ADVERTISEMENT

പിവിസി പൈപ്പുകളും മറ്റും ഒട്ടിക്കുന്ന പശയാണു പിവിസി സോൾവെന്റ് സിമെന്റ്. വളരെ ലളിതമായി ചെയ്യാവുന്നൊരു ബിസിനസാണ് ഇതിന്റെ നിർമാണം. ഇത്തരം ഉൽപന്നമുണ്ടാക്കുന്ന സ്ഥാപനങ്ങൾ വളരെ കുറവുമാണ്. വലിയ മെഷിനറികൾ ആവശ്യമില്ല എന്നത് ഈ വ്യവസായം തുടങ്ങാനുള്ള അനുകൂല ഘടകമാണ്. വലിയ സാങ്കേതിക പരിജ്ഞാനവും ആവശ്യമില്ല. ആവർത്തന നിക്ഷേപത്തിന്റെ 50% വരെ അറ്റാദായം ലഭിക്കാവുന്ന സംരംഭമാണിത്.

നിർമാണം, വിപണി

പെട്രോളിയം ഉൽപന്നങ്ങളായ പിവിസി റെസിൻ, അസറ്റോൺ, ടോളിൻ തുടങ്ങിയവയാണ് ആവശ്യമായ അസംസ്കൃത വസ്തുക്കൾ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, റിലയൻസ് ഗ്രൂപ്പ് എന്നിവ വഴി ഇവ സുലഭമായി ലഭ്യമാണ്. പ്രത്യേക അനുപാതത്തിൽ ഇവയുടെ മിശ്രിതമുണ്ടാക്കുകയാണു ചെയ്യുന്നത്. ഈ അനുപാതമാണ് ഉൽപന്നത്തിന്റെ ഗുണമേൻമ നിശ്ചയിക്കുന്നത്.

10 സെക്കൻഡിനുള്ളിൽ ഒട്ടുന്ന പശയാണു പിവിസി സോൾവെന്റ് സിമെന്റ്. വളരെ വലിയൊരു വിപണി ഇത്തരം ഉൽപന്നങ്ങൾക്കുണ്ട്. ഹാർഡ്‍വെയർ, സാനിറ്ററി ഷോപ്പുകൾ, പ്ലംബിങ് കോർട്രാക്ടർമാർ എന്നിവരിലൂടെ വിൽക്കാൻ അവസരമുണ്ട്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: ഷീറ്റ് ഇട്ട 300 ചതുരശ്ര അടി കെട്ടിടം 

∙മെഷിനറി: മിക്സിങ് മെഷിൻ, ഫില്ലിങ് മെഷിൻ (സീലിങ്), വേയിങ് ബാലൻസ്: 6,50,000.00 

ആവർത്തന നിക്ഷേപം 

∙പിവിസി റെസിൻ, അസറ്റോൺ, ടോളിൻ തുടങ്ങിയവ: 2,00,000.00 

∙3 പേർക്കു കൂലി (400x3x25): 30,000.00 

∙സെയിൻസ്മാൻമാർ (2 പേർ): 40,000.00 

∙ട്രാൻസ്പോർട്ടേഷൻ, കറന്റ്, വാടക, തേയ്മാനം, മറ്റു ചെലവുകൾ: 20,000.00 

∙ആകെ ആവർത്തന നിക്ഷേപം: 2,90,000.00 

ആകെ നിക്ഷേപം: 6,50,000+2,90,000=9,40,000.00 

∙പ്രതിമാസ വിറ്റുവരവ് (7,000 ലീറ്റർ 80 രൂപ ക്രമത്തിൽ ഉൽപാദിപ്പിച്ചാൽ): 5,60,000.00 

∙പ്രതിമാസ അറ്റാദായം: 5,60,000–2,90,000=2,70,000. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com