ജോലിയിൽ വിജയിക്കണോ? മെട്രോമാൻ ശ്രീധരൻ പറയുന്നു 7 കാര്യങ്ങൾ

E-Sreedharan
SHARE

ഡോ.ഇ.ശ്രീധരൻ ഒരു വിസ്മയമാണ്. മെട്രോ റെയിൽ, കൊങ്കൺ പാത എന്നിവയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം തന്റെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളെല്ലാം കരസ്ഥമാക്കിയത് വിരമിച്ച ശേഷമാണ്. പ്രായം ഒന്നിനും ഒരു ഘടകമല്ല. ഇപ്പോഴും കർമനിരതനായ അദ്ദേഹം കഴിഞ്ഞ ദിവസം പാലക്കാട് ഐഐടിയിലെ ഒരു ചടങ്ങിൽ വച്ച് യുവ എൻജിനീയർമാർക്കു വേണ്ട ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു. എൻജിനീയർമാർക്കു മാത്രമല്ല ഏതു ജോലി ചെയ്യുന്നവർക്കും മാതൃകയാക്കാവുന്നതാണ് അദ്ദേഹത്തിന്റെ നിർദേശങ്ങൾ.

1–ആത്മാർഥത
ആത്മാർഥത ഇല്ലാതെ ഒരു ജോലിയിലും വിജയിക്കാൻ കഴിയില്ല. സത്യസന്ധത ഓരോ ഘട്ടത്തിലും പുലർത്തണം. തന്റെ ജീവിത വിജയത്തിൽ ഏറെ സഹായിച്ച ഘടകമാണിതെന്ന് അദ്ദേഹം പറഞ്ഞു.

2–കൃത്യനിഷ്ഠ
മേലുദ്യോഗസ്ഥർ ഏൽപിക്കുന്ന ജോലികൾ കൃത്യസമയത്തു തീർക്കുക മാത്രമല്ല, കൃത്യസമയത്ത് തുടങ്ങുന്നതും പ്രധാനമാണ്. ഒരു മിനിറ്റും നേരത്തെയാകാനും ഒരു മിനിറ്റു വൈകാനും പാടില്ല.

3–ജോലിയിലെ മികവ്
ഇത് സ്വയം ആർജിച്ചെടുക്കേണ്ടതാണ്. പരിശീലനത്തിലൂടെ മികവ് നേടാം. ഒപ്പം തന്നെ മികച്ച മാതൃകകൾ കണ്ടു പഠിക്കണം.

4–അർപ്പണബോധം
തൊഴിൽ ചെയ്യുകയെന്നത് മഹത്തരമാണ്. അർപ്പണബോധത്തോടെ അതു ചെയ്യുക. സ്വന്തം നാടിനോടും പഠിച്ച വിദ്യാലയത്തോടും ഗുരുക്കൻമാരോടും അർപ്പണബോധം വേണം.

5–ആരോഗ്യം
നല്ല എൻജിനീയറാകാൻ നല്ല ആരോഗ്യം വേണം. രാത്രി മുഴുവൻ ഉറങ്ങാതെയിരിക്കുകയും സമയത്തു ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്താൽ രോഗങ്ങൾ പിടികൂടും. ജോലിയിലെ മികവിന്  നല്ല ആരോഗ്യം വേണം. പുതുതലമുറ തിരഞ്ഞെടുക്കുന്ന ഭക്ഷണം പോലും ശ്രദ്ധിക്കണം.

6–ധാർമിക മൂല്യങ്ങൾ
ഓരോ വ്യക്തിയുടെയും വിജയം അയാൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. സ്വഭാവം, ചിന്തകൾ, മറ്റുള്ളവരോടുള്ള ഇടപെടൽ എന്നിവ മനോഹരമാക്കണം.  തെളിഞ്ഞ ബുദ്ധിയും വിവേകം ഉണ്ടാകട്ടെ.

7–ആത്മീയകൃപ
ലോകത്തെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. ആ ശക്തിയുടെ കൃപ എല്ലാവർക്കും ലഭിക്കണം. നമ്മുടെ ആഗ്രഹപ്രകാരമല്ല നാം ഈ ലോകത്ത് ജനിച്ചത്. നമുക്ക് ചില കാര്യങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. എന്നാൽ നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള ഒരു പാട് കാര്യങ്ങൾ ഈ ലോകത്തുണ്ട്. 

English Summary: Success Tips by Dr E Sreedharan

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA