിസ്ഥാനത്തിൽ കെ ടെറ്റ് യോഗ്യതയുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന.അഭിമുഖം നാളെ നടത്തും. സർട്ടിഫിക്കറ്റും , ഇവയുടെ കോപ്പിയും സഹിതം എത്തണം. സമയം.എച്ച്എസ്എ സോഷ്യൽ സയൻസ്– 10.30, യുപിഎസ്എ - 11.30, എച്ച്എസ്എ ഹിന്ദി– 2.00
മീനടം ∙ ഗവ.എച്ച്എസ്എസിൽ എച്ച്എസ്‌ടി സോഷ്യൽ സയൻസിൽ അധ്യാപക ഒഴിവിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികനിയമനം നടത്തുന്നതിനു 6ന് 10.30ന് സ്കൂളിൽ അഭിമുഖം നടത്തും.
ഈരാറ്റുപേട്ട ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ 10നു നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി ഓഫിസിൽ എത്തണം.
കിടങ്ങൂർ ∙ ഗവ. എൽപിജി സ്കൂളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അഭിമുഖത്തിനായി 9നു 10.30നു സ്കൂൾ ഓഫിസിലെത്തണം. ഡിഎഡ്, കെ–ടെറ്റ് ഉള്ളവർക്കു മുൻഗണന.
കടുത്തുരുത്തി ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ താൽക്കാലിക നോൺ വൊക്കേഷനൽ അധ്യാപക (ഇഡി) ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 7നു രാവിലെ 11നു സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 04829–282998
കുറുപ്പന്തറ ∙ സെന്റ് സേവ്യേഴ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (ഇഡി) വിഷയത്തിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടത്തും. സർട്ടിഫിക്കറ്റുകളുമായി 6നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ എത്തണം.
മാഞ്ഞൂർ ∙ ഗവ. ഹൈസ്കൂളിൽ ഹിന്ദി (എച്ച്എസ്ടി) വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം നാളെ രാവിലെ 11നു സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. യോഗ്യത കെ–ടെറ്റ്.
അഭിമുഖം റദ്ദാക്കി
വെമ്പള്ളി ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ നിയമനത്തിനായി നാളെ നടത്താനിരുന്ന അഭിമുഖം പിഎസ്‌സി നിയമനം നടന്നതിനാൽ റദ്ദാക്കിയതായി പ്രധാനാധ്യാപിക അറിയിച്ചു.
വൈക്കം ∙ കൊതവറ ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ടിടിസി, കെടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിൽ 2 ഒഴിവുകളാണുള്ളത്. സർട്ടിഫിക്കറ്റുകളുമായി 6നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.
വൈക്കം ∙ ടിവിപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി (ജൂനിയർ), മലയാളം (ജൂനിയർ), തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ രേഖകൾ സഹിതം 6നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നേരിട്ടു ഹാജരാകണം.
വൈക്കം ∙ തെക്കേനട ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 6ന് രാവിലെ 11ന് സ്കൂൾ പ്രഥമാധ്യാപികയുടെ കാര്യാലയത്തിൽ എത്തണം.
ഡയാലിസിസ് കിറ്റ്
ഗാന്ധിനഗർ∙ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടത്തുന്നു. ആവശ്യമുള്ളവർ 7ന് മുൻപ് ബന്ധപ്പെടുക. ഫോൺ 9400280965.
വൈദ്യുതി മുടക്കം
ചങ്ങനാശേരി ∙ വേഴക്കാട്, എച്ച്ഡിഎഫ്സി, ടൗൺ ഹാൾ, എസ്ബി കോളജ്, ഈസ്റ്റ് വെസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ ബിഎസ്എൻഎൽ, ബൈപാസ് റോഡ്, പഞ്ചായത്ത് ഓഫിസ് ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
ഏറ്റുമാനൂർ∙ ഗവ. വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫിസിക്സ്(ജൂനിയർ) ഇഡി ( ഓൺട്രപ്രണർഷിപ് ഡവലപ്മെന്റ്) എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി 6 നു 11നു സ്കൂൾ ഓഫിസിൽ ഹാജരാകണം– 9446304104.
