ADVERTISEMENT

തിരുവനന്തപുരം∙ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ജൂലൈ 27ന് ആരംഭിക്കുന്ന എംഎ (സാമ്പത്തികശാസ്ത്രം) കോഴ്സിന് 30 വരെ അപേക്ഷ സ്വീകരിക്കും. ന്യുഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടു കൂടി ബിരുദമാണ് യോഗ്യത. എസ്‌സി/എസ്‌സി/പിഡബ്ല്യുഡി അപേക്ഷകർക്ക് മാർക്ക് നിബന്ധനയില്ല. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

Read Also : ബിരുദമുണ്ടോ?; കേന്ദ്ര സർവീസിൽ ജോലി നേടാം, 7500 ഒഴിവുകൾ

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പിഎച്ച്ഡി (സാമ്പത്തികശാസ്ത്രം – ജെഎൻയു) അപേക്ഷകൾ 30 വരെ സ്വീകരിക്കും. ജനറൽ വിഭാഗത്തിന് കുറഞ്ഞത് 55 ശതമാനവും ഒബിസി (എൻസിഎൽ), എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് 50 ശതമാനവും മാർക്കോടുകൂടി ഏതെങ്കിലുമൊരു വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/പ്രഫഷനൽ ബിരുദം (ബിടെക്/എംബിബിഎസ്/ബിവിഎസ്‌സി മുതലായവ) യോഗ്യത. യുജിസി അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള എംഫിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

 

ജൂൺ നാലിനു തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, പുണെ, ന്യുഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാണ് എംഎയ്ക്കും പിഎച്ച്ഡിക്കും പ്രവേശന പരീക്ഷ നടക്കുന്നത്. www.cds.edu എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ. ഫോൺ: 0471 2774253/54.

 

Content Summary : Study economics MA and PhD at the Centre for Development Studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com