ബെംഗളൂരു ലോ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ ചെയ്യാൻ അവസരം : അപേക്ഷ ഏപ്രിൽ 6 വരെ

HIGHLIGHTS
  • അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ വഴി സിലക്‌ഷൻ.
law-graduates-recruitment-in-indian-army
Representative Image. Photo Credit : raybon009/istock
SHARE

ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’ ജൂലൈ ഒന്നിനു തുടങ്ങുന്ന ഏതാനും പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 

Read Also : പാലക്കാട് ഐഐടിയിൽ സമ്മർ ഇന്റേൺഷിപ്

∙ 3 വർഷ എൽഎൽബി (ഓണേഴ്സ്): 120 സീറ്റ്. 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മതി. ഏപ്രിൽ 30നു വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ വഴി സിലക്‌ഷൻ.

∙ 2 വർഷ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി: 50% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. ഏപ്രിൽ 29നു വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ, തുടർന്നുള്ള ഇന്റർവ്യൂ എന്നിവ വഴി സിലക്‌ഷൻ. 

∙പിഎച്ച്ഡി–(ലോ) / (ഇന്റർഡിസിപ്ലിനറി): ഓരോ ശാഖയിലും 4 സീറ്റ്. ടെസ്റ്റ്, ഗവേഷണാഭിരുചി, ഉപന്യാസരചന, ഗവേഷണ പ്രപ്പോസൽ തുടങ്ങിയവ പരിഗണിച്ചാണ് സിലക്‌ഷൻ. nls.ac.in/admissions 

Content Summary : NLSIU Bangalore Admission 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA