ഈ ആറു കഴിവുകളുണ്ടോ?; ജോലി അന്വേഷിച്ച് അലയണ്ട

HIGHLIGHTS
  • എല്ലാ മാധ്യമ സാധ്യതകളും ഉപയോഗപ്പെടുത്തി കായിക പരിപാടികൾക്ക് പരമാവധി റീച്ച് കൊടുക്കണം.
  • രാജ്യാന്തര ഒളിംപിക് കമ്മിറ്റി പോലും ഈ മേഖലയിൽ‌ ഒട്ടേറെപ്പേരെ നിയോഗിക്കാറുണ്ട്.
sports-marketing
Representative Image. Photo Credit: gremlin/istock
SHARE

സ്വന്തം കഴിവുകൾ കൃത്യമായി തിരിച്ചറിയാത്തു കൊണ്ടു മാത്രമാണ് പലരും അർഹതപ്പെട്ട ഉയരങ്ങളിൽ എത്താതെ പോകുന്നത്. നന്നായി എഴുതുന്നവർക്കും, ആസൂത്രണം ചെയ്യാനും ആശയവിനിമിയം ചെയ്യാനും സാധിക്കുന്നവർക്കും തിളങ്ങാൻ സാധിക്കുന്ന ഒരുപാട് ജോലികളുണ്ട്. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് യോജിക്കുന്ന ജോലികളുടെ സ്വഭാവത്തെക്കുറിച്ച് കൃത്യമായി പഠിച്ചാൽ ഏറെയിഷ്ടമുള്ള മേഖലകൾ തന്നെ ജീവിതോപാധിയായി സ്വീകരിക്കാൻ സാധിക്കും. ആറു കഴിവുകൾ ഉണ്ടെങ്കിൽ തീർച്ചയായും തിളങ്ങാൻ സാധിക്കുന്ന മൂന്നു ജോലികളെക്കുറിച്ചറിയാം.

Read Also : ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന ജോലി കണ്ടെത്താൻ 4 വഴികൾ

മത്സരങ്ങൾ പോലെതന്നെ ആവേശകരമാണ് കായിക പ്രചാരണ പരിപാടികളിലെ പങ്കാളിത്തവും ജോലിയും. സ്വയം കായികതാരമല്ലാത്തവർക്കും ഈ ജോലി ചെയ്യാമെന്നതും നേട്ടമാണ്. ഗ്രാഫിക് ഡിസൈനർ, കോപ്പി റൈറ്റർ, മാർക്കറ്റിങ് മാനേജർ എന്നിങ്ങനെ വ്യത്യസ്തമായ ഒട്ടേറെ ജോലികളാണ് ഈ മേഖലയിലുള്ളത്. സ്വന്തം അഭിരുചിയും താൽപര്യങ്ങളും മനസ്സിലാക്കി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് ആസ്വദിച്ചു ചെയ്യാൻ ഒട്ടേറെ ഒഴിവുകളുണ്ട്. 

സ്പോർട്സ് മാർക്കറ്റിങ് 

സ്പോർട്സ് അഡിമിനിസ്ട്രേഷനിലോ മാനേജ്മെന്റിലോ ബിരുദം നേടിയവർക്ക് മികച്ച കരിയർ പടുത്തുയർത്താൻ ഒട്ടേറെ അവസരങ്ങളുണ്ട്. സ്പോർട്സ് മാർക്കറ്റർ, പബ്ലിക് റിലേഷൻസ് മാനേജർ, സെയിൽസ് ഏജന്റ്, മാർക്കറ്റിങ് കോർഡിനേറ്റർ എന്നിങ്ങനെ പല പദവികളിൽ ജോലി ചെയ്യാൻ അവസരമുണ്ട്. വിവിധ മാധ്യമങ്ങളിലൂടെ ടീമുകളുടെ ബ്രാൻഡ് ഇമേജ് വർധിപ്പിക്കുകയാണ് സ്പോർട്സ് മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ ചെയ്യുന്നത്. കായിക വിനോദങ്ങളിലെ താൽപര്യത്തിനൊപ്പം ബിസിനസ് സെൻസും ഈ രംഗത്തു ശോഭിക്കാൻ‌ വേണം. 

പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള കഴിവ്, നേതൃത്വ ശേഷി എന്നിവയും അത്യാവശ്യം. ആശയ വിനിമയ ശേഷിയാണ് മറ്റൊന്ന്. ഒരേ സമയം പല ജോലികൾ ഭംഗിയായി ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കഴിവ്, പ്രചാരണ പരിപാടികൾ ആവിഷ്കരിച്ച് വിജയിപ്പിക്കാനുള്ള കഴിവ് എന്നിവയും വേണം. 

