ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ പൊതുവിജ്ഞാനം വളരെ പ്രധാനമാണെന്ന് അറിയാമല്ലോ. ഓരോ പരീക്ഷയിലും പൊതുവിജ്ഞാനത്തിനു നൽകുന്ന മാർക്ക് വ്യത്യസ്തമാണ്. അതിനാൽ സിലബസിൽ പൊതുവിജ്ഞാനത്തിന് എത്ര മാർക്കാണ് പറഞ്ഞിട്ടുള്ളതെന്നു നോക്കി അതിനനുസരിച്ചു പഠിക്കുക. 20 മാർക്കുള്ള പരീക്ഷയ്ക്കും 80 മാർക്കുള്ള പരീക്ഷയ്ക്കും ഒരേ രീതിയിലല്ല പൊതുവിജ്ഞാനം പഠിക്കേണ്ടതെന്നു ചുരുക്കം. സ്ഥിരമായി ചോദിക്കുന്ന ഭാഗങ്ങൾ നല്ല ആഴത്തിൽ പഠിക്കുക. 60% മാർക്ക് വരെ ഈ രീതിയിൽ നേടാം. മുൻകാല ചോദ്യക്കടലാസുകൾ, പാഠപുസ്തകങ്ങളുടെ ഭാഗമായുള്ള ക്വസ്റ്റ്യൻ പൂൾ, പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങൾ എന്നിവയൊക്കെ നോക്കണം. ചില സ്ഥിരം ചോദ്യങ്ങൾ പരിചയപ്പെടാം. 

Read Also : കേരളത്തെക്കുറിച്ചുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരമറിഞ്ഞില്ലെങ്കിൽ നാണക്കേടല്ലേ

1) താഴെപ്പറയുന്നവയിൽ ശരിയായ കാലഗണനാ ക്രമത്തിലുള്ളതു കണ്ടെത്തുക ? 

A. ക്ഷേത്രപ്രവേശന വിളംബരം, വൈക്കം സത്യഗ്രഹം, പാലിയം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം 

B. പാലിയം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം 

C. ഗുരുവായൂർ സത്യഗ്രഹം, പാലിയം സത്യഗ്രഹം, വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം 

D. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, പാലിയം സത്യഗ്രഹം 

 

2) കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ? 

A. പേരമ്പാടി ചുരം 

B. ബോഡിനായ്ക്കനൂർ ചുരം 

C. പെരിയ ചുരം 

D. താമരശ്ശേരി ചുരം 

 

3) കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏതു വിളയുടെ സങ്കരയിനങ്ങളാണ് ? 

A. പയർ 

B. വഴുതനങ്ങ 

C. വെണ്ട 

D. തക്കാളി 

 

4) പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾക്കായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് എന്ന പ്രസ്ഥാനം ആരംഭിച്ചതാര് ? 

 

A. സുന്ദർലാൽ ബഹുഗുണ 

B. അനിൽ അഗർവാൾ 

C. സ്വാമി ചിദാനന്ദ്ജി 

D. കുൽദീപ് സിങ് 

 

5) ടിപ്പു സുൽത്താനിൽനിന്നു ബ്രിട്ടിഷുകാർക്കു മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ? 

 

A. 1791ലെ ബ്രിട്ടിഷുകാരുമായുള്ള ഉടമ്പടി 

B. 1792ലെ ശ്രീരംഗപട്ടണം ഉടമ്പടി 

C. 1795ലെ ബ്രിട്ടിഷുകാരുമായുള്ള ഉടമ്പടി 

D. 1805ലെ ബ്രിട്ടിഷുകാരുമായുള്ള ഉടമ്പടി 

 

6. താഴെപ്പറയുന്നവരിൽ ഉപ്പു സത്യഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡി യാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?

 

(1) സി.കൃഷ്ണൻ നായർ 

(2) കുമാരനാശാൻ 

(3) രാഘവ പൊതുവാൾ 

(4) മന്നത്ത് പത്മനാഭൻ 

 

 

7) രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദനവർധന താഴെക്കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു ? 

 

A. തുല്യത 

B. സാമ്പത്തിക വളർച്ച 

C. സ്വാശ്രയത്വം 

D. ആധുനികവൽക്കരണം 

 

8) തെറ്റായ ജോടിയേത് ? 

 

A. തിരയും ചുഴിയും - സച്ചിദാനന്ദൻ 

B. വീണപൂവ് - കുമാരനാശാൻ 

C. ആ മനുഷ്യൻ നീ തന്നെ - സി.ജെ.തോമസ് 

D. നിലാവിന്റെ നാട്ടിൽ - അഷിത 

 

9. ആഗോളതാപനം സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയ ഐപിസിസിയുടെ പൂർണരൂപമെന്ത് ? 

 

A. ഇൻട്രാഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് 

B. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് 

C. ഇന്റർഗവൺമെന്റൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ച് 

D. ഇന്റർനാഷനൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ച് 

 

10) വൈറ്റമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത ? 

A. തിമിരം 

B. ഗ്ലോക്കോമ 

C. നിശാന്ധത 

D. ഇവയെല്ലാം 

 

ഉത്തരങ്ങൾ: 1.D, 2.A, 3.C, 4.B, 5.B, 6.C, 7.B, 8.A, 9.B, 10.C

 

Content Summary : PSC Tips By Mansoor Ali Kappngal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com