ADVERTISEMENT

ഊട്ടി ∙ മഞ്ഞുമ്മൽ ബോയ്സിലെന്ന പോലെ അതിസാഹസികമായി, നിരോധിക്കപ്പെട്ട സ്ഥലത്ത് മലകയറാനെത്തിയ സംഘത്തിലെ യുവാവ് 300 അടി താഴ്ചയിലേക്ക് വീണുമരിച്ചത്  ജനങ്ങളെ ഭയത്തിലാക്കി. കൂനൂരിന് സമീപമുള്ള കൊലക്കമ്പക്കരികിലുള്ള നിരോധനമുള്ള മലകയറാനെത്തിയ ദിണ്ഡുക്കൽ സ്വദേശി പ്രവീൺകുമാറാണ് 300 അടി താഴ്ചയിലേക്ക് വീണ‍ു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 10 കൂട്ടുകാരുമായി  ശെങ്കുട്ടവരായൻ മല കയറാനാണിവർ വന്നത്.  

ഒട്ടേറെ വിഷപ്രാണികളുള്ള മലയാണിത്. ഇവിടുത്തെ കടന്നൽ കൂട് ഇളകിയത് മൂലം  മലയുടെ പല ഭാഗങ്ങളിലേക്ക് ഓടിക്കയറിയ ഇവർ മണിക്കൂറുകൾക്ക് ശേഷം ഒത്തു കൂടിയപ്പോളാണ് കൂട്ടത്തിലൊരാളെ കാണാനില്ലെന്ന വിവരമറിഞ്ഞത്. രണ്ട് പേർക്കുകൂടി കടന്നൽ കുത്തേറ്റിരുന്നു. പൊലീസും അനിരക്ഷാസേനയും ചേർന്ന് അടുത്ത ദിവസം കയർ കെട്ടി ഇറങ്ങിയാണ് മൃതദേഹം മുകളിലേക്ക് എത്തിച്ചത്. 

സമീപ ദിവസങ്ങളിലായി നീലഗിരിയിലെ സന്ദർശന നിരോധനമുള്ള സ്ഥലങ്ങളിൽ യുവാക്കളുടെ സംഘമെത്തുന്നത് പതിവായിരിക്കയാണ്. ഇവരിൽ ചിലർക്ക് സ്വദേശീയരുടെ സഹായവും കിട്ടുന്നുണ്ട്. ടുകൾക്കുള്ളിലേക്കും മലകൾക്ക് മുകളിലേക്കുമാണ് അധികം പേരും സാഹസിക യാത്ര നടത്തുന്നത്. പ്രവേശനമില്ലെന്ന ബോർഡുകൾ അവഗണിച്ച് നടത്തുന്ന ഇത്തരം യാത്രകൾ അവസാനം അപകടത്തിലാണ് എത്തിപ്പെടുന്നത്. 

ഇതിനെതിരെ യുവാക്കളിൽ മതിയായ ബോധവൽക്കക്കരണം നടത്തുകയെന്നത് മാത്രമാണ് പോംവഴിയെന്നതാണ് വിദഗ്ധാഭിപ്രായം. ഏപ്രിൽ, മെയ് മാസം വരുന്ന സീസൺ കാലങ്ങളിൽ തിരക്കേറുക പതിവാണ്. അപകടങ്ങൾ വരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com