ADVERTISEMENT

ഈ മാസം പകുതിയോടെ 107 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച പിഎസ്‍സി ഡിസംബർ ഒടുവിൽ 187 വിജ്ഞാപനങ്ങൾ കൂടി പ്രസിദ്ധീകരിക്കുന്നു. 73 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ ഡിസംബര്‍ 9 നു പിഎസ്‌സി യോഗം തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് 114 വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിക്കാൻ 16 നു ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്. 

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ഹൈസ്കൂൾ ടീച്ചർ, എൽപി/യുപി സ്കൂൾ ടീച്ചർ, ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ തമിഴ് (ജൂനിയർ), റഷ്യൻ (ജൂനിയർ), സൈക്കോളജി (ജൂനിയർ), ഇസ്ലാമിക് ഹിസ്റ്ററി (സീനിയർ), ഹിസ്റ്ററി (സീനിയർ), ഫിലോസഫി (സീനിയർ), ജേണലിസം (സീനിയർ), ഗാന്ധിയൻ സ്റ്റഡീസ് (സീനിയർ), സോഷ്യൽ വർക്ക് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), ഫു‍ഡ് സേഫ്റ്റി ഒാഫിസർ, എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിലർ, ഡ്രോയിങ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഫാർമസിസ്റ്റ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, നഴ്സ് ഗ്രേഡ് 2 (ആയുർവേദം), സിവിൽ എക്സൈസ് ഓഫിസർ, പൊലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) എന്നിവ ഉൾപ്പെടെയാണു വിജ്ഞാപനം വരുന്നത്. 

ലാസ്റ്റ് ഗ്രേഡ് നിയമനശുപാർശ ഇതുവരെ

ജില്ല-നിയമനശുപാർശ

തിരുവനന്തപുരം-326

കൊല്ലം-223

പത്തനംതിട്ട-146

ആലപ്പുഴ -175

കോട്ടയം -156

ഇടുക്കി-148

എറണാകുളം-286

തൃശൂർ-247

പാലക്കാട്-221

മലപ്പുറം-276

കോഴിക്കോട്-323

വയനാട്-109

കണ്ണൂർ-198

കാസർകോട്-163

ആകെ-2997

ലാസ്റ്റ് ഗ്രേഡ് യോഗ്യത ഏഴാം ക്ലാസ് വിജയം; ബിരുദധാരികൾ പാടില്ല

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. എന്നാൽ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ വിലക്കുണ്ട്. കഴിഞ്ഞ തവണത്തെ വിജ്ഞാപനം മുതലാണ് ബിരുദധാരികളെ  വിലക്കിയത്. പ്രായപരിധി 18–36. ഈ തസ്തികയ്ക്ക് 30–06–2018 ൽ വന്ന റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. 14 ജില്ലകളിലുമായി 2997 പേർക്കാണ് ഈ ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി  29–06–2021 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും. സന്ദർശിക്കൂ"
 https://www.manoramahorizon.com/test-centre/kas-package-list/ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com