ഏറ്റുമാനൂർ∙ ഗവ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (ജൂനിയർ) ഹിന്ദി( ജൂനിയർ) എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം 7നു 11നു സ്കൂൾ ഓഫിസിൽ ഹാജരാകണം. 9746756252.
മോട്ടിവേഷൻ ക്ലാസ്
കുമരകം ∙ ചങ്ങാതിക്കൂട്ടം സ്വയംസഹായസംഘം കരിയർ ഗൈഡൻസ്- മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. 10 രാവിലെ 9 മുതൽ ഒന്നുവരെ കവണാറ്റിൻകര കെവികെ ഹാളിലാണ് പരിപാടി. പ്രവേശനം സൗജന്യമായിരിക്കും.ഫോൺ– 9656912179.
താൽക്കാലിക ഒഴിവ്
കപ്പാട്∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്,എച്ച്എസ്ടി ഇംഗ്ലിഷ്, യുപിഎസ്ടി എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 6ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തണം.
രേഖകൾ നൽകണം
കൂട്ടിക്കൽ ∙ കൃഷിഭവൻ പരിധിയിൽ പി.എം.കിസാൻ സമ്മാൻ നിധി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്ന കർഷകർ ഇ–കെവൈസി, കൃഷിഭൂമിയുടെ സ്ഥിരീകരണം എന്നിവ ചെയ്തില്ല എങ്കിൽ 10നകം ചെയ്യണം. ആധാർകാർഡ്, മൊബൈൽ ഫോൺ, കരം അടച്ച രസീത് എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. അക്കൗണ്ടിൽ പണം ലഭിക്കാത്തവർ, പോസ്റ്റൽ അക്കൗണ്ട് എടുക്കണം എന്നും കൃഷി ഓഫിസർ അറിയിച്ചു.
മരങ്ങൾ മുറിക്കണം
മീനടം ∙ പഞ്ചായത്ത് പ്രദേശത്ത് മഴക്കാലത്തിന് മുന്നോടിയായി അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ഉടമകൾ തന്നെ വെട്ടി മാറ്റേണ്ടതും അല്ലാത്ത പക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമകൾ മാത്രം ഉത്തരവാദികൾ ആയിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഹരിത കർമ സേന
മീനടം ∙ പഞ്ചായത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ എല്ലാ മാസവും നിശ്ചിത യൂസർ ഫീ നൽകി (വീടുകൾക്ക് 50 രൂപ, സ്ഥാപനങ്ങൾക്ക് 100 രൂപ) ഹരിത കർമ സേനയ്ക്ക് കൈമാറി നിയമ നടപടികളിൽ നിന്നു ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇൻഷുറൻസ് പദ്ധതിയിൽഅംഗമാകാം
പാലാ ∙ ഇൻഷുറൻസ് മേഖലയിൽ ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അംഗമാകാം. 5, 6 തീയതികളിൽ ഹെഡ് പോസ്റ്റ് ഓഫിസിൽ മേള നടത്തും. 18 മുതൽ 55 വരെ വയസ്സുള്ളവർക്കു പദ്ധതിയിൽ ചേരാം. ആധാർ കാർഡ്, പാൻകാർഡ്, സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും ഫോട്ടോയും വേണം. ഫോൺ: 8281525215.
അപകടകരമായമരങ്ങൾമുറിച്ചുമാറ്റണം
രാമപുരം ∙ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും ഉടമകൾ മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങൾ വെട്ടിത്തെളിച്ചു വൃത്തിയാക്കി ഇടണം.
ടിവിപുരം ∙ പ്രീ മൺസൂൺ ആരംഭിക്കുന്നതിനു മുന്നോടിയായി ടിവിപുരം പഞ്ചായത്തിലെ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കണം. അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും സ്ഥല ഉടമ ഉത്തരവാദിയാകും.
