ADVERTISEMENT

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്കു യുപിഎസ്‌സി വിജ്ഞാപനം. മൊത്തം 418 ഒഴിവ്. സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്സ് ഉൾപ്പെടെയാണിത്.

അപേക്ഷ: നവംബർ 19 വരെ

www.upsconline.nic.in

പരീക്ഷ: 2020 ഫെബ്രുവരി 2

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി; സമീപ കേന്ദ്രങ്ങൾ ബെംഗളൂരു, ചെന്നൈ.

അപേക്ഷിക്കുമ്പോൾശ്രദ്ധിക്കാൻ

∙ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന സർവീസ് ഏതെന്ന് അപേക്ഷാഫോമിൽ മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തണം. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട് സർവീസ് കമ്മിഷനിലേക്കു മാത്രമേ സ്ത്രീകളെ പരിഗണിക്കൂ. ഇവർ പ്രിഫറൻസായി ഒടിഎ മാത്രം രേഖപ്പെടുത്തുക.

∙ നിശ്ചിത തീയതിക്കകം യോഗ്യതാ രേഖകൾ സമർപ്പിക്കാമെന്ന വ്യവസ്ഥയിൽ അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഐഎംഎയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാന വർഷ വിദ്യാർഥികൾ 2021 ജനുവരി ഒന്നിനു മുൻപായും എയർ ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2020 നവംബർ 13നു മുൻപായും യോഗ്യതാ രേഖ സമർപ്പിക്കണം. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2021 ഏപ്രിൽ ഒന്നിനു മുൻപു യോഗ്യതാ രേഖകൾ സമർപ്പിക്കേണ്ടി വരും.

∙ ശാരീരിക യോഗ്യതകൾ സംബന്ധിച്ചുള്ള വിശദവിവരങ്ങളും, പരീക്ഷാ സിലബസും അടക്കമുള്ള വിജ്ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

പ്രവേശനത്തിന് അഞ്ചു വഴികൾ

1.ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ

അവിവാഹിത പുരുഷന്മാർക്കു 100 ഒഴിവ്; എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിങ്) ഉടമകൾക്കുള്ള 13 ഒഴിവുകൾ ഉൾപ്പെടെ.

ജനനം: 1997 ജനുവരി രണ്ട് – 2002 ജനുവരി ഒന്ന് കാലയളവിലാകണം.

യോഗ്യത: ബിരുദം

2.നേവൽ അക്കാദമി, ഏഴിമല

എക്സിക്യൂട്ടീവ് (ജനറൽ സർവീസ് / ഹൈഡ്രോ ). അവിവാഹിത പുരുഷന്മാർക്കായി 45 ഒഴിവ്; എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള (നേവൽ) 6 ഒഴിവ് ഉൾപ്പെടെ.

ജനനം: 1997 ജനുവരി രണ്ട് – 2002 ജനുവരി ഒന്ന് കാലയളവിലാകണം.

യോഗ്യത: എൻജിനീയറിങ് ബിരുദം

3.എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്

പ്രീ ഫ്ലൈയിങ് കോഴ്‌സ്: പുരുഷന്മാർക്കു 32 ഒഴിവ്.

ജനനം: 1997 ജനുവരി രണ്ട്– 2001 ജനുവരി ഒന്ന് കാലയളവിലാകണം. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവരാണെങ്കിൽ രണ്ടു വർഷം ഇളവ്. 25നു താഴെ പ്രായമുള്ളവർ അവിവാഹിതരായിരിക്കണം.

യോഗ്യത: ബിരുദം (പ്ലസ്ടുവിനു ഫിസിക്സും മാത്‌സും പഠിച്ചവരാകണം), അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം

4.ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ

അവിവാഹിത പുരുഷന്മാർക്ക് 225 ഒഴിവ്.

ജനനം: 1996 ജനുവരി രണ്ട്– 2002 ജനുവരി ഒന്ന് കാലത്താകണം.

യോഗ്യത: ബിരുദം

5.ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ

അവിവാഹിത സ്ത്രീകൾക്ക് 16 ഒഴിവ്.

ജനനം: 1996 ജനുവരി രണ്ട്– 2002 ജനുവരി ഒന്ന് കാലത്താകണം. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം.യോഗ്യത: ബിരുദം

English Summary: Combined Defence Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com