sections
MORE

കേശാലങ്കാരത്തിലും പാചകത്തിലും മിടുക്കു തെളിയിച്ചാൽ ചുമ്മാ ചൈന വരെ പോകാം

Skills
SHARE

പാചകവും കേശാലങ്കാരവും മികച്ച രീതിയിൽ ചെയ്യാൻ അറിയാമെങ്കിൽ വേണമെങ്കിൽ ചൈനയിലെ ഷാങ്ഹായി വരെ പോകാം. അവിടെ ഇതിന്റെ ആഗോളമത്സരത്തിലും പങ്കെടുക്കാം. 

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയ്സ്) വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി നടത്തുന്ന ‘ഇന്ത്യ സ്കിൽസ് കേരള 2020’ നൈപുണ്യമേളയിൽ ഇത്തവണ പാചകം, കേശാലങ്കാരം തുടങ്ങിയ ജനപ്രിയ മേഖലകളിലും മത്സരങ്ങളുണ്ട്. 

നൂതന സാങ്കേതികവിദ്യ വേണ്ടിവരുന്ന സ്കിൽ ഇനങ്ങൾക്കൊപ്പം ബേക്കറി, ബ്യൂട്ടിതെറപ്പി, ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ജ്വല്ലറി തുടങ്ങിയവ ഇനങ്ങളിലും മിടക്കുക്കന്മാർക്കും മിടുക്കികൾക്കും കഴിവു തെളിയിക്കാം. ദേശീയ അടിസ്ഥാനത്തിൽ വിജയിച്ചാൽ ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന ആഗോള മത്സരത്തിൽ പങ്കെടുക്കാം. റഷ്യയിലെ കസാനിൽ നടന്ന കഴിഞ്ഞ ആഗോള നൈപുണ്യ മേളയിലും മറ്റു വിവിധ മത്സരങ്ങളിലും കേരളത്തിൽ നിന്നുള്ളവർ മികച്ച വിജയം നേടിയിരുന്നു. 

ജില്ലാതല മത്സരങ്ങൾ ഡിസംബർ 14 മുതൽ 19 വരെയും, മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിയായി 2020 ജനുവരി 10 മുതൽ 15 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങൾ 2020 ഫെബ്രുവരി 15 മുതൽ 17 വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ്. ഇന്ത്യ സ്കിൽസ് കേരളയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയാണു സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവർക്ക് അൻപതിനായിരം രൂപയും ഫൈനലിൽ എത്തുന്നവർക്ക് പതിനായിരം രൂപയും ലഭിക്കും.  

ഇതു കൂടാതെ മറ്റു മത്സര ഇനങ്ങളുമുണ്ട്. അവ ഇനി പറയുന്നു: ഓട്ടോബോഡി റിപ്പയർ, ഓട്ടമൊബീൽ ടെക്നോളജി, ബ്രിക് ലേയിങ്, കേബിനറ്റ് നിർമാണം, സിഎൻസി ടേണിങ്, സിഎൻസി മില്ലിങ്, ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, ഇലകട്രോണിക്സ്, ഫാഷൻ ടെക്നോളജി, ഫ്ലോറിസ്ട്രി, ഹെയർ ഡ്രെസിങ്, ജോയിനറി, ലാൻഡ്സ്കേപ് ഗാർഡനിങ്, പെയിൻറിങ് ആൻഡ് ഡെക്കറേറ്റിങ്, പ്ലാസ്റ്റിക്ക് ഡൈ എൻജിനീയറിങ്, പ്ലംബിങ് ആൻഡ് ഹീറ്റിങ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, റസ്റ്ററന്റ് സർവീസ്, വോൾ ആൻ‍ഡ് ഫ്ലോർ ടൈലിങ്, വാട്ടർ ടെക്നോളജി, വെബ് ടെക്നോളജി, വെൽഡിങ്, 3ഡി ഡിജിറ്റൽ ഗെയിം ആർട്, ക്ലൗഡ് കംപ്യൂട്ടിങ്, ഐടി സോഫ്റ്റ‌്‌വെയർ സൊലൂഷൻസ് ഫോർ ബിസിനസ്, കാർ പെയിന്റിങ്, കാർപൻന്ററി, ഐടി നെറ്റ്‌വർക്ക് സിസ്റ്റം അഡ്മിനിസ്ട്രേഷൻ, കൺഫക്‌ഷണറി ആൻഡ് പാറ്റിസെറീസ്, മെക്കാനിക്കൽ എൻജീയനിറിങ്  കംപ്യൂട്ടർ എയ്ഡ് ഡിസൈൻ, മൊബൈൽ റോബോട്ടിക്സ്, ഗ്രാഫിക്ക് ഡിസൈൻ ടെക്നോളജി, ഐടി നെറ്റ‌്വർക്ക് കേബിളിങ്, പ്രിന്റ് മീഡിയ ടെക്നോളജി, പ്ലാസ്റ്റിങ് ആൻഡ് ഡ്രൈവോൾ. നിശ്ചിത പ്രായപരിധിയിലുള്ള ഏതു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഏകജാലക സംവിധാനം വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വെബ്സൈറ്റ്: www.indiaskillskerala.com ഫോൺ: 9496327045.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA