sections
MORE

സിനിമ സ്വപ്നമാണോ? എങ്കിൽ ഇതാ അവസരം തുറക്കുന്നു!

Acting
SHARE

അഭിനയകലയിൽ പ്രാവീണ്യം നേടാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ന്യൂഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ അവസരം. സഹവാസ രീതിയിൽ നടത്തുന്ന ഫുൾടൈം ഡ്രാമാറ്റിക് ആർട്സ് ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമിന്റെ ദൈർഘ്യം 3 വർഷമാണ്. അഭിനയം, രൂപകൽപന, സംവിധാനം, തിയറ്റർ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവയിൽ വിദ്യാർഥികൾക്കു വേണ്ട പരിശീലനം നൽകി, ആ മേഖലകളിലെ പ്രഫഷനലുകളെ സൃഷ്ടിക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.

ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത. ഏതു വിഷയത്തിലായാലും മതി. തിയറ്റർ സംബന്ധമായ  6 പ്രൊഡക്‌ഷനുകളിലെങ്കിലും പങ്കെടുത്തിരിക്കണം. ഹിന്ദി /ഇംഗ്ലിഷ് ഭാഷകൾ കൈകാര്യം ചെയ്യാനുള്ള സാമാന്യജ്ഞാനം ഉണ്ടായിരിക്കണം. തിയറ്റർ മേഖലയിൽ പ്രവർത്തിക്കുന്ന 3 വിദഗ്ധരുടെ ശുപാർശകൾ, തിയറ്റർ മേഖലയിലെ അപേക്ഷകന്റെ പരിചയം സാക്ഷ്യപ്പെടുത്തുന്ന രേഖകൾ എന്നിവ അഭികാമ്യമാണ്. അപേക്ഷകർക്ക് 1–7–2019 ന് കുറഞ്ഞത് 18 വയസ് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസാണ്. പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്.

തിരഞ്ഞെടുപ്പ് രീതി
രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. പ്രാഥമികഘട്ടത്തിൽ,  ടെസ്റ്റ് / ഓഡിഷൻ‍ എന്നിവയുണ്ടാകും. ഇതിൽ യോഗ്യത നേടുന്നവർക്കു രണ്ടാം ഘട്ടത്തിൽ അന്തിമ വർക്ക്ഷോപ്പ് ഉണ്ടാകും. പ്രാഥമിക ഘട്ട തിരഞ്ഞെടുപ്പ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. തീയതികൾ: ഡൽഹി (മേയ് 6–11), ജയ്പുർ (മേയ് 13, 14), ലക്നൗ (മേയ് 16, 17), ഭോപ്പാൽ (മേയ് 20–22), ചണ്ഡീഗഢ് (മേയ് 24, 25), മുംബൈ (മേയ് 28–31), ചെന്നൈ (ജൂൺ 3), ബെംഗളൂരു (ജൂൺ 6), പട്ന (ജൂൺ 8, 9), ഗുവാഹത്തി (ജൂൺ 11), ഭുവനേശ്വർ (ജൂൺ 13), കൊൽക്കത്ത (ജൂൺ 15, 16). ഈ ഘട്ടത്തിനു തയാറെടുക്കുന്നതിനാവശ്യമായ സ്റ്റഡി മെറ്റീരിയൽ, മാർഗനിർദ്ദേശങ്ങള്‍ എന്നിവ https://nsd.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പ്രാഥമിക ഘട്ടത്തിൽ യോഗ്യത നേ‍ടുന്നവർ തുടർന്ന് ന്യൂഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നടത്തുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ പങ്കെടുക്കണം. 2019 ജൂലൈ 1 മുതൽ 5 വരെ നടത്തുന്ന ഈ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഡിഎ, യാത്രാച്ചെലവ് (ടിക്കറ്റ് /കാഷ് റസിപ്റ്റ് ഹാജരാക്കണം) എന്നിവ നൽകും. ചെലവ് പങ്കിടൽ വ്യവസ്ഥയിൽ താമസ സൗകര്യവും നൽകും. അപേക്ഷാർഥിയുടെ ഈ മേഖലയിലെ അഭിരുചിയും പ്രാഗൽഭ്യവും വിലയിരുത്തുന്ന ഘട്ടമാണിത്. അന്തിമ പട്ടികയിൽ എത്തുന്നവർക്ക് എൻഎസ്ഡിയിൽ മെഡിക്കൽ ടെസ്റ്റ് നടത്തും.

പ്രവേശനം നേടുന്നവർക്കു പ്രതിമാസം 8000 രൂപ നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും.

അപേക്ഷ എങ്ങനെ?
അപേക്ഷ ഓൺലൈനായി www.onlineadmission.nsd.gov.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 15 വരെ നൽകാം. നിശ്ചിത രേഖകൾ അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി അപ്‌ലോഡ് ചെയ്യണം. അപേക്ഷാഫീസ് 50 രൂപയാണ്. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ / പിഎൻബി എടിഎം കാർഡ് വഴിയോ തുക അടയ്ക്കാം.

പ്രോസ്പെക്ടസ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. സ്ഥാപനത്തിൽ മൊത്തം 26 സീറ്റുണ്ട്. പട്ടികജാതി – 4 സീറ്റ്, പട്ടികവർഗം – 2, ഒബിസി – 7, എന്നിങ്ങനെയാണ് സംവരണ സീറ്റുകൾ. ഭിന്നശേഷിക്കാർക്കു സർക്കാർ വ്യവസ്ഥ പ്രകാരമുള്ള സംവരണം ഉണ്ടാകും. കൂടുതൽ വിവരങ്ങൾ http:/onlineadmission.nsd.gov.in/2019 എന്ന വെബ് ലിങ്കിൽ കിട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA