ADVERTISEMENT

ചങ്ങനാശ്ശേരി∙ എസ്ബി കോളജ് പൂർവ്വ വിദ്യാർഥി മഹാസമ്മേളനം 26ന് വൈകിട്ട് അഞ്ചരയ്ക്ക് കോളജിൽ നടക്കും. മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണം നടത്തും. അലുംമ്നൈ അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിക്കും. 

ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മിഷണർ ഷാജി പി.ജേക്കബ്, ബെംഗളൂരു ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് ഡോ. എ. കെ. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻമന്ത്രി കെ.സി. ജോസഫ് ഉമ്മൻചാണ്ടി അനുസ്മരണം നടത്തും. 

കോളജിൽ നിന്ന് ഈ വർഷം വിരമിക്കുന്നവരെ മാനേജർ റവ. ഡോ. ജെയിംസ് പാലക്കൽ ആദരിക്കും. മികച്ച വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്യും. 1974ൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി 50 വർഷം പിന്നിട്ട പൂർവ്വ വിദ്യാർഥികളെയും പ്രത്യേകമായി  ആദരിക്കും. പ്രിൻസിപ്പൽ റവ. ഫാ. റെജി പ്ലാത്തോട്ടം, ജോബ് മൈക്കിൾ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും. 

പൂർവ വിദ്യാർഥി മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബര സമ്മേളനം പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ. എം. മാത്യു അധ്യക്ഷത വഹിച്ചു. ബർസാർ ഫാ മോഹൻ മുടന്താഞ്ഞിലിൽ, വൈസ് പ്രിൻസിപ്പൽ ഡോ. സോണി കണ്ടങ്കരി, അസോസിയേഷൻ ഭാരവാഹികളായ  ഡോ. ഷിജോ കെ ചെറിയാൻ, ഷാജി പാലാത്ര, ജോഷി എബ്രഹാം, ഫാ. ജോൺ ചാവറ, ഡോ. സെബിൻ എസ് കൊട്ടാരം, ബ്രിഗേഡിയർ ഒ.എ. ജെയിംസ്, ജിജി ഫ്രാൻസിസ്, ഡോ. ജോസ് പി ജേക്കബ്, അഡ്വ. ഡെയ്സമ്മ ജെയിംസ് , ടോമി മാത്യു, എം. വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com