ADVERTISEMENT

തൊടുപുഴ ∙ യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ഇആർസിഐഎം) നൽകി വരുന്ന അലൈൻ ബെൻസോസൻ (Alain Bensoussan) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അർഹനായി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്. ഒരു വർഷത്തെ ഫെലോഷിപ്പിനു 48,300 യൂറോ (ഏകദേശം 44 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഗ്രാന്റ് ആയി ലഭിക്കുക. കണ്ണൂർ, ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജിൽനിന്നു ബിടെക്, എംടെക് എന്നിവയ്ക്കു ശേഷം കോഴിക്കോട് എൻഐടിയിൽ ഗവേഷണം പൂർത്തിയാക്കി. നോർ‌വേയിലെ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NTNU) ആണ് ഹോസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്. ഫുഡ് ക്വാളിറ്റി ഇൻസ്‌പെക്‌ഷൻ യൂസിങ് ഹൈപ്പർസ്പെക്ട്രറൽ ഇമേജിങ് എന്ന വിഷയത്തിൽ തുടർഗവേഷണം നടത്തുകയാണ് ഡോ. ജോബിൻ ഇപ്പോൾ. ഇരിട്ടി ഉളിക്കൽ കപ്യാരുമലയിൽ ഫ്രാൻസിസ്– വത്സമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. ശാലു വർഗീസ്.    

യൂറോപ്പിലേക്ക് പഠനവാതിൽ തുറന്നിട്ട് ഇആർസിഐഎം

യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന സ്കോളർ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അവസരമാണ്  ഇആർസിഐഎം പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. കംപ്യൂട്ടർ ആപ്ലിക്കേഷൻ, ക്ലൗഡ്‌ കംപ്യൂട്ടിങ്,  കംപ്യൂട്ടിങ് മെത്തഡോളജിസ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാത്തമാറ്റിക്സ്, ബിഗ് ഡേറ്റ, മെഷീൻ ലേണിങ്, ഹാർഡ്‌വെയർ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ തുടർ ഗവേഷണം ആഗ്രഹിക്കുന്നവർക്ക് ഈ ഫെലോഷിപ്പിന് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ഡി പൂർത്തിയാക്കിയവരോ തീസിസ് സമർപ്പിച്ചവരോ ആയിരിക്കണം. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. വർഷത്തിൽ രണ്ടു തവണ അപേക്ഷിക്കാം. റിസർച് പ്രപ്പോസൽ, ഗവേഷണ വിവരങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ബയോഡേറ്റ, പബ്ലിക്കേഷൻസ് ലിസ്റ്റ്, കുറഞ്ഞത് രണ്ടു ജേണലുകളുടെ പകർപ്പ്, റഫറൻസ് ലെറ്റർ എന്നിവയും അപേക്ഷയ്ക്കൊപ്പം വേണം.

ഒരു വർഷം; അരക്കോടി രൂപ വരെ ഫെലോഷിപ്

12 മാസമാണ് ഫെലോഷിപ്പിന്റെ കാലാവധി. 50 ലക്ഷത്തോളം രൂപ ഫെലോഷിപ് ലഭിക്കും. ആവശ്യമെങ്കിൽ ഒരു വർഷത്തേക്കു കൂടി നീട്ടാം.  ഇആർസിഐഎം നിഷ്കർഷിച്ചിരിക്കുന്ന, വിവിധ രാജ്യങ്ങളിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നിൽ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് അനുസരിച്ചു ഫെലോഷിപ്പ് ഗ്രാന്റിൽ മാറ്റം വരാം.  

∙ മറ്റ് ആനുകൂല്യങ്ങളും മികച്ചത്

1. ഫെലോഷിപ്പ് നേടുന്നയാൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിലെക്കും തിരിച്ചു സ്വന്തം രാജ്യത്തേക്കുമുള്ള ട്രാവൽ ഗ്രാന്റ് ആയി പരമാവധി 500 യൂറോ വീതം ലഭിക്കുന്നതാണ് .

2. ഫെലോഷിപ്പിന്റെ കാലയളവിൽ റിസർച് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഹോസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് അല്ലാതെ മറ്റൊരു രാജ്യത്തെ  ഇആർസിഐഎം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് രണ്ടാഴ്ചയിൽ കുറയാത്ത സന്ദർശനം നിർബന്ധമായും നടത്തിയിരിക്കണം. അതിനുള്ള യാത്രയ്ക്കും താമസത്തിനുമായി 1200 യൂറോ വരെ ലഭിക്കും . 

3. ഫെലോഷിപ്പിന്റെ കാലയളവിൽ, തിരഞ്ഞെടുക്കപ്പെടുന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ഫീസ്, യാത്ര, താമസം എന്നിവയ്ക്കായി 1200 യൂറോ വരെ ലഭിക്കും .  

ഫെലോഷിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Link: https://fellowship.ercim.eu/information

content Summary :

European Research Consortium Awards One-Year Fellowship to Promising Researcher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com