ജലസംഭരണിനിർമിക്കാൻസ്ഥലം വേണം
കടുത്തുരുത്തി ∙ കടപ്ലാമറ്റം പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലസംഭരണി നിർമിക്കുന്നതിനു കടപ്ലാമറ്റം സർക്കാർ ആശുപത്രിക്കു സമീപവും ലേബർ ഇന്ത്യ സ്കൂളിനു സമീപവും 10 സെന്റ് വീതം സ്ഥലം ആവശ്യമുണ്ട്.
ഭൂമി വിൽക്കാൻ തയാറുള്ളവർ കടപ്ലാമറ്റം പഞ്ചായത്ത് സെക്രട്ടറിക്കോ ജല അതോറിറ്റി കടുത്തുരുത്തി എക്സിക്യൂട്ടീവ് എൻജിനീയർക്കോ താൽപര്യപത്രം നൽകണമെന്ന് അധികൃതർ അറിയിച്ചു.
ഫാർമസിസ്റ്റ്നിയമനം
ഈരാറ്റുപേട്ട ∙ നഗരസഭയുടെ കീഴിലുള്ള കുടുംബാരോഗ്യകേന്ദ്രം, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നിവിടങ്ങളിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് 12നു രാവിലെ 11നു നഗരസഭാ ഓഫിസിൽ അഭിമുഖം നടത്തുമെന്നു സെക്രട്ടറി അറിയിച്ചു.
ഹരിതസഭ നാളെ
രാമപുരം ∙ മാലിന്യമുക്ത നവകേരളം ക്യാംപെയ്ൻ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10.30നു കമ്യൂണിറ്റി ഹാളിൽഹരിതസഭ നടത്തും.
ജലസംഭരണി നിർമിക്കാൻ സ്ഥലം വേണം
കടുത്തുരുത്തി ∙ കടപ്ലാമറ്റം പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലസംഭരണി നിർമിക്കുന്നതിനു കടപ്ലാമറ്റം സർക്കാർ ആശുപത്രിക്കു സമീപവും ലേബർ ഇന്ത്യ സ്കൂളിനു സമീപവും 10 സെന്റ് വീതം സ്ഥലം ആവശ്യമുണ്ട്. ഭൂമി വിൽക്കാൻ തയാറുള്ളവർ കടപ്ലാമറ്റം പഞ്ചായത്ത് സെക്രട്ടറിക്കോ ജല അതോറിറ്റി കടുത്തുരുത്തി എക്സിക്യൂട്ടീവ് എൻജിനീയർക്കോ താൽപര്യപത്രം നൽകണമെന്ന് അധികൃതർ അറിയിച്ചു.
തപാൽ ഇൻഷുറൻസ്: മേള 5 മുതൽ
കുറവിലങ്ങാട് ∙ തപാൽ ഇൻഷുറൻസ് പദ്ധതി മേള 5, 6 തീയതികളിൽ പാലാ ഹെഡ് പോസ്റ്റ് ഓഫിസിൽ നടത്തും. 18 മുതൽ 55 വരെ വയസ്സുള്ളവർക്കു പദ്ധതിയിൽ അംഗങ്ങളാകാം. ആധാർ കാർഡ്, പാൻകാർഡ്, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഒരു ഫോട്ടോയും കരുതണം. ഫോൺ: 8281525215.
30 വരെ അപേക്ഷ നൽകാം
വെളിയന്നൂർ ∙ പഞ്ചായത്ത് പരിധിയിൽ കെട്ടിടത്തിന്റെ ഘടനയിലോ ഉപയോഗക്രമത്തിലോ മാറ്റം വരുത്തിയവർക്ക് ഓൺലൈൻ ആയി ഫോം 9 ബിയിൽ 30 വരെ അപേക്ഷ നൽകാമെന്നു സെക്രട്ടറി അറിയിച്ചു.
ഭൂരേഖകൾ പരിശോധിക്കാം
വൈക്കം ∙ ഉദയനാപുരം വില്ലേജിന്റെ ഡിജിറ്റൽ റീസർവേ രേഖകൾ എല്ലാ ഭൂവുടമകൾക്കും 7 വരെ ഉദയനാപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്യാംപ് ഓഫിസിൽ പരിശോധിക്കാമെന്നു സെക്രട്ടറി അറിയിച്ചു.