sections
MORE

ലോക്ഡൗൺ; നഷ്ടപ്പെട്ട പാഠഭാഗങ്ങളെക്കുറിച്ച് ആശങ്ക വേണ്ട; വഴിയൊരുക്കി അസാപ്

Online_Class
SHARE

ലോക്ഡൗണിൽപെട്ട് ക്ലാസ് നഷ്ടപ്പെടുന്നുവെന്ന വേവലാതി ഇനി വേണ്ട. മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവുമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം സർവകലാശാലയിലെ മികച്ച അധ്യാപകരുടെ ഡിജിറ്റൽ ക്ലാസുകളിൽ സൗജന്യമായി പങ്കെടുക്കാം. 

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ആരംഭിച്ച ഉദ്യമത്തിൽ കോളജുകളുടെ വേലിക്കെട്ടുകളില്ല, തമ്മിൽ മത്സരങ്ങളില്ല. വിദ്യാർഥിയല്ലെങ്കിൽ പോലും, ഇഷ്ടവിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ കേൾക്കണമെങ്കിൽ അതുമാകാം. തിരികെ കോളജിലെത്തുമ്പോൾ ഈ പാഠഭാഗങ്ങൾ പഠിക്കാൻ കൂടുതൽ എളുപ്പമാകുകയും ചെയ്യും.

എങ്ങനെ?

സിസ്കോയുടെ വെബെക്സ് വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസുകൾ. സാങ്കേതിക സർവകലാശാല, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ എന്നിവിടങ്ങളിലെ അധ്യാപകരാണ് ക്ലാസെടുക്കുന്നത്. ഓരോ ദിവസത്തെയും ഷെഡ്യൂൾ അസാപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും (ലിങ്ക്: www.skillparkkerala.in/online-classes, asapkerala.gov.in). വെബെക്സ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഈ സൈറ്റിൽ പോയി നിങ്ങളുടെ സിലബസിലെ ക്ലാസുകൾ ഒറ്റ ക്ലിക്കിൽ അറ്റൻഡ് ചെയ്യാം. ഒരു ക്ലാസിൽ 1,000 വിദ്യാർഥികൾ ശരാശരി പങ്കെടുക്കുന്നുണ്ട്. നിലവിൽ അധ്യാപകരുടെ ലഭ്യതയനുസരിച്ചാണ് ഷെഡ്യൂൾ തയാറാക്കുന്നത്.

അധ്യാപകർക്ക് സ്വാഗതം

ലോക്ഡൗൺ കാലത്തു വീട്ടിലിരിക്കുന്ന കോളജ് അധ്യാപകർക്ക് വിവിധ കോളജുകളിലെ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള സുവർണാവസരം കൂടിയാണിത്. പഠിപ്പിക്കാൻ താൽപര്യമുള്ള വിഷയം, പാഠഭാഗം, സെമസ്റ്റർ എന്നിവ ഉൾപ്പെടുത്തി റജിസ്റ്റർ ചെയ്താൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിങ്ങളെ ബന്ധപ്പെടും. സൗകര്യപ്രദമായ തീയതി നോക്കി ക്ലാസ് ഷെഡ്യൂൾ ചെയ്യാം. പവർപോയിന്റ് പ്രസന്റേഷൻ ഉൾപ്പെടെ ഉപയോഗിച്ചു ക്ലാസെടുക്കാം. ഒരു മണിക്കൂർ സെഷനിൽ 40 മിനിറ്റ് ലക്ചറും 20 മിനിറ്റ് വിദ്യാർഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടികളുമാണ്. ക്യു ആൻഡ് എ ഓപ്ഷൻ ഉപയോഗിച്ച് വിദ്യാർഥികൾക്കു ചോദ്യങ്ങൾ ടൈപ് ചെയ്തു ചോദിക്കാം.

അധ്യാപകർക്ക് 

റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://bit.ly/3cAOq8q

ക്ലാസിന്റെ ഭാഗമായവർ പറയുന്നു

എന്റെ ആദ്യ ലൈവ് സ്ട്രീമിങ് ക്ലാസായിരുന്നു. ക്ലാസുകളിൽ സംശയം ചോദിക്കാൻ മടിക്കുന്നവരാണ് വിദ്യാർഥികളിൽ പലരും. പക്ഷേ, ഡിജിറ്റലായപ്പോൾ മിക്കവർക്കും ആ മടിയില്ല. ഡിജിറ്റലായതിനാൽ മറുപടി പറയാനും സൗകര്യമാണ്. പരമ്പരാഗത ക്ലാസ് റൂമുകളിൽ ഇത്രയും ചോദ്യങ്ങൾ ഒരു സെഷനിൽ എളുപ്പമല്ല. എന്തായാലും അടുത്ത ക്ലാസിനുള്ള പ്രസന്റേഷൻ തയാറാക്കാൻ കൂടി ഈ ചോദ്യങ്ങൾ എനിക്ക് ഉപകരിക്കും.

Dr_biju

ഡോ. പി.ജി.ബിജു (അസി. പ്രഫസർ, ബയോകെമിസ്ട്രി വിഭാഗം, കേരള സർവകലാശാല)

ഡേറ്റാബേസ് ഡിസൈനിൽ രണ്ടു മികച്ച ലക്ചറുകൾ ലഭിച്ചു. ഓരോ വിഷയത്തിലും മികച്ച അനുഭവ പരിചയമുള്ളവരാണു പഠിപ്പിക്കുന്നത്. ഇനി കോളജിലെത്തുമ്പോൾ ഈ പാഠഭാഗങ്ങൾ നോക്കുക പോലും വേണ്ട. അത്രത്തോളം ഹൃദിസ്ഥമായി.

Sarthak

സാർഥക് അനിൽ (രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് ബിടെക് വിദ്യാർഥി, ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ)

English Summary : Digital Classes Conducted by ASAP

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA