ADVERTISEMENT

സാധാരണ ബിരുദതല പിഎസ്‌സി പരീക്ഷകൾക്കുള്ള തയാറെടുപ്പ് പോരാ കെഎഎസിന്. വിഷയങ്ങൾ കുറച്ചുകൂടി ആഴത്തിൽ പഠിക്കണം. 

ചോദ്യങ്ങൾ നേരിട്ടുള്ളവയാകണം എന്നില്ല. ഉദാഹരണത്തിന് ഒരു ചോദ്യത്തിന്റെ ഓപ്ഷനായി കുറച്ചു പ്രസ്താവനകളാകും നൽകുന്നത്. അവയിൽ ശരിയല്ലാത്തവ ഏതെന്നു ചോദിക്കാം. നന്നായി പഠിച്ചെങ്കിൽ മാത്രമേ ഉത്തരമെഴുതാനാവൂ. 

പിഎസ്‌സി പരീക്ഷകളേക്കാൾ യുപിഎസ്‌സി പരീക്ഷകളോടാവും കെഎഎസ് തിരഞ്ഞെടുപ്പിനു സാമ്യം. പ്രാഥമിക ഘട്ടത്തിന്റെ സിലബസ് വ്യക്തമാക്കുന്നതും അതുതന്നെ.

പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവരാണെങ്കിൽ ഇന്ത്യയെ ഫോക്കസ് ചെയ്തു കുറച്ചു വിഷയങ്ങൾ കൂടി നന്നായി പഠിക്കുക. സിവിൽ സർവീസ് പോലുള്ള യുപിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവരാണെങ്കിൽ കേരളത്തെക്കുറിച്ചുള്ള പാഠങ്ങൾ കൂടി ഉൾപ്പെടുത്തി പഠനം മുന്നോട്ടു കൊണ്ടുപോകണം. 

ആദ്യമായി തയാറെടുക്കുന്നവർ സിലബസ് കൃത്യമായി മനസ്സിലാക്കിയേ പരിശീലനം ആരംഭിക്കാവൂ. 

എല്ലാ ദിവസവുമുള്ള പത്രവായന തയാറെടുപ്പിന്റെ എല്ലാ ഘട്ടത്തിലും അത്യാവശ്യമാണ്.  തൊഴിൽ വീഥി പോലുള്ള പ്രസിദ്ധീകരണങ്ങളും വായനയുടെ ഭാഗമാക്കുക.

Content Summary: Kerala Administrative Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com