ADVERTISEMENT

കൊച്ചുവെളുപ്പാന്‍ കാലത്ത് അലാം ഒാഫ്  ചെയ്ത് മൂടിപ്പുതച്ചു കിടനിന്നുറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? രാവിലെ ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ പോകുന്ന കാര്യം ആലോചിക്കുമ്പോഴേ മനസ്സ് മടുക്കാറുണ്ടോ? എങ്കില്‍ ഇനി പറയാൻ പോകുന്ന ജോലി നിങ്ങള്‍ക്കുള്ളതാണ്– പ്രഫഷനൽ സ്‍ലീപ്പര്‍!.

അതെ, ഇങ്ങനെയുമൊരു ജോലിയുണ്ട്. ഉറങ്ങുക എന്നതാണു പ്രഫഷനൽ സ്‍ലീപ്പറുടെ തൊഴിൽ. കൈനിറയെ ശമ്പളവും ലഭിക്കും! അടുത്തിടെ ഫിൻലൻഡിലെ ഒരു ഹോട്ടൽ ഇൗ തസ്തികയിലേക്ക് ആളെ എടുത്തതോടെയാണു പ്രഫഷറൽ സ‍്‍ലീപ്പർമാർ ശ്രദ്ധിക്കപ്പടുന്നത്.

വൻ ഹോട്ടലുകളിലെ മുറികളിൽ കിടന്നുറങ്ങുക എന്നതാണു പ്രഫഷനൽ സ്‍ലീപ്പർമാർ ചെയ്യേണ്ടത്. ഹോട്ടൽ മുറികളിൽ എത്രമാത്രം സുഖകരമായി  ഉറങ്ങാൻ സാധിക്കുന്നു എന്നു മനസ്സിലാക്കുകയാണു ലക്ഷ്യം. ഉറക്കത്തിന്റെ താളവും ആഴവുമൊക്കെ ശാസ്ത്രീയമായി പരിശോധിക്കും. മിക്കവാറും ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും മുൻപാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്. പ്രഫഷനൽ സ്‍ലിപ്പർമാര്‍ ഒാരോ ദിവസവും ഒരോ മുറികളില്‍ ഉറങ്ങേണ്ടിവരും.

സംഗതി കേൾക്കാൻ രസമുണ്ടെങ്കിലും ഉറങ്ങുന്ന ജോലി അത്രയെളുപ്പമാണെന്നു കരുതേണ്ട. ദിവസേന ദീർഘനേരം ഉറങ്ങേണ്ടിവരും. ചുറ്റുപാടും ആളുണ്ടെന്ന ബോധത്തിൽ ഉറങ്ങണം. ശരീരത്തിൽ ഒരു പക്ഷേ , വയറുകൾ ഘടിപ്പിച്ചിട്ടുണ്ടാകാം. ചുറ്റുപാടുകളെ നന്നായി നിരീക്ഷിക്കാനുള്ള കഴിവുണ്ടാകണം. മനസ്സിലാക്കിയ കാര്യങ്ങൾ നന്നായി എഴുതാനും അവതരിപ്പിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. നിങ്ങളുടെ ‘ഉറക്കം’ ശരിയല്ലെങ്കിൽ കമ്പനി നിങ്ങളെ പിരിച്ചുവിട്ടേക്കാം!.

ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായും സ്‍ലീപ്പർമാരെ ആവശ്യമുണ്ടാകും. കുറച്ചു വർഷം മുന്‍പു നാസ ഇത്തരത്തിൽ ഉറങ്ങാൻ തയാറായ വോളെന്റിയർമാരെ ക്ഷണിച്ചിരുന്നു. 70 ദിവസം ഒരു കട്ടിലിൽ കഴിച്ച കൂട്ടാൻ 18,000 ഡോളറാണ്  (ഇപ്പോഴത്തെ കണക്കിൽ 12.5 ലക്ഷത്തോളം രൂപ) അന്നു വാഗ്ദാനം ചെയ്തത്. നാസയിൽ ജോലി ചെയ്യണമെന്ന ജീവിതഭിലാഷമുള്ളവർക്ക്് ഇങ്ങനെയും അവസരമുണ്ടെന്നു മനസ്സിലാക്കിക്കോളൂ. അമേരിക്കയിലെ കോളറാഡോ സർവകാല ശാലയും പരീക്ഷണങ്ങൾക്കായി പ്രഫഷനൽ സ്‍ലീപ്പർമാരെ ജോലിക്കെടുത്തിരുന്നു.

 നമ്മുടെ പിഎസ്‍സി പ്രഫഷനൽ സ്‍ലീപ്പർ തസ്തികയിലേക്കു പരീക്ഷ നടത്തുന്ന കാലം എത് സുന്ദരമായിരിക്കുമല്ലേ!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com