ADVERTISEMENT

കേരള സർക്കാർ സർവീസിൽ രൂപീകൃതമാകുന്ന പുതിയ കേഡർ ആണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. ഇപ്പോൾ പിഎസ്‌സി നിയമനം നടത്തുന്നത് കേരള സബോർഡിനേറ്റ് സർവീസിലെ നിയമനങ്ങൾക്കാണ്. ഇന്ത്യൻ സിവിൽ സർവീസിലെ നിയമനം യുപിഎസ്‌സിയാണ് നടത്തുന്നത്. സ്റ്റേറ്റ് സിവിൽ സർവീസ് എന്ന കേഡർ കേരളത്തിൽ നിലവിൽ വരുത്തുന്ന കെഎഎസ് വൻ മാറ്റമാണ് ഭരണരംഗത്ത് സൃഷ്ടിക്കാൻ പോകുന്നത്. സബോർഡിനേറ്റ് സർവീസിനും ഇന്ത്യൻ സിവിൽ സർവീസിനും ഇടയിലായി നിലവിൽ വരുന്ന കെഎഎസ് പുതിയ ഒരു അധികാരകേന്ദ്രമായി സർക്കാർ സർവീസിൽ വളർന്നു വരുന്നതാണ്. കെഎഎസ് വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്കു കേരള സർക്കാർ സർവീസിൽ രണ്ടാം ഗസറ്റഡ് തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നു. സംസ്ഥാന സർക്കാരിനോടു കൂടുതൽ കൂറുള്ള മേൽത്തട്ട് സിവിൽ സർവീസായി കെഎഎസ് മാറുമെന്നതിൽ ഒരു സംശയവും വേണ്ട. 

മൂന്നു വിഭാഗത്തിൽ നിന്നുമാണ് ഇപ്പോൾ കെഎഎസിന് നിയമനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒന്നാമത്തേത് പൊതുവിഭാഗമാണ്. എല്ലാ ബിരുദധാരികൾക്കും ഇതു പ്രകാരം നേരിട്ട് അപേക്ഷിക്കാം. കുറഞ്ഞ പ്രായം 32 വയസ്സാണ് ഇപ്പോൾ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. വിജ്ഞാപനം ഇറങ്ങുമ്പോൾ ഈ കാര്യത്തിൽ വ്യക്തത ഉണ്ടാകുന്നതാണ്. രണ്ടാമത്തെ വിഭാഗം സർക്കാർ സർവീസിൽ ഉള്ളവരാണ്. അതായത് തസ്തിക മാറ്റം വഴിയുള്ള നിയമനം. മൂന്നാം വിഭാഗം സീനിയർ സർക്കാർ ഉദ്യോഗസ്ഥരാണ്. ഇതിലെ ആദ്യത്തെ രണ്ടു വിഭാഗങ്ങളിലേക്കും മൽസരപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

മൂന്നു ഘട്ട പരീക്ഷയാണു വിഭാവനം ചെയ്യുന്നത്. പ്രിലിമിനറി, മെയിൻ പിന്നെ അഭിമുഖം. പ്രിലിമിനറി പരീക്ഷ ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും. 100 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു നിശ്ചിത മാർക്ക് ഇതിൽ നേടുന്നവർ മെയിൻ പരീക്ഷയ്ക്ക് ക്വാളിഫൈ ചെയ്യുന്നു. മെയിൻ പരീക്ഷയ്ക്ക് 150 മാർക്ക് വീതമുള്ള മൂന്നു പേപ്പറുകൾ ഉണ്ടായിരിക്കും. 

1. ഹ്യുമാനിറ്റീസ്

2. സയൻസ് 

3. കേരള പഠനം

മെയിൻ പരീക്ഷയിലും അഭിമുഖത്തിലും നേടുന്ന മാർക്ക് വിജയികളെ തീരുമാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com