ADVERTISEMENT

പ്ലസ് ടു തലത്തിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിക്കാത്ത പലർക്കും പിൽക്കാലത്ത് ആതുരസേവാരംഗത്തു താൽപര്യം തോന്നാറുണ്ട്. സാധാരണ ഇതിനു യോജിച്ച ഉപരിപഠന കോഴ്സുകളിൽ പ്രവേശിക്കാനാവില്ല. ഫാർമസി പഠനത്തിനും പ്ലസ് ടുവിനു ഫിസിക്സും കെമിസ്ട്രിയും പഠിച്ചിരിക്കണം.

പ്രഫഷനൽ മേൽനോട്ടം 

50% എങ്കിലും മാർക്കോടെ ഏതെങ്കിലും ബാച്‌ലർ ബിരുദം നേടിയവർക്ക് ആതുരസേവാരംഗത്ത് ഉയർന്ന തലത്തിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന പഠനമാർഗമാണു ഹോസ്പിറ്റൽ മാനേജ്മെന്റ്/ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. പരമ്പരാഗതമായി മുതിർന്ന ഡോക്ടർമാരാണ് ആശുപത്രിഭരണം നിർവഹിക്കുക. ഹോസ്പിറ്റൽ മാനേജ്മെന്റ് എന്ന വിശേഷ പ്രഫഷൻ രൂപംകൊണ്ടതോടെ രണ്ടു ഗുണങ്ങൾ കൈവന്നു: 

∙ഡോക്ടർമാരെ ഭരണച്ചുമതലയിൽനിന്ന് ഒഴിവാക്കുമ്പോൾ, അവരുടെ പ്രഫഷനിൽ കൂടുതൽ നേരം പ്രവർത്തിച്ച്, കൂടുതൽ രോഗികളെ മെച്ചമായി സഹായിക്കാൻ അവർക്കു കഴിയുന്നു. 

∙സാമാന്യബുദ്ധിയും പരിചയവും മാത്രം പ്രയോഗിച്ച് ഡോക്ടർമാർ ആശുപത്രിഭരണം നടത്തുന്നതിനേക്കാൾ കാര്യക്ഷമമായി, മാനേജ്മെന്റ് സങ്കേതങ്ങൾ ശാസ്ത്രീയമായി പഠിച്ചവർ അതു നിർവഹിക്കുന്നു. 

ഡോക്ടർമാരുമായി സഹകരിച്ചു പോകാനുള്ള നയവും രോഗികളോടും സഹായികളോടും കാരുണ്യത്തോടെ പെരുമാറാനുള്ള മനഃസ്ഥിതിയും ഈ ജോലിയിൽ പ്രധാനമാണ്. സർക്കാർ അധികാരികൾ, ഫാർമസ്യൂട്ടിക്കൽ/ഇൻഷുറൻസ് കമ്പനികൾ മുതലായവയുമായി ഇടപെടാനുള്ള സാമർഥ്യം, മികച്ച ആശയവിനിമയശേഷി എന്നിവയും വേണം.

പഠിക്കാൻ വഴികളേറെ 

സാധാരണ എംബിഎ/പിജിഡിഎം എന്നീ മാനേജ്മെന്റ് പ്രോഗ്രാമുകളിലെ വിഷയങ്ങളായ ഹ്യൂമൻ റിസോഴ്സസ്, ഫൈനാൻസ്, ഓപ്പറേഷൻ തുടങ്ങിയവയിലെ അംശങ്ങൾക്കു പുറമെ, ആശുപത്രിഭരണത്തിനു വേണ്ട വിശേഷമേഖലകളിലെ ആഴത്തിലുള്ള പഠനവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലുണ്ട്. 

 

ചില വിശേഷവിഷയഭാഗങ്ങൾ:

Basic concepts of health and medicine/Clinical supportive services/Counselling/Health Policy and administration/Healthcare: Systems, OP, Consultation, Speciality Clinics, Medical records, Theatre services, Health safety, Birth & Death register/Hospital Accounting and finance/Hospital planning and design: Feasibility study (Market/Finance/Technical/Risk), Clinical services, Layout, Project management/Laws and regulations in respect of hospitals/Marketing Management of health services/Materials management and inventory control/National health programs/Operations Management: Front office, Housekeeping, Client service, Billing & Accounts, Food & Beverage, Maintenance, Lab/Theatre services/Organisational behaviour/Organisation, Staff, Management control/Decision making/Total Quality Management.

ഏതാനും പരിശീലനസ്ഥാപനങ്ങൾ

1. School of Medical education, Mahatma Gandhi University, Kottayam

2. Apollo Institute of Hospital Administration, Hyderabad (ഫൈൻ ആർട്സ്, പൗരസ്ത്യഭാഷ എന്നിവയൊഴികെ ഏതെങ്കിലും വിഷയത്തിലെ ബിരുദം).

3. Sri Ramachandra University, Porur, Chennai–സിമാറ്റ്/സമാന ടെസ്റ്റ് സ്കോറും വേണം

4. Manipal Institute of Management, Manipal

5. School of Health System Studies, Tata Institute of Social Sciences (TISS), Mumbai

6. All India Institute of Medical Sciences, New Delhi/Bhubaneshwar/Rishikesh. ഇവിടെ എംഡി ബിരുദമാണ്. 55% മാർക്കോടെ എംബിബിഎസിനു പുറമെ 3 വർഷത്തെ സർക്കാർ ഹോസ്പിറ്റൽ പരിചയമോ 5 വർഷത്തെ പ്രാക്റ്റീസോ കൂടി വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com