ADVERTISEMENT

കംപ്യൂട്ടർ സയൻസ് എംടെക് പാസായ കുട്ടിക്കുവേണ്ടിയാണ് ഈ ചോദ്യം. കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ തൊഴിൽ സാധ്യതകൾ ഉണ്ടോ? ഈ യോഗ്യതയനുസരിച്ചു ലഭിക്കാവുന്ന തൊഴിലുകൾ വിശദീകരിക്കാമോ? 

എസ്.ലോറൻസ് 

നെടുമങ്ങാട്

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ പല തസ്തികളിലേക്കും നിയമനത്തിനു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷനും (https://ssc.nic.in)  യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനും (www.upsc.gov.in) ആവശ്യാനുസരണം വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാറുണ്ട്. സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസ്’ വാരികയിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുക പതിവാണ്. ‘തൊഴിൽ വീഥി’യിലും വരാറുണ്ട്. ചില റിക്രൂട്മെന്റ് പരസ്യങ്ങൾ പ്രമുഖ ദിനപത്രങ്ങളിലും വരും. അറിയിപ്പുകൾ വരുന്ന മുറയ്ക്ക് അപേക്ഷിച്ചാണ് ഇത്തരം ജോലികൾ നേടാറുള്ളത്. നിങ്ങൾ പറഞ്ഞ രീതിയിലുള്ള തസ്തികകളിലേക്കു വർഷം തോറും നിയമനം പതിവില്ല.

കംപ്യൂട്ടർ സയൻസ് എംടെക് കഴിഞ്ഞ് എൻജിനീയറിങ് കോളജ് അധ്യാപകജോലിക്കു പോകാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ പിഎച്ച്ഡി ഗവേഷണവും തുടർന്ന് താൽപര്യമുണ്ടെങ്കിൽ ഗവേഷണ കരിയറുമാകാം. സർക്കാർ മേഖലയിൽ സിഎസ്ഐആർ, ഡിആർഡിഒ, ഐഎസ്ആർഒ തുടങ്ങി ധാരാളം സ്ഥാപനങ്ങളിൽ ഗവേഷണാവസരങ്ങളുണ്ട്. സൈബർ സെക്യൂറിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ പുതുമേഖലകളിലേക്കു കടക്കാനും ഈ യോഗ്യതയും മുൻകൈയെടുക്കാൻ വാസനയുമുള്ളവർക്കു കഴിയും. കംപ്യൂട്ടറിലെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ജോലികൾക്കു ധാരാളം സാധ്യതകളുണ്ട്. ഇവയെപ്പറ്റി ഈ കുട്ടിക്ക് നല്ല അറിവുണ്ടായിരിക്കുമെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com