പരീക്ഷയെ ഫലപ്രദമായി നേരിടാൻ 8 മാർഗങ്ങൾ

HIGHLIGHTS
  • താരതമ്യം മുതിർന്നവരും കുട്ടികളും ഒരുപോലെ ഒഴിവാക്കണം.
  • കൃത്യമായ ദിനചര്യ ഉണ്ടാക്കാൻ ശ്രമിക്കുക.
exam-tips
Representative image. Photo Credit : Deepak Sethi/istock
SHARE

പൊതു പരീക്ഷകളെയും തുടർന്നു വരുന്ന മത്സര പരീക്ഷകളെയും നേരിടാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ. ഈ അവസരത്തിൽ കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പരീക്ഷയടുത്ത സമയത്ത് പഠനകാര്യങ്ങളിൽ കൂടുതൽ സമ്മർദ്ദം കുട്ടികളിൽ ചെലുത്താതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം സമ്മർദ്ദങ്ങൾക്കുള്ളതല്ല, പഠിച്ച കാര്യങ്ങൾ ആവർത്തിച്ചുറപ്പിക്കാനും വിട്ടുപോയ പ്രധാന ഭാഗങ്ങൾ പഠിക്കാനുമുള്ളതാണ്. ഈ സമയം കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത് പരീക്ഷയിലെ പ്രകടനത്തെ ബാധിക്കും. കുട്ടികൾക്ക് സമ്മർദ്ദങ്ങളില്ലാതെ സ്വയം പഠിക്കാനുള്ള അവസരമാണ് ഈ ഘട്ടത്തിലൊരുക്കേണ്ടത്. കുട്ടികൾ സ്വയം സമ്മർദ്ദത്തിലാകുന്ന പ്രവണതയും പൊതുവെ കാണാറുണ്ട്. 

Read Also : നന്നായി പഠിക്കും പക്ഷേ പരീക്ഷയ്ക്ക് മാർക്കില്ല 

ഫലപ്രദമായ പഠനത്തിന് മറ്റുള്ളവരുമായുള്ള താരതമ്യം മുതിർന്നവരും കുട്ടികളും ഒരുപോലെ ഒഴിവാക്കണം. പരീക്ഷയ്ക്കു മുൻപ് ഫലത്തെക്കുറിച്ചോർത്ത് വേവലാതിപ്പെടാതെ കഴിവിനനുസരിച്ച് ആത്മാർഥമായി പഠിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇങ്ങനെ പഠിച്ചാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ കഴിയും. കൃത്യമായ ദിനചര്യ ഉണ്ടാക്കാൻ ശ്രമിക്കുക. അത് ദിവസവും കൃത്യമായി പിന്തുടരുക. ഉറക്കം, ഭക്ഷണം, വ്യായാമം, പഠനം മുതലായവയിൽ കൃത്യനിഷ്ഠ പാലിക്കുക. 

പരീക്ഷയ്ക്കു മുന്നോടിയായി മാതൃകാ പരീക്ഷകൾ എഴുതി പരിശീലിക്കാം. ഉദാഹരണമായി, പരീക്ഷ നടക്കാൻ സാധ്യതയുള്ള രാവിലെ 10 മുതൽ 12 വരെയുള്ള സമയം മറ്റു കാര്യങ്ങളിൽ വ്യാപൃതരാകാതെ മുൻ കാലങ്ങളിലെ ചോദ്യക്കടലാസുകൾ വച്ച് ഉത്തരമെഴുതാനോ പഠിക്കാനോ ചെലവഴിക്കാം. ഇങ്ങനെ ചെയ്യുന്നത് പരീക്ഷാപ്പേടി കുറയ്ക്കാൻ സഹായിക്കും. 

പരീക്ഷ എഴുതാൻ പോകുന്ന മിക്കവാറും വിദ്യാർഥികളിൽ പ്രകടനത്തെക്കുറിച്ചുള്ള ആകാംക്ഷ ഉണ്ടാകാറുണ്ട്. ചെറിയ രീതിയിലുള്ള ഉത്കണ്ഠകളും ആകാംക്ഷകളും ഏകാഗ്രത വർധിപ്പിക്കാനും പരീക്ഷയെ ഗൗരവമായി കാണാനും സഹായിക്കും. പക്ഷേ ഈ ഉത്കണ്ഠയും ആകാംക്ഷയും പരീക്ഷയെഴുതുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നു തോന്നിയാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്. പഠിക്കാനിരിക്കുമ്പോൾ ആദ്യം ഇഷ്ടമുള്ള വിഷയങ്ങൾ പഠിച്ചു തുടങ്ങി ക്രമേണ പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലേക്ക് കടക്കുന്നതാണ് ഉചിതം.

Content Summary : How to deal with exams effectively

(തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ കൾസൽറ്റന്റ് സൈക്കോളജിസ്റ്റാണ് ലേഖകൻ)

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS