ADVERTISEMENT

പെരിന്തൽമണ്ണ∙ ബസിൽനിന്ന് വീണു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ബസ് ജീവനക്കാർ. ചെർപ്പുളശ്ശേരി–പെരിന്തൽമണ്ണ–മലപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ക്ലാസിക് ബസിലെ ജീവനക്കാരായ കണ്ടക്‌ടർ എടത്തനാട്ടുകര സ്വദേശി മുഹമ്മദ് റിയാസും ഡ്രൈവർ മക്കരപ്പറമ്പ് സ്വദേശി സംലിക്കുമാണ് മാതൃകയായത്.

ആനമങ്ങാട് മണലായ സ്വദേശികളായ ചെമ്പ്രംപള്ള്യാലിൽ അയ്യപ്പൻ–രജനി ദമ്പതികളുടെ മുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണ ചെയിനാണ് തിരികെ ലഭിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് പാറലിൽനിന്ന് ചെർപ്പുളശ്ശേരിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ആഭരണം നഷ്‌ടപ്പെട്ടത്. ബസ് പെരിന്തൽമണ്ണയിൽ മടങ്ങിയെത്തി വൃത്തിയാക്കുന്നതിനിടെയാണ് പിറകുവശത്തെ സീറ്റിനു സമീപത്തുനിന്ന് ആഭരണം ലഭിച്ചത്. പാറൽ ടൗണിൽവച്ചാണ് ആഭരണം അയ്യപ്പന് കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com