എം.എം.മണി എംഎൽഎയുടെ കൊച്ചുമകൾ മീനാക്ഷിയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ്

HIGHLIGHTS
  • കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ബയോളജി സയൻസിലാണ് നേട്ടം.
meenakshi
മീനാക്ഷി ഹരികൃഷ്ണൻ.
SHARE

അടിമാലി ∙ മണിയാശാന്റെ കൊച്ചുമക്കൾക്കിത് എ പ്ലസുകളുടെ കാലം. എം.എം.മണി എംഎൽഎയുടെ കൊച്ചു മകൻ ശിവജിക്ക് പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. പിന്നാലെയാണ് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസുമായി കൊച്ചുമകളും നേട്ടം കരസ്ഥമായിരിക്കുന്നത്.

Read Also : എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി രാധാകൃഷ്ണൻ

എം.എം.മണിയുടെ നാലാമത്തെ മകൾ ഗീതയുടെ മകൾ മീനാക്ഷി ഹരികൃഷ്ണനാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ബയോളജി സയൻസിലാണ് നേട്ടം. 

പിതാവ്: ഹരികൃഷ്ണൻ ദിലീപ് (ബിൽഡിങ് ഡിസൈനർ–യുബിഡി ബിൽഡേഴ്സ്, അടിമാലി). തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ നിന്നാണ് ഇളയ മകൾ ശ്രീജയുടെ മകൻ ശിവജി എസ്.ശ്രീശൈലം പത്താം ക്ലാസിൽ മികച്ച വിജയം നേടിയത്.

Content Summary : MLA M.M Mani's granddaughter got a full plus in the plus two exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS