ADVERTISEMENT

കേരള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കു നൽകുന്ന 2022–23 സ്കോളർഷിപ്പുകൾക്കുള്ള ഓൺലൈൻ അപേക്ഷ 7 വരെ സ്വീകരിക്കും. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാർക്കാണ് സഹായം. www.minoritywelfare.kerala.gov.in എന്ന സൈറ്റിലെ Scholarships ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകാം. ബിപിഎൽ വിഭാഗക്കാർക്ക് ഓരോ ഇനത്തിലും മുഖ്യപരിഗണനയുണ്ട്. ഇവർ ഇല്ലെങ്കിൽ, 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റുള്ളവരെ പരിഗണിക്കും. 

Read Also : സിയുഇടി-യുജി വഴി ചെന്നെത്താം ഈ കോളജുകളിൽ

∙ സ്കോളർഷിപ്പുകൾ

 

സ്കോളർഷിപ്പുകളുടെ പേരും ഓരോ ഇനത്തിലും ലഭിക്കുന്ന തുകയും അർഹതയ്ക്കുള്ള യോഗ്യതയും താഴെ.

 

1.എപിജെ അബ്ദുൽ കലാം: പ്രതിവർഷം 6000 രൂപ, സർക്കാർ / എയ്ഡഡ് / അംഗീകൃത പോളിടെക്നിക്കിലെ 3–വർഷ ഡിപ്ലോമ.

 

2.സിഎച്ച് മുഹമ്മദ് കോയ: ബിരുദം 5000, പിജി ബിരുദം 6000, പ്രഫഷനൽ ബിരുദം 7000 രൂപ പ്രതിവർഷ സ്കോളർഷിപ്. ഹോസ്റ്റൽ സ്റ്റൈപൻഡ് 13,000 രൂപ. പ്രതിവർഷ സ്കോളർഷിപ്, ഹോസ്റ്റൽ സ്റ്റൈപൻഡ് ഇവയിലൊന്നു മാത്രം ലഭിക്കും.

 

3. സ്വകാര്യ ഐടിഐകളിലെ വിദ്യാർഥികൾക്കു ഫീ റീ–ഇംബേഴ്സ്മെന്റ്: ഒരു വർഷത്തെ കോഴ്സിനു 10,000 / 2 വർഷത്തെ കോഴ്സിനു 20,000 രൂപ.

 

4. ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി ‌സെക്രട്ടറിഷിപ്: ഇന്റർമീഡിയറ്റ് / ഫൈനൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്ക് പ്രതിവർഷം 15,000 രൂപ

 

5.തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷനിലെ പിജി ഡിപ്ലോമ ഇൻ ജിഎസ്ടി: പ്രതിവർഷം 15,000 രൂപ.

 

6.മദർ തെരേസ: പ്രതിവർഷം 15000 രൂപ. കേരളത്തിലെ സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് / പാരാമെഡിക്കൽ ഡിപ്ലോമ. യോഗ്യതാപരീക്ഷയിൽ 45% എങ്കിലും മാർക്കു വേണം.

 

7.പ്രഫ. ജോസഫ് മുണ്ടശ്ശേരി : 2021–22 അധ്യയനവർഷത്തിൽ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000 രൂപ. ബിരുദതലത്തിൽ 80% അഥവാ പിജി തലത്തിൽ 75% മാർക്കു നേടിയവർക്ക് 15,000 രൂപ

 

8.സിവിൽ സർവീസ് റീ–ഇംബേഴ്സ്മെന്റ്: സർക്കാർ/സർവകലാശാലാ സ്ഥാപനങ്ങളിൽ സിവിൽ സർവീസസ് പരിശീലനം നടത്തുന്നവർക്ക് കോഴ്സ് ഫീ പരമാവധി 20,000 രൂപ. അംഗീകൃത ഹോസ്റ്റലിലെ ഫീ പരമാവധി 10,000 രൂപ.

 

9.വിദേശപഠനത്തിന്: വിദേശസർവകലാശാലകളിൽ യുജി, പിജി, പിഎച്ച്ഡി പഠനത്തിനു പരമാവധി 50,000 രൂപ.

 

10. ഇബ്രാഹിം സുലൈമാൻ സേട്ട് : ഒന്നാം ഭാഷയായി ഉറുദു പഠിച്ച് എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്കും രണ്ടാം ഭാഷയായി ഉറുദു പഠിച്ച് പ്ലസ്ടുവിന് എല്ലാ  വിഷയങ്ങൾക്കും എ+ നേടിയവർക്കും 1000 രൂപ.

യുജിസി/ സിഎസ്ഐആർ നെറ്റ് സൗജന്യ പരിശീലനവുമുണ്ട്. വകുപ്പിന്റെ വെബ്സൈറ്റിലൂടെയും തിരഞ്ഞെടുത്ത സ്ഥാപനങ്ങൾവഴിയും അപേക്ഷ ക്ഷണിക്കും.വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം– 695033. സംശയപരിഹാരത്തിന് ഫോൺ: 0471 – 2302090;director.mwd@kerala.gov.in. ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളെയും സമീപിക്കാം.

 

Content Summary : To Know Everything About Minority Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com