എട്ടുവർഷത്തെ കഠിനപരിശ്രമത്താൽ നേടിയത് ഐഎഫ്എസ് റാങ്ക്; തീരദേശത്തിന്റെ അഭിമാനമുയർത്തി ആനന്ദ് ജസ്റ്റിൻ

HIGHLIGHTS
  • പൂന്തുറ തീരദേശ മേഖലയിൽ നിന്നും ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് പരീക്ഷയിൽ വിജയിക്കുന്ന ആദ്യവ്യക്തി.
  • സാമൂഹിക പിന്നോക്കാവസ്ഥയെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും അതിജീവിച്ചാണ് ആനന്ദ് ജസ്റ്റിന്റെ നേട്ടം.
annad-justin
ആനന്ദ് ജസ്റ്റിൻ. Photo Credit : Screengrab from Manorama News.
SHARE

വലിയതുറ തീരദേശ മേഖലയിൽ നിന്നുള്ള ആദ്യ ഐ.എഫ്.എസുകാരനായി ആനന്ദ് ജസ്റ്റിൻ.  117ആം റാങ്കുകാരനായാണ് ആനന്ദ്  ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് പരീക്ഷ പാസ്സായത്. 8 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ സാമ്പത്തിക- സാമൂഹിക പിന്നാക്കാവസ്ഥ സൃഷ്‌ടിച്ച വെല്ലുവിളികൾ മറികടന്നാണ് ആനന്ദ് ജസ്റ്റിൻറെ നേട്ടം. 

Read Also : ഫയർമാൻ പരീക്ഷയിൽ 100 ൽ 78 മാർക്ക് നേടി, സംസ്ഥാനതല റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക്

ഓരോ പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാൽ ആനന്ദ് ജസ്റ്റിൻ എന്ന വലിയതുറക്കാരന്റെ  വിജയത്തിന് പിന്നിൽ  അമ്മ, സഹോദരി, ഭാര്യ എന്നിങ്ങനെ മൂന്ന് സ്ത്രീകളുണ്ട്.  പൂന്തുറ തീരദേശ മേഖലയിൽ നിന്നും ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് പരീക്ഷയിൽ വിജയിക്കുന്ന ആദ്യത്തെ ആളെന്ന വലിയ നേട്ടത്തിന്റെ സന്തോഷം അവരെക്കുറിച്ച് പറയാതെ ആനന്ദിന് പങ്കുവയ്ക്കാനാകില്ല.

വാൾ പെയിന്ററാണ് ആനന്ദിന്റെ അച്ഛൻ ജസ്റ്റിൻ. തീരദേശ മേഖല അനുഭവിക്കുന്ന പൊതുവായ സാമൂഹിക പിന്നോക്കാവസ്ഥയെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും അതിജീവിച്ചാണ് ആനന്ദ് ജസ്റ്റിൻ മികച്ച നേട്ടം കൈവരിച്ചത്. പ്രതീക്ഷ എന്ന ഒറ്റ വാക്കിൽ മുറുകെ പിടിച്ചുള്ള പ്രയാണമാണ് ഈ വിജയത്തിൽ ആനന്ദിനെ എത്തിച്ചത്.

തീരദേശ മേഖലകളിൽ നിന്ന് കൂടുതൽ പേർ യുപിഎസ്‌സി പരീക്ഷകൾ പാസ്സാകണമെങ്കിൽ മികച്ച സാമ്പത്തിക പിന്തുണ ഉറപ്പാക്കണമെന്ന് ആനന്ദ് പറയുന്നു. സിവിൽ സർവീസ് പരീക്ഷ പാസ്സാക്കാനുള്ള 8 വർഷത്തെ കഠിന പരിശ്രമം ആനന്ദിനെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകനാക്കി. ഇതും തന്റെ വിജയത്തിന് മുതൽ കൂട്ടായി എന്ന് ആനന്ദ് പറയുന്നു.

Content Summary : Anand Justin, first ifs rank holder from the valiathra coastal area 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS