ADVERTISEMENT
film-institute -programs

ദേശീയസ്ഥാപനങ്ങളായ പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്ത സത്യജിത് റേ ഫിലം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലെ പൊതുപ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ ജനുവരി 24 വരെ.

വെബ് സൈറ്റുകൾ:
അപേക്ഷയ്ക്ക് : https://applyadmission.net/jet2020  
പുണെ ഇൻസ്റ്റിറ്റ്യൂട്ട്: http://ftii.ac.in
കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട്: http://srfti.ac.in

സിലക്‌ഷന്റെ ആദ്യഘട്ടമായ ജെറ്റ് (ജോയിന്റ് എൻട്രൻസ് ടെസ്റ്റ്) ഫെബ്രുവരി 15, 16 തീയതികളിൽ തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 27 കേന്ദ്രങ്ങളിൽ നടത്തും. 3 മണിക്കൂർ ടെസ്റ്റിൽ ഒബ്ജെക്ടീവ് ചോദ്യങ്ങളോടൊപ്പം വിവരണരീതി ചോദ്യങ്ങളുമുണ്ടാകും. പരീക്ഷാസ്കീം അപേക്ഷാസൈറ്റിലുണ്ട്.

കോഴ്സ് തിരഞ്ഞെടുക്കും മുൻപ്, രണ്ട്  ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും വെബ്സൈറ്റുകളിൽനിന്നു പരമാവധി വിവരങ്ങൾ ശേഖരിക്കുക. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പക്ഷേ ചുരുക്കം ചില കോഴ്സുകൾക്കു യോഗ്യത വ്യത്യസ്തമാണ്.

1. സൗണ്ട് റെക്കോർഡിങ് & ഡിസൈൻ / സൗണ്ട് റിക്കോർഡിങ് & ടെലിവിഷൻ എൻജിനീയറിങ് / സൗണ്ട് ഫോർ ഇലക്ട്രോണിക് & ഡിജിറ്റൽ മീഡിയ: പ്ലസ്ടു തലത്തിൽ ഫിസിക്സ് കഴിഞ്ഞ് ഏതെങ്കിലും ബിരുദം.

2. ആർട് ഡയറക്‌ഷൻ & പ്രൊഡക്‌ഷൻ ഡിസൈൻ: അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിങ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ അഥവാ ബന്ധപ്പെട്ട ബിരുദമോ തുല്യ ഡിപ്ലോമയോ വേണം.

ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് 5 % അടക്കം കേന്ദ്ര മാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. പക്ഷേ സാമ്പത്തികപിന്നാക്ക സംവരണമില്ല.

രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും കൂടി ഒരപേക്ഷ മതി. ഒരു ഗ്രൂപ്പിലെ ഒന്നിലേറെ കോഴ്സുകൾക്ക് അപേക്ഷിച്ചുകൂടാ. ജെറ്റ് സ്കോർ മേയ് മൂന്നാം വാരം അറിയാം. ഇതിന് 2020 ഡിസംബർ 31 വരെയാണു സാധുത.

പുണെ, കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്വതന്ത്രമായി തനതു രീതിയിൽ പ്രവേശനം നടത്തും. പ്രവേശനത്തിന്റെ ആദ്യഘട്ടമായി ജെറ്റ് സ്കോർ പരിഗണിക്കുമെന്നു മാത്രം. തുടർന്ന് ഇന്റർവ്യൂ, ഓറിയന്റേഷൻ തുടങ്ങിയവയുണ്ട്. ഫീസ്, സ്കോളർഷിപ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റുകളിലുണ്ട്.

എങ്ങനെ തയാറെടുക്കാം ?
പൊതു വിജ്ഞാനവും പഠിക്കാനാഗ്രഹിക്കുന്ന മേഖല സംബന്ധിച്ച അടിസ്ഥാന ധാരണയുമാകും പ്രവേശന പരീക്ഷയിൽ വിലയിരുത്തുക. സിലബസ് മനസ്സിലാക്കിയുള്ള പഠനമാണു പ്രധാനമായും വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com