ADVERTISEMENT

ജന്മവാസനയോടൊപ്പം ശാസ്‌ത്രീയപരിശീലനവുമുണ്ടെങ്കിൽ പ്രഫഷനൽ ഉയർച്ചയ്‌ക്ക് വഴിയൊരുക്കുന്ന മേഖലയാണു ലളിതകലകൾ. ചിത്രകല, ശിൽപകല, വാണിജ്യസാധ്യതയേറെയുള്ള അപ്ലൈഡ് ആർട്, ആർട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ നാലു വർഷ ബിഎഫ്എ പ്രോഗ്രാമിനു ജൂൺ 11 വരെ അപേക്ഷിക്കാം.

പരസ്യരംഗത്തെ കുതിച്ചുചാട്ടങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ വളർച്ച, വെബ്‌സൈറ്റ് രൂപകൽപനയിലെ പുതിയ വെല്ലുവിളികൾ, മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുള്ള മേഖലകളിലെ പുതുമകൾ എന്നിവയൊക്കെച്ചേർന്ന് അപ്ലൈഡ് ആർട് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്. ഫൈൻ ആർട്‌സ് ബിരുദധാരികൾക്ക് അവരുടെ വിശേഷമേഖലകളിൽ മാത്രമല്ല, നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി) അടക്കമുള്ള സ്‌ഥാപനങ്ങളിൽ വൈവിധ്യമാർന്ന ഡിസൈൻ പരിശീലനത്തിനും അവസരങ്ങളുണ്ട്.

യോഗ്യത: പ്ലസ് ടു ജയം

പ്രായം: 2019 ജൂൺ ഒന്നിന് 17 - 27

ആദ്യവർഷം പൊതു ക്ലാസുകൾ. തുടർന്ന് സർവകലാശാലാ പരീക്ഷയിലെ പ്രകടനം പരിഗണിച്ച് രണ്ടാം വർഷം സ്‌പെഷ്യലൈസേഷൻ തീരുമാനിക്കും.

കോഴ്സുകൾ മൂന്നിടത്ത്

1. കോളജ് ഓഫ് ഫൈൻ ആർട്‌സ്, പാളയം, തിരുവനന്തപുരം - 695 033, കേരള സർവകലാശാല, 43 സീറ്റ്

2. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സ്, മാവേലിക്കര - 690 101, കേരള സർവകലാശാല, 40 സീറ്റ്

3. കോളജ് ഓഫ് ഫൈൻ ആർട്‌സ്, തൃശൂർ-680 020, കാലിക്കറ്റ് സർവകലാശാല, 47 സീറ്റ്. ആർട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് ഇവിടെ മാത്രം.

പ്രഫഷനൽ കോഴ്സ് പ്രവേശനത്തിനുള്ള കേരള സർക്കാരിന്റെ സാമുദായിക സംവരണക്രമം പാലിക്കും. ഭിന്നശേഷിക്കാർക്ക് 5 % സീറ്റുണ്ട്. വിമുക്‌തഭടന്മാരുടെ മക്കൾക്കായി ഒരു സീറ്റ് ഏതെങ്കിലുമൊരു സ്‌ഥാപനത്തിൽ വിശേഷമായി കിട്ടും.

സിലക്‌ഷന് മൂന്നു ഘട്ടം

അഭിരുചി നിർണയിക്കുന്ന എഴുത്തുപരീക്ഷ (100 മാർക്ക്), ജൂൺ 30ന് തിരുവനന്തപുരം / തൃശൂർ ഫൈൻ ആർട്സ് കോളജുകളിലും, കോഴിക്കോട് ഗവൺമെന്റ് എൻജിനീയറിങ് കോളജിലും. 

യുക്തിചിന്ത, മാനസികശേഷി, ഇമേജിങ് എബിലിറ്റി, ലഘു ഉപന്യാസം. 25% എങ്കിലും മാർക്ക് നേടണം.

പ്രായോഗിക പരീക്ഷ (200 മാർക്ക്) ജൂലൈ 8ന്. ക്രിയേറ്റീവ് പെയിന്റിങ്ങും ലൈഫ് സ്റ്റഡിയുമായി രണ്ടു ടെസ്റ്റുകൾ തിരുവനന്തപുരത്ത്. 40 % എങ്കിലും മാർക്ക് നേടണം.

ഇന്റർവ്യൂ (100 മാർക്ക്). ജൂലൈ 9ന്. വിദ്യാർഥിയുടെ രചനകളും വിലയിരുത്തും

ചിത്രകല, ശിൽപകല, അപ്ലൈഡ് ആർട്, ആർട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ ബിഎഫ്എ

ഫീസ് എത്ര ?

വാർഷികഫീസ് 2600 രൂപ, പ്രവേശനഫീ 75 രൂപ, കോഷൻ ഡെപ്പോസിറ്റ് 250 രൂപ; ഇതിനു പുറമേ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഫീ കൂടി അടച്ചാൽ മതി.

അപേക്ഷ എങ്ങനെ ?

www.admissions.dtekerala.gov.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 300 രൂപ സ്റ്റേറ്റ് ബാങ്ക് ‌ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ “APPLICATION FEE ACCOUNT” (CURRENT ACCOUNT) of The Director of Technical Education എന്ന പേരിലടയ്ക്കാം. പട്ടികവിഭാഗം 150 രൂപ. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ, പത്മവിലാസം റോഡ്, കോട്ടയ്ക്കകം, തിരുവനന്തപുരം - 695 023 എന്ന വിലാസത്തിൽ ജൂൺ 18ന് അകം റജിസ്റ്റേഡ് തപാലിലോ നേരിട്ടോ എത്തിക്കണം. ജൂലൈ 22ന് ക്ലാസ് തുടങ്ങും.

ആർഎൽവിയിൽ ബിഎ, ബിഎഫ്എ, എംഎ

സർക്കാരിനു കീഴിലുള്ള തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ഇനിപ്പറയുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29 വരെ അപേക്ഷ സ്വീകരിക്കും,

ബിഎ (വോക്കൽ,‌ വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം / സംഗീതം / ചെണ്ട / മദ്ദളം), ബിഎഫ്എ (പെയിന്റിങ്, അപ്ലൈഡ് ആർട്, സ്കൾപ്ചർ). 12 ജയിച്ചവർക്ക് അപേക്ഷിക്കാം. അഭിരുചി നോക്കി സിലക്‌ഷൻ. 50 രൂപയ്ക്ക് അപേക്ഷാഫോം നേരിട്ടു വാങ്ങാം. 

RLV College Of Music & Fine Arts, Mini Bypass Tripunithura Road, 
Thrippunithura : 682301
ഫോൺ : 0484 277 9757

വെബ്സൈറ്റ്: https://rlvcollege.com

എംഎ പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം.  

വിഷയങ്ങൾ: വോക്കൽ,‌ വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം / സംഗീതം / ചെണ്ട / മദ്ദളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com