ADVERTISEMENT

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എംഎസ്‌/ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റെയിനബിൾ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, എന്നീ വിഷയങ്ങൾ തിരഞ്ഞെടുക്കാം. 

Read Also : തമിഴിൽ ‍ഡോക്ടറൽ, പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം

യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായറിയാൻ https://resap.iitpkd.ac.in എന്ന സൈറ്റ് സന്ദർശിക്കുക. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തു പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. എംഎച്ച്ആർഡി (MHRD) മാനദണ്ഡമനുസരിച്ച് തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകും. ക്ലാസുകൾ ജൂലൈയിൽ ആരംഭിക്കും. 

 

Content Summary : IIT Palakkad invites application for research admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com