sections
MORE

സിവിൽ സർവീസ്; സോഷ്യോളജി പഠിച്ചാൽ ഉള്ള ഗുണങ്ങൾ

Preparation
SHARE

ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രവും ഭരണഘടനയും എന്നീ നാലു അടിസ്ഥാനവിഷയങ്ങളുടെ പഠനമാണു കഴിഞ്ഞ നാലു ഭാഗങ്ങളിലായി വിശദമാക്കിയത്. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ സിലബസിലില്ലെങ്കിലും മെയിൻ പരീക്ഷയിൽ വളരെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു അടിസ്ഥാന വിഷയമാണ് സോഷ്യോളജി.

മെയിൻ പരീക്ഷയുടെ രണ്ടാം പേപ്പറിലാണ് സോഷ്യോളജിയിൽ നിന്നുള്ള ചോദ്യങ്ങൾ. സിലബസ് താഴെ കൊടുക്കുന്നു.

∙ Salient Features of Indian Society, Diversity of India.

∙ Role of women and women’s organisations, Population and associated issues, Poverty and Development issues, Urbanization, their problems and their remedies.

∙ Effect of Globalisation on Indian Society.

∙ Social  Empowerment, Communalism, Regionalism and Secularism.

സാമൂഹ്യശാസ്ത്രം എന്ന അടിസ്ഥാന വിഷയത്തിന്റെ തിയറികളും തത്വങ്ങളും എന്നതിനേക്കാളുപരി ഇന്ത്യൻ സമൂഹത്തെക്കുറിച്ചും 'അപ്ലൈഡ് സോഷ്യോളജി' എന്നു വിളിക്കാവുന്ന സാമൂഹ്യരംഗത്തെ പ്രധാന സംഭവ വികാസങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചുമൊക്കെയാണ് സിലബസിൽ പരാമർശിക്കുന്നത്. ഇതു കൂടാതെ പേപ്പർ 3 ലെ സാമൂഹ്യനീതി സംബന്ധിച്ച പാഠഭാഗങ്ങൾ (Development Process, Govt. Interventions in Development, Welfare Schemes for Vulnerable Sections, Issues related to Social Sector/Services, Poverty, Hunger) പഠിക്കുമ്പോൾ അതിനു സഹായിക്കുന്ന അടിത്തറയും ചരിത്രപരമായ പരിണാമവുമെല്ലാം നമുക്കു ലഭിക്കുന്നു.

2018ലെ മെയിൻ പരീക്ഷയിൽ 10 മാർക്കിന്റെ 3 ചോദ്യങ്ങളും 15 മാർക്കിന്റെ 3 ചോദ്യങ്ങളും ഉൾപ്പെടെ 75 മാർക്കിന്റെ ചോദ്യങ്ങളാണ് സോഷ്യോളജിയിൽ നിന്നു ചോദിച്ചത്. 2019ലെ മെയിൻ പരീക്ഷയിലും ഇതേ രീതി തന്നെയായിരുന്നു.ആയതിനാൽ ഒട്ടും പ്രാധാന്യം കുറയ്ക്കേണ്ട വിഷയമല്ല സാമൂഹ്യശാസ്ത്രം.

ഇനി ചോദ്യങ്ങൾ പരിചയപ്പെടാം. 

1. Caste system is assuming new identities and associated forms. Hence, Caste system cannot be eradicated in India. Comment.

2. ‘Women’s movement in India has not addressed the issue of women of lower social India’ - Substatiate your views.

3. What makes the Indian Society unique in sustaining it’s culture ? Discuss.

എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തിന്റെ പുരോഗതിയുടെ ചരിത്രം അറിയുകയും ആ ചരിത്രത്തിലൂടെ ഇപ്പോഴെത്തിച്ചേർന്ന അവസ്ഥയെ വിശകലനം ചെയ്യുകയും കാലികപ്രാധാന്യമുള്ള വിഷയങ്ങളെ കോർത്തിണക്കുകയും ചെയ്യുന്ന ചോദ്യങ്ങളാണ് സോഷ്യോളജിയിൽ ചോദിക്കുന്നത്.

ഇതുകൂടാതെ, 

1. How the Indian concept of secularism is different from western model of secularism ? Discuss.

എന്നിങ്ങനെയുള്ള അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും 

2. Are we losing our local identity for the global identity? Discuss.

എന്നിങ്ങനെയുള്ള ഉദ്യോഗാർഥിയുടെ ചിന്തയും വിശകലനപാടവവും അളക്കുന്ന ചോദ്യങ്ങളും സോഷ്യോളജിയിൽ ചോദിക്കാനുണ്ട്. 

പതിനൊന്നാം ക്ലാസിലെ എൻസിഇആർടി പുസ്തകമായ Introducing Sociology യും Understanding Societyയും സോഷ്യോളജിയുടെ അടിസ്ഥാന പുസ്തകങ്ങളാണ്. സോഷ്യോളജിയിൽ താൽപര്യമുണ്ടെങ്കിൽ ഇവ വായിച്ചു പഠനം തുടങ്ങാം. എന്നിരുന്നാലും പരീക്ഷയ്ക്കായി മാത്രം പഠിക്കുന്നവർ ഈ പുസ്തകങ്ങൾ വായിക്കുന്നത് ഒഴിവാക്കുന്നതിലും തെറ്റില്ല. പന്ത്രണ്ടാം ക്ലാസിലെ എൻസിഇആർടി പുസ്തകമായ Indian Society, Social change and development in India എന്നീ രണ്ടു പുസ്തകങ്ങൾ വായിച്ചാൽ സോഷ്യോളജി സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ ലഭിക്കും. തുടർന്നു പത്രപാരായണത്തിലൂടെയും വിവിധ മാഗസിനുകൾ വായിക്കുന്നതിലൂടെയും ഉത്തരങ്ങൾ എഴുതാനാവശ്യമായ വിവരങ്ങൾ ലഭ്യമാകും. 

പ്രിലിമിനറി പരീക്ഷയ്ക്കില്ലാത്ത അടിസ്ഥാന വിഷയമായതിനാൽ ചിലരെങ്കിലും സോഷ്യോളജി ഓപ്ഷനൽ വിഷയത്തിന്റെ നോട്ടുകൾ ഉപയോഗിച്ചു പഠിക്കാറുണ്ട്. മെയിൻ പരീക്ഷയുടെ ജനറൽ സ്റ്റഡീസ് പേപ്പറിൽ കൊടുത്തിരിക്കുന്ന പാഠഭാഗങ്ങളുടെ നോട്ടുകൾ അല്ലെങ്കിൽ ഓപ്ഷനൽ പരീക്ഷയുടെ ടെക്സ്റ്റുകൾ മാത്രം വായിച്ച് ആഴത്തിൽ പഠിക്കുന്നതു നല്ലതുതന്നെയാണ്. സമയത്തിന്റെ ലഭ്യതയനുസരിച്ച് ഇത് സ്വീകരിക്കാവുന്നതാണെങ്കിലും പന്ത്രണ്ടാം ക്ലാസിലെ പുസ്തകങ്ങൾ വായിച്ചു പഠിക്കുക എന്ന അടിസ്ഥാനകാര്യം വിട്ടുപോകരുത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA