ADVERTISEMENT

ചോദ്യം: സോഷ്യോളജി ബിരുദ വിദ്യാർഥിയാണ്. തുടർന്നുള്ള പഠനസാധ്യതകൾ, തൊഴിലവസരങ്ങൾ എന്നിവ വിശദമാക്കാമോ  

- ഹൃദ്യ 

Read Also : ലോകത്തെവിടെയും ജോലി ഉറപ്പ്, ബിഎസ്‌സി നഴ്സിങ്ങിനൊപ്പം വിദേശഭാഷ കൂടി പഠിച്ചാൽ ...

ഉത്തരം: സോഷ്യോളജിയിൽ പിജി പഠനത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം അവസരങ്ങളുണ്ട്. ജെഎൻയു, ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അലിഗഡ്, ടിസ്സ്, ജാമിയ മില്ലിയ, ബനാറസ് ഹിന്ദു തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ എംഎ സോഷ്യോളജിക്കു പ്രവേശനപരീക്ഷയുണ്ട്. 

ഇവയ്ക്കു പുറമേ കേരളത്തിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും ബെംഗളൂരു ക്രൈസ്റ്റ്, ഭാരതിയാർ സർവകലാശാല, ചെന്നൈ ലയോള, മണിപ്പാൽ, മുംബൈ സർവകലാശാല തുടങ്ങി കേരളത്തിനു പുറത്തുള്ള ഒട്ടേറെ സ്ഥാപനങ്ങളിലും പഠന സൗകര്യമുണ്ട്. 

ക്രിമിനോളജി, സോഷ്യൽ വർക്ക്, ഫിലോസഫി, ഹിസ്റ്ററി, സൈക്കോളജി, മാനേജ്മെന്റ്, നിയമം തുടങ്ങിയ വിഷയങ്ങളിലും സോഷ്യോളജി ബിരുദധാരികൾക്ക് ഉപരിപഠനാവസരമുണ്ട്. 

മറ്റു ചില പ്രോഗ്രാമുകൾ ഇവ

∙ എംഎ സൊസൈറ്റി & കൾചർ, ഐഐടി ഗാന്ധിനഗർ 

∙ എംഎസ്‌സി ഡിജിറ്റൽ ഹ്യുമാനിറ്റീസ്, ഐഐടി ജോധ്പുർ 

∙ എംഎ (ബൈ റിസർച്) സോഷ്യോളജി, ഐഐടി ബോംബെ 

(ഹ്യുമൻ സയൻസസ്, ലിങ്ഗ്വിസ്റ്റിക്സ് ലിറ്ററേച്ചർ & പെർഫോമൻസ് എന്നീ സ്പെഷലൈസേഷനുകളും ലഭ്യം) 

∙ എംഎ സോഷ്യൽ ഒൻട്രപ്രനർഷിപ്, ടിസ്സ് മുംബൈ 

∙ എംഎ ഡവലപ്മെന്റ് കമ്യൂണിക്കേഷൻ & എക്സ്റ്റൻഷൻ, ഡൽഹി സർവകലാശാല 

∙ എംഎ സോഷ്യൽ എക്സ്ക്ലൂഷൻ & ഇൻക്ലൂസീവ് പോളിസി, ജാമിയ മില്ലിയ സർവകലാശാല ഡൽഹി 

∙ എംഎ ഡവലപ്മെന്റ് & ലേബർ സ്റ്റഡീസ്, ജെഎൻയു 

∙ എംഎസ്‌സി ഡിജിറ്റൽ സൊസൈറ്റി, ഐഐഐടി ബെംഗളൂരു 

∙ എംഎസ്ഡബ്ല്യു (യൂത്ത് & കമ്യൂണിറ്റി ഡവലപ്മെന്റ്), ആർജിഎൻഐവൈഡി, ശ്രീപെരുംപുത്തൂർ 

തൊഴിലവസരങ്ങൾ: അവസരങ്ങളേറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമാണ്. സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, രാജ്യാന്തര ഏജൻസികൾ, വൻകിട ബിസിനസ് സ്ഥാപനങ്ങൾ എന്നിവയിലും അവസരങ്ങളുണ്ട്. സാമൂഹികസേവനം, കുട്ടികൾക്കും യുവജനങ്ങൾക്കും വയോജനങ്ങൾക്കുമിടയിലെ പ്രവർത്തനങ്ങൾ, മാർക്കറ്റിങ്, പബ്ലിക് പോളിസി റിസർച് തുടങ്ങി വിവിധ മേഖലകളിൽ സോഷ്യോളജിസ്റ്റുകൾക്കു ശോഭിക്കാനാകും. 

Content Summary : Best jobs for graduates with a Sociology Degree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com