മാധ്യമങ്ങൾക്ക് വിവരങ്ങൾ തയാറാക്കിക്കൊടുക്കാനുള്ള കഴിവ് സ്പോർട് മാർക്കറ്റേഴ്സിന് ഉണ്ടായിരിക്കണം. പത്രങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കുവേണ്ടി നോട്ടുകൾ തയാറാക്കുക, പത്രസമ്മേളനങ്ങൾ സംഘടിപ്പിക്കുക, മാധ്യമ പ്രവർത്തകരുമായി ആശയ വിനിമയം നടത്തുക എന്നിവയും ഈ ജോലിയിൽ പ്രധാനമാണ്. കായിക പരിപാടി നടക്കുമ്പോൾ സ്റ്റേഡിയം നിറഞ്ഞു എന്നുറപ്പാക്കേണ്ടതും ഉത്തരവാദിത്വത്തിൽ ഉൾപ്പെടുന്നു. വർഷങ്ങളുടെ പ്രവർത്തന പരിചയം നേടി മാനേജർ പോസ്റ്റിലെത്തിയാൽ മറ്റു ടീമുകളുമായും ടീം മാനേജ്മെന്റുമായും ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടിവരും. 

സോഷ്യൽ മീഡിയ കോർ‌ഡിനേറ്റർ

കായിക താരങ്ങളും ടീം അംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ പലരും സ്വന്തമായി ഒന്നും പോസ്റ്റ് ചെയ്യാറില്ല. പകരം സോഷ്യൽ മീഡിയ ടീമാണ് പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നത്. കോപ്പി റൈറ്റർ ഉൾപ്പെടെയുള്ളവർ ഈ ടീമിന്റെ ഭാഗമായിരിക്കും. താരത്തിന്റെയും ടീമിന്റെയും ഇമേജ് കാത്തുസൂക്ഷിക്കുന്നത് സോഷ്യൽ മീഡിയ കോർഡിനേറ്ററാണ്. ആരാധകരും താരങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധവും ഇവരുടെ ഉത്തരവാദിത്തമാണ്. 

Read Also : പെട്ടെന്ന് സ്ഥാനക്കയറ്റം കിട്ടുന്ന ജോലി കണ്ടെത്താൻ നാല് സൂപ്പർ ടിപ്സ്

പ്രഫഷനൽ ലീഗുകൾ, സ്പോർട്സ് മാസികകൾ എന്നിവയെല്ലാം പരസ്യവിഭാഗത്തിൽ മികച്ച പ്രതിഭയുള്ളവരെ നിയോഗിക്കാറുണ്ട്. സ്പോർട് സാധനങ്ങളുമായി ബന്ധപ്പെട്ട ബിസിനസിലും പലതരം ജോലി സാധ്യതകളുണ്ട്. സൃഷ്ടിപരമായ കഴിവുകളുള്ളവർക്കാണ് ഈ രംഗത്ത് ശോഭിക്കാനാവുക. സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള കഴിവ് തീർച്ചയായും വേണം. ഏതു ടീമിന്റെ ഭാഗമായാണോ പ്രവർത്തിക്കുന്നത് ആ ടീം ഉൾപ്പെട്ട കായികയിനത്തിലുള്ള സമഗ്രമായ അറിവിനു പുറമേ, പല തരം ജോലികൾ അനായാസമായും സുഗമമായും ഏറ്റെടുത്തു നടത്താനുള്ള കഴിവാണ് പലരും പ്രതീക്ഷിക്കുന്നത്. വെല്ലുവിളികൾ ഉണ്ടെങ്കിലും സംതൃപ്തി ലഭിക്കുന്നതും മികച്ച പ്രതിഫലം ലഭിക്കുന്നതുമാണ് സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ ജോലി. 

പബ്ലിക് റിലേഷൻസിൽ സ്പെഷലൈസേഷൻ 

എല്ലാ മാധ്യമ സാധ്യതകളും ഉപയോഗപ്പെടുത്തി കായിക പരിപാടികൾ പരമാവധി ജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രധാനം. സ്പോൺസർഷിപ്പും ആരാധക പങ്കാളിത്തവും ഉറപ്പാക്കാനായാൽ ജോലിയിൽ വിജയിച്ചു എന്ന് പറയാം. രാജ്യാന്തര ഒളിംപിക് കമ്മിറ്റി പോലും ഈ മേഖലയിൽ‌ ഒട്ടേറെപ്പേരെ നിയോഗിക്കാറുണ്ട്.  തുറന്ന മനസ്സും സർഗാത്മകതയും ജാഗ്രതയും ആകർഷകമായി എഴുതാനുള്ള കഴിവുമാണ് അത്യാവശ്യം വേണ്ടത്. കമ്മ്യൂണിക്കേഷൻ, ബിസിനസ്, ജേണലിസം എന്നീ മേഖലകളിലെ ബിരുദമുണ്ടെങ്കിൽ തീർച്ചയായും ജോലിസാധ്യതകൾ ഉപയോഗപ്പെടുത്താം.

പിആർ ഏജൻസിയിൽ ഹ്രസ്വകാല പരിശീലനം നേടുക കൂടി ചെയ്താൽ ജോലി ഉറപ്പാക്കാം. വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഇടപെടാനുള്ള കഴിവ് മെച്ചപ്പെടുത്തണം. നന്നായി എഴുതാനുള്ള കഴിവും വേണം. മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി നല്ല ബന്ധം സൂക്ഷിക്കണം. കായിക വിനോദങ്ങളിലുള്ള ആഴമേറിയ അറിവ് തന്നെയാണ് ഏറ്റവും പ്രധാനം. 

Content Summary : Top Sports Marketing Jobs and Careers You Should Consider

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS