സിയുഇടി– പിജി വഴി പ്രവേശനം തേടാം കേരള കേന്ദ്ര സർവകലാശാലയിൽ; അപേക്ഷിക്കാം 19 വരെ

HIGHLIGHTS
  • പരീക്ഷാ തീയതി പിന്നീട്.
cuet-pg
Representative Image. Photo Credit : Donjoy_2004/iStock
SHARE

കാസർകോട് ∙ കേരള കേന്ദ്രസർവകലാശാലയിലെ പിജി പ്രോഗ്രാമുകളിലേക്കു ദേശീയ പൊതുപരീക്ഷ സിയുഇടി– പിജി വഴി പ്രവേശനം തേടാം. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം. https://cuet.nta.nic.in. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പരീക്ഷാ തീയതി പിന്നീട്.

Read Also : മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ്/ ഡോക്ടറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

∙ കോഴ്സും സീറ്റും

എംഎ: ഇക്കണോമിക്സ്‌, ഇംഗ്ലിഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വിജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്; എംഎസ്ഡബ്ല്യു, എംഎഡ്, എൽഎൽഎം, എംബിഎ - ജനറൽ മാനേജ്മെന്റ്, എംബിഎ - ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, എംകോം (എല്ലാം 40 സീറ്റ് വീതം); എംഎസ്‌സി: സുവോളജി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറപ്പി; മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എല്ലാം 30 സീറ്റ് വീതം). 

വിശദവിവരങ്ങൾക്ക് www.cukerala.ac.in

Content Summary : Central University of Kerala PG Admission 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA