ADVERTISEMENT

കോട്ടയ്ക്കൽ ∙ പിഎസ്‌സി നടത്തിയ നഗരസഭാ ലൈബ്രേറിയൻ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ യുവതിക്ക് 7 വർഷമായിട്ടും നിയമനം ലഭിച്ചില്ല.പുഴക്കാട്ടിരി സ്വദേശിനി കെ.സജിലയാണ് ജോലിക്കായി കാത്തിരിപ്പ് തുടരുന്നത്. ജില്ലയിലെ നഗരസഭകൾ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം.

മുനിസിപ്പൽ കോമൺ സർവീസ് ലൈബ്രേറിയൻ തസ്തികയിലേക്കു പിഎസ്‌സി പരീക്ഷ നടത്തിയത് 2013ൽ ആണ്. 2017 സെപ്റ്റംബർ 18ന് പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിലാണ് സജില ഒന്നാംസ്ഥാനത്തെത്തിയത്.

പട്ടിക പ്രസിദ്ധീകരിച്ച് ഏതാനും മാസം കഴിഞ്ഞപ്പോൾ സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു. മുനിസിപ്പൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തുമ്പോൾ ആദ്യഘട്ടത്തിൽ ഒരേ സമയം 2 ഒഴിവുകൾ നികത്തണമെന്നും അതിലൊന്ന് ഭിന്നശേഷിക്കാരായ ആളുകൾക്കു മാറ്റിവയ്ക്കണമെന്നുമായിരുന്നു വിധി.

ഉത്തരവ് വന്നശേഷം ആദ്യഒഴിവ് റിപ്പോർട്ട് ചെയ്തത് കോട്ടയ്ക്കൽ നഗരസഭയാണ്. എന്നാൽ, നിലവിലുള്ള പട്ടികയിൽ ഭിന്നശേഷിക്കാർ ഇല്ലാത്തതിനാൽ ആ ഒഴിവ് ഇതേവരെ നികത്തിയിട്ടില്ല. മറ്റു നഗരസഭകൾ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുമില്ല. പുതിയ ഒഴിവ് വന്നാൽ മാത്രമേ സജിലയുടെ നിയമനം നടക്കുകയുള്ളൂ.

പല നഗരസഭകളിലും ലൈബ്രറി പ്രവർത്തിക്കുന്നത് താൽക്കാലിക ലൈബ്രേറിയൻമാരെ വച്ചാണ്. അധികൃതർ റിപ്പോർട്ട് ചെയ്യാത്തതിനാൽ, പഞ്ചായത്തുകളിൽനിന്നു സ്ഥാനക്കയറ്റം ലഭിച്ച ചില നഗരസഭകളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിച്ചിട്ടില്ല. സജില മുഖ്യമന്ത്രിക്കും മറ്റും നിവേദനം  നൽകിയെങ്കിലും ഫലമുണ്ടായില്ല. സജില കോടതിയെ സമീപിച്ചതിനെത്തുടർന്ന്, 2021 സെപ്റ്റംബറിൽ അവസാനിക്കേണ്ട റാങ്ക്പട്ടിക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

English Summary:

Took first rank in PSC exam; Didn't get appointment even after 7 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com