sections
MORE

ജോലിക്കായി അലയേണ്ട, സംരംഭകനാകാം; ഈ 6 കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

entrepreneur
SHARE

ജീവിക്കാൻ ഒരു തൊഴിൽ വേണം. അതു സ്വാതന്ത്യത്തോടെ െചയ്യാൻ  കഴിഞ്ഞാലോ? അതിന്റെ കൂടെ കുറച്ചു പേർക്കു തൊഴിൽ നൽകാൻ കൂടി കഴിഞ്ഞാലോ? അത്ര ബുദ്ധിമുട്ടാതെ ഇക്കാര്യങ്ങൾ സാധ്യമാണിന്ന്. തൊഴിൽ ലഭിക്കാനും നൽകാനും ഏറെ അവസരങ്ങളാണ് സംരംഭമേഖലയിലുള്ളത്. 

ഇന്ത്യയിൽ കാർഷികരംഗം കഴിഞ്ഞാൽ ഏറ്റവുമധികം പേർ ജോലി ചെയ്യുന്നത് സൂക്ഷ്മ– ചെറുകിട– ഇടത്തരം സംരംഭ (MSME) മേഖലയിലാണ്. 2013 ലെ സെൻസസ് പ്രകാരം രാജ്യ ത്താകെ 5.85 കോടി സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 13.139 കോടി പേർക്ക് ഇതുവഴി ജോലി ലഭിക്കുന്നു. 

ഏതൊരു തൊഴിലന്വേഷകനും കൃത്യമായ തൊഴിലും വരുമാനവും ഉറപ്പു വരുത്താൻ കഴിയുന്ന സാഹചര്യം സംരംഭമേഖലയിൽ ഉണ്ട്. എന്നാൽ, സംരംഭകത്വ മേഖലയിലേക്കു ചുവടു വയ്ക്കാൻ പലർക്കും പേടിയോ അറപ്പോ ഉണ്ട്. സംരംഭങ്ങൾ എങ്ങനെ തിര‍ഞ്ഞെടുക്കാം. സംരംഭകനു വേണ്ട അടിസ്ഥാന യോഗ്യതകൾ, നിക്ഷേപത്തിന് അനുയോജ്യമായ സംരംഭ മേഖലകൾ, സംരംഭത്തിനു വേണ്ട  ലൈസൻസുകൾ, സർക്കാർ സഹായ പദ്ധതികൾ, വായ്പാ പദ്ധതികൾ. വിപണന തന്ത്രങ്ങൾ/ പദ്ധതികൾ, പദ്ധതികള്‍ സംബന്ധിച്ച ആശയ ങ്ങൾ... ഇവയൊക്കെ സംബന്ധിച്ച അവ്യക്തത കൂടിയാണു പലപ്പോഴും സംരംഭങ്ങളിൽ നിന്നു തൊഴിലന്വേഷകനെ അകറ്റുന്നത്. ഇത്തരം സംശയങ്ങൾക്ക് ഉത്തരമാകാൻ ഈ കോളത്തിലൂടെ കഴിയുമെന്നാണു പ്രതീക്ഷ. ഒപ്പം ശ്രദ്ധേ യമായ സംരംഭങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യാം. 

എങ്ങനെ തിരഞ്ഞെടുക്കാം സംരംഭം
MSMEകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാമുകൾ, ഐടി, ബിടി ഹോട്ടൽ/ റിസോർട്ട് പോലുള്ള ടൂറിസം പദ്ധതികൾ, ആരോഗ്യ രക്ഷാ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകൾ...അങ്ങനെ ഏതുമാകട്ടെ എങ്ങനെ കണ്ടെത്തും ഒരു സംരംഭം എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ പ്രാഥമികമായി പരിഗണിക്കേണ്ടത് ഇനി പറയുന്ന കാര്യങ്ങളാണ്. 

1. വിപണന സാധ്യത: ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്തേണ്ടതു വിപണനത്തിനുള്ള അവസരങ്ങളിൽ നിന്നായിരിക്കണം. 

2. കണ്ടെത്തിയ ബിസിനസ് സാങ്കേതികമായി സാധ്യമാണോ (തൊഴിലാളികൾ, പരിസ്ഥിതി നിയമങ്ങൾ ഉൾപ്പെടെ).

3. തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ (ബാധകമായ കാര്യങ്ങളിൽ മാത്രം).

4. അസംസ്കൃത വസ്തുക്കളുടെ താരതമ്യ വിലയും ലഭ്യതയും 

5. മൂലധനം

6. കിടമത്സരത്തിന്റെ തോത്.

ഏതൊരു സംരംഭത്തിന്റെയും വിപണി മികച്ചതാണെങ്കിൽ വിജയം സുനിശ്ചിതമാണ്. ഇതിനു സഹായിക്കുന്നതിനായി MSME ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ് മിഷൻ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ തുടങ്ങി ഒട്ടനവധി സർക്കാർ ഏജൻസികൾ ഉണ്ട്. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA