sections
MORE

യുഎസിൽ പഠിക്കാനുള്ള ഏറ്റവും മികച്ച അവസരം; ഇപ്പോൾ അപേക്ഷിക്കാം

fulbright-scholarship
SHARE

യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഫുൾബ്രൈറ്റ് ഫെലോഷിപ്. 1950ൽ തുടക്കമിട്ട ഫുൾബ്രൈറ്റ്– നെഹ്റു ഫെലോഷിപ്പിന്റെ 70–ാം വർഷം കൂടിയാണിത്. സ്വന്തം ടൈപ്പ്‌റൈറ്ററുമായി കപ്പലിൽ പോയിരുന്ന ആദ്യകാലങ്ങളിൽനിന്ന് സാഹചര്യങ്ങളെത്രയോ മാറി. ഇന്ന് യുഎസ്– ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റെ (USIEF) ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്കും യുഎസിനുമിടയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഹകരണ പദ്ധതിയാണിത്. 

2021 - 22 വർഷം നൂറോളം ഫെലോഷിപ്പുകൾ ഇന്ത്യക്കാർക്കു നീക്കിവച്ചിട്ടുണ്ട്. ഇവിടെനിന്ന് അങ്ങോട്ടു മാത്രമല്ല, യുഎസിൽനിന്നുള്ള വിദ്യാർഥികളും പ്രഫഷനലുകളും ഇന്ത്യൻ സർവകലാശാലകളിലുമെത്തുന്നു. ഇന്ത്യയിലെയും യുഎസിലെയും 11,128 പേർ ഇതിന്റെ ഗുണഭോക്താക്കളായിക്കഴിഞ്ഞു. 

 ഫുൾബ്രൈറ്റ്–നെഹ്‌റു ഫെലോഷിപ്പുകളിൽ പ്രധാനമാണു മാസ്റ്റേഴ്സ് ഫെലോഷിപ്. 

അപേക്ഷ: മേയ് 15 വരെ.

യോഗ്യത: 55 % മാർക്കോടെ നാലു വർഷ ബാച്‌ലർ ബിരുദം / മൂന്നു വർഷ ബിരുദത്തിനു പുറമേ മാസ്റ്റേഴ്സ്, അല്ലെങ്കിൽ പിജി ഡിപ്ലോമ. മൂന്നു വർഷം ശമ്പളത്തോടെയുള്ള ജോലിപരിചയവും വേണം. 

വിഷയങ്ങൾ: 

∙ആർട് & കൾചർ മാനേജ്മെന്റ്

∙ഇക്കണോമിക്സ്

∙എൻവയൺമന്റൽ സയൻസ് / സ്റ്റഡീസ്

∙ഹയർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ

∙ഇന്റർനാഷനൽ അഫയേഴ്സ്

∙ഇന്റർനാഷനൽ ലീഗൽ സ്റ്റഡീസ്

∙പബ്ലിക് അഡ്മിനിസ്ട്രേഷൻ 

∙പബ്ലിക് ഹെൽത്ത് 

∙അർബൻ & റീജനൽ പ്ലാനിങ്

∙വിമൻസ് സ്റ്റഡീസ് / ജെൻഡർ സ്റ്റഡീസ്

മറ്റു ഫെലോഷിപ്പുകൾ

∙ഡോക്ടറൽ റിസർച് ഫെലോഷിപ്: യുഎസിൽ 6–9 മാസം. ഇന്ത്യയിൽ പിഎച്ച്ഡിക്ക് 2019 സെപ്റ്റംബർ ഒന്നിന് റജിസ്റ്റർ ചെയ്തിരിക്കണം. 

അപേക്ഷ: ജൂലൈ 15 വരെ

∙പോസ്റ്റ്–ഡോക്ടറൽ റിസർച് ഫെലോഷിപ്: 2016 ജൂലൈ 16– 2020 ജൂലൈ 15 കാലത്തു പിഎച്ച്ഡി/ ഡിഎം  നേടിയവർക്ക്. യുഎസിൽ 8–24 മാസത്തേക്ക്. അപേക്ഷ: ജൂലൈ 15 വരെ

∙അക്കാദമിക് & പ്രഫഷനൽ എക്സലൻസ് ഫെലോഷിപ്: അധ്യാപകർക്കും ഗവേഷകർക്കും യുഎസിൽ 

4–6 മാസം പഠിപ്പിക്കാനും ഗവേഷണം നടത്താനും. 

അപേക്ഷ: ജൂലൈ 15 വരെ 

∙ഇന്റർനാഷനൽ എജ്യുക്കേഷൻ അ‍ഡ്മിനിസ്ട്രേറ്റേഴ്’സ് സെമിനാർ: 2021 ഒക്ടോബറിൽ രണ്ടാഴ്ച യുഎസിൽ അഡ്മിനിസ്ട്രേറ്റർമാർക്ക്. 

അപേക്ഷ: ഒക്ടോബർ 15 വരെ

∙ഹ്യൂബർട് എച്ച്. ഹംഫ്രി ഫെലോഷിപ്: കരിയർമധ്യത്തിലുള്ള പ്രഫഷനലുകൾക്ക് 10 മാസത്തേക്ക്. 

അപേക്ഷ: മേയ് 15 വരെ

∙ഇവയ്ക്കു പുറമേ ഇന്ത്യൻ സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂഎസ് അക്കാദമിക വിദഗ്ധരെ ക്ഷണിച്ചുവരുത്തി 2–6 ആഴ്ച വൈദഗ്ധ്യം കൈമാറിക്കിട്ടുന്നതിനും, യുഎസ് സ്ഥാപനങ്ങളുമായി ബന്ധം  സ്ഥാപിക്കുന്നതിനും ഫുൾബ്രൈറ്റ്–നെഹ്റു സ്പെഷലിസ്റ്റ് പ്രോഗ്രാമുമുണ്ട്. അപേക്ഷ: ഏപ്രിൽ 15 വരെ

വിശദവിവരങ്ങൾക്കും സംശയപരിഹാരത്തിനും 

USIEF Chennai Regional Office, Chennai

ഫോൺ: 044-2857 4275

ഇ–മെയിൽ: usiefchennai@usief.org.in

വെബ്സൈറ്റ്: www.usief.org.in

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA