50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് സ്വന്തമാക്കി ജോൺ റിച്ച്
Mail This Article
×
തൃശൂർ ∙ മലയാളി വിദ്യാർഥി ജോൺ റിച്ചിനു യൂറോപ്പിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ) ലഭിച്ചു. 2 വർഷത്തെ കെമിക്കൽ നാനോ എൻജിനീയറിങ് പഠനത്തിൽ ഓരോ സെമസ്റ്റർ വീതം ഫ്രാൻസ്, പോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളിലായിരിക്കും.
Read Also : ആദ്യ പിഎസ്‌സി പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക്; വിജയ രഹസ്യം പങ്കുവച്ച് റിൻഷ
കെമിസ്ട്രിയിൽ ഡിഗ്രി ഓണേഴ്സ് പഠനം ഡൽഹി ഹിന്ദു കോളജിലായിരുന്നു. ഇലക്ട്രിഷ്യനായ പുതുക്കാട് ചെങ്ങാലൂർ ആറ്റുപുറം ജോയച്ചന്റെയും വിമല കോളജിലെ ലാബ് അസിസ്റ്റന്റ് കൊച്ചുത്രേസ്യയുടെയും മകനാണ്.
Content Summary : John Rich got an Erasmus Mundus Scholarship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.