ADVERTISEMENT

കോയമ്പത്തൂർ – സിറ്റി കോർപറേഷൻ പരിധിയിൽ ഗ്രേഡ് വൺ തൂപ്പ് തൊഴിലാളികളുടെ 549 തസ്തികകളിലേക്ക് അപേക്ഷകരായി 3,500ലേറെ എൻജിനീയറിങ്, ബിരുദ, ഡിപ്ലോമക്കാർ. മിക്കവരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിലും സർക്കാർ ജോലിയെന്ന സ്വപ്നമാണ് അപേക്ഷ നൽകാൻ പ്രേരിപ്പിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി സുരക്ഷയില്ലാത്തതും കുറഞ്ഞ ശമ്പളവും കൂടുതൽ ജോലി സമയവുമാണ് മറ്റു കാരണങ്ങൾ.

പത്താംക്ലാസ് വരെ പഠിച്ചവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അടിസ്ഥാന ശമ്പളം 15,700 രൂപ. രാവിലെയും വൈകിട്ടും മൂന്നു മണിക്കൂർ വീതം മാത്രമാണ് തൂപ്പ് ജോലി സമയം. ഒഴിവു വേളകളിൽ ഇവർക്ക് മറ്റു ജോലികളിൽ ഏർപ്പെടാം. അലവൻസുകളും മറ്റും ഉൾപ്പെടെ മാസശമ്പളം 20,000ത്തോളം രൂപ ലഭിക്കും. കരാർ അടിസ്ഥാനത്തിൽ നിലവിൽ തൂപ്പ് ജോലി ചെയ്യുന്നവരും അപേക്ഷ നൽകിയിട്ടുണ്ട്. ജോലി സ്ഥിരപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. രണ്ടായിരത്തോളം സ്ഥിരം തൊഴിലാളികളും അഞ്ഞൂറോളം കരാർ തൊഴിലാളികളുമാണ് ഇപ്പോഴുള്ളത്. 

2008ൽ മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയതാണ് വിഗ്നേശ്. തൂപ്പ് ജോലിക്ക് അപേക്ഷിച്ചതിൽ യാതൊരു നാണക്കേടും അദ്ദേഹത്തിനില്ല. കുടുംബം മുന്നോട്ടു പോകണമെങ്കിൽ ഇൗയൊരു ജോലികൂടിയേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com