ADVERTISEMENT

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബിഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ ജി.ഹൃഷികേശ്  ഫ്രാൻസിലെ ഉന്നത പഠനത്തിനുള്ള ചാർപാക് മാസ്റ്റേഴ്‌സ് സ്‌കോളർഷിപ് നേടി. പ്രതിമാസം 860 യൂറോ സ്‌റ്റൈപൻഡും (76588 രൂപ) വിസ ഫീസ് കൺസഷനും അടങ്ങുന്നതാണു സ്‌കോളർഷിപ്. ഇറാസ്മസ് മുണ്ടസ് മാസ്റ്റേഴ്‌സ് പ്രോഗ്രാം മാമാസെൽഫിന്റെ ഭാഗമായി റെന്നെസ് സർവകലാശാലയിൽ ഒന്നാം വർഷം ചെലവഴിക്കും.

Read Also : കോഫിമേക്കറിൽ നിന്ന് തഹസിൽദാർ; ഗോത്രമേഖലയുടെ അഭിമാനമായി ഷിനു

റെന്നെസ് സർവകലാശാല നൽകുന്ന രണ്ടുവർഷ മെറ്റീരിയൽ സയൻസ് ഇന്‌റർനാഷനൽ മാസ്റ്റർ കോഴ്‌സാണ് മാമാസെൽഫ്. ഇംഗ്ലിഷിലാണ് കോഴ്‌സ് . 1460ൽ ആണ് റെന്നെസ് സർവകലാശാല ആദ്യമായി സ്ഥാപിക്കപ്പെട്ടത്. 1970ൽ ഇതു രണ്ടു സർവകലാശാലകളിലായി തിരിഞ്ഞു. ഫ്രാൻസിലെ അപ്പർ ബ്രിട്ടാനി മേഖലയിൽ റെന്നസിലാണ് ഈ സർവകലാശാല സ്ഥിതി ചെയ്യുന്നത്.

 

സ്‌കോളർഷിപ്പ് ഇല്ലാതെയാണ് ആദ്യം ഇറാസ്മസ് മുണ്ടസ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് ഹൃഷികേശിന് പ്രവേശനം ലഭിച്ചത്. ഇതാണ് മറ്റ് സ്‌കോളർഷിപ്പ് അവസരങ്ങൾ തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫ്രഞ്ച് സർക്കാരിന്റെ ഇന്ത്യയിലെ സ്‌കോളർഷിപ്പ് പദ്ധതിയാണ് ഫ്രാൻസ് എക്‌സലൻസ് ചാർപാക് മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ്. ഫ്രാൻസിലെ ഒരു മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് ലഭ്യമാണ്.

Read Also : 95 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഡോ. നമിത

4 ഉപവിഭാഗങ്ങളായാണ് ഈ സ്‌കോളർഷിപ്. inde.campusfrance.org എന്ന വെബ്്‌സൈറ്റിൽ വിവരങ്ങൾ ലഭിക്കും. ബിരുദപഠനം നടത്തിയ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ  അധ്യാപകരാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് ഹൃഷികേശ് പറയുന്നു. അവർ നൽകിയ പിന്തുണയും ആത്മവിശ്വാസവും വളരെ വലുതായിരുന്നു. ഈ സ്‌കോളർഷിഷ് പരിചയപ്പെടുത്തിയതും അധ്യാപകരാണെന്ന് ഹൃഷികേശ് പറയുന്നു.

 

സ്വന്തം നിലയ്ക്കാണ് ഹൃഷികേശ് ആപ്ലിക്കേഷൻ ഘട്ടങ്ങൾ പൂർത്തിയാക്കിയത്. നേരിട്ട് സൈറ്റ് വഴി വിവരങ്ങൾ ശേഖരിച്ചാണ് ഇതു ചെയ്തത്. മൂവാറ്റുപുഴ ആനിക്കാട് ചെലാക്കൽ ഹൗസിൽ സർക്കാർ ഉദ്യോഗസ്ഥനായ ജി.ഗോപകുമാറിന്‌റെയും ആയുർവേദ ഡോക്ടറായ സി.ആർ.മിനിയുടെയും മകനാണ് ഹൃഷികേശ്. ഗവേഷണത്തിൽ ഒരു കരിയറാണ് ഹൃഷികേശിന്‌റെ ലക്ഷ്യം.

 

Content Summary : BSc Physics Student Wins Prestigious Charpak Masters Scholarship for Higher Studies in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com