ADVERTISEMENT

ശ്രവണപരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ ശാസ്‌ത്രീയമായി യോഗ്യത നേടിയവർക്ക് ഇന്ത്യയിലും വിദേശത്തും ഭേദപ്പെട്ട തൊഴിൽ സാധ്യതയുണ്ട്. ഈ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (www.aiishmysore.in).  ഇവിടത്തെ കോഴ്സുകൾ സംബന്ധിച്ച സൂചനകൾ ചുവടെ.

Read Also : കെ–ടെറ്റ് എഴുതേണ്ടതിങ്ങനെ

എ) ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം

 

അപേക്ഷാഫീ 925 രൂപ; പട്ടിക, ഭിന്നശേഷി – 700 രൂപ. ഓൺലൈൻ അപേക്ഷ മേയ് 31 വരെ. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് ജൂൺ 25ന്.

 

1.ബിഎഎസ്എൽപി (ബാച്‌ലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വിജ് പതോളജി) : 

2.എംഎസ്‍സി ഓഡിയോളജി / സ്പീച്ച് ലാംഗ്വിജ് പതോളജി :

ബി) എൻട്രൻസ് ടെസ്റ്റില്ലാത്ത പ്രോഗ്രാമുകൾ

 

ഇവയിലെ പ്രവേശനത്തിന് അപേക്ഷയുടെ ഹാർഡ് കോപ്പി ജൂലൈ 31ന് അകം ഡയറക്ടറുടെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കണം.അപേക്ഷാഫീ 625 രൂപ; പട്ടിക, ഭിന്നശേഷി 400 രൂപ.

1.ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയർമെന്റ്). 2.എംഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയർമെന്റ്).

 

സി) റീഹാബിലിറ്റേഷൻ കൗൺസിൽ എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം. ആർസിഐ നടത്തുന്ന ‘ഓൾ ഇന്ത്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്’ (AIOAT) വഴി സിലക്‌ഷൻ ഏർപ്പെടുത്തിയിട്ടുള്ള 3 ഡിപ്ലോമ കോഴ്സുകളും ഇവിടെയുണ്ട്. പ്രതിമാസ സ്റ്റൈപൻഡ് 250 രൂപ.

1. ഡിപ്ലോമ ഇൻ ഹിയറിങ് എയ്ഡ് & ഇയർ മോൾഡ് ടെക്നോളജി : ഒരു വർഷം, 28 സീറ്റ്.

2. ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയർമെന്റ്) : ഒരു വർഷം, 28 സീറ്റ്.

3. ഡിപ്ലോമ ഇൻ ഹിയറിങ്, ലാംഗ്വിജ് & സ്പീച്ച് : ഒരു വർഷം, മൈസൂരുവിൽ 30 സീറ്റ്. പുറമേ, ഓരോ സ്റ്റഡി സെന്ററിലും 28 സീറ്റ്.വിവരങ്ങൾക്ക് www.rehabcouncil.nic.in

 

Content Summary : Apply for UG/PG courses at the All India Institute of Speech and Hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com