ADVERTISEMENT

കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, ഒരു വർഷത്തെ ‘പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ’ പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.gift.res.in ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

Read Also : മലയാളം ജേണലിസത്തിൽ പിജി ഡിപ്ലോമ ചെയ്യാം ഐഐഎംസിയിൽ

സിഎ / സിഎസ് / കോസ്റ്റ് അക്കൗണ്ടൻസി ഇന്റർ / ഫൈനൽ യോഗ്യതയുള്