ADVERTISEMENT

ഐഐടി പ്രവേശനപരീക്ഷ ജെഇഇ (അഡ്വാൻസ്ഡ് ) പരീക്ഷയിൽ ദേശീയതലത്തിൽ 82–ാം റാങ്കോടെ മലയാളികളിൽ ഒന്നാമതെത്തിയ  ഋഷഭിന്റെ പഠനരീതിയുടെ സവിശേഷത സമയക്രമീകരണമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ കെവിപിവൈ സ്കോളർ ആണ്. നാഷനൽ ടാലന്റ് സേർച് സ്റ്റേജ് വൺ പരീക്ഷയിൽ തമിഴ്നാട്ടിൽ ഒന്നാമതും എത്തിയിരുന്നു. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ പാലക്കാട് കൽപാത്തി സ്വദേശി പി.വി.നാരായണന്റെയും പി.സരസ്വതിയുടെയും മകനായ ഋഷഭ് മനോരമയ്ക്കു വേണ്ടി തന്റെ പഠന വഴികൾ  വിശദീകരിക്കുന്നു.  

Read Also : ജെഇഇ ലക്ഷ്യമിട്ടു, ഒന്നല്ല രണ്ടു റാങ്കിന്റെ തിളക്കത്തിൽ സഞ്ജയ്

പഠനരീതി 

എല്ലാ വിഷയങ്ങൾക്കും തുല്യ സമയം അതായിരുന്നു പഠന രീതി. കൃത്യമായ ടൈംടേബിൾ ഉണ്ടാക്കി ഈ രീതി സ്കൂൾ തലം മുതൽ ശീലമാക്കി. ചില ദിവസങ്ങളിൽ ഒരു വിഷയം പഠിക്കാൻ തയാറാക്കി വച്ചിരുന്ന അത്രയും സമയം ആവശ്യമായി വരില്ല. എന്നാലും ആ വിഷയവുമായി ബന്ധപ്പെട്ടു കൂടുതൽ വായിക്കുകയോ യുട്യൂബ് ക്ലാസുകൾ കേൾക്കുകയോ ചെയ്യും.

 

ജെഇഇ തയാറെടുപ്പ് എങ്ങനെയായിരുന്നു?

 

മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകൾ ഉപയോഗിച്ച് പഠിച്ചു. ഓൺലൈൻ മോക് ടെസ്റ്റുകൾ ധാരാളം ചെയ്തു. സമയം മാനേജ് ചെയ്തു പഠിച്ചാൽ ഏതു പരീക്ഷയിലും വിജയിക്കാം.

 

ലക്ഷ്യം

ഐഐടി ബോംബെ, ഐഐടി മദ്രാസ് ഇതിൽ  ഇവിടെയെങ്കിലും കംപ്യൂട്ടർ സയൻസ് എടുക്കാനാണ് തീരുമാനം. 

 

Content Summary : JEE Advanced 2023 Kerala Topper Rishbh share his success secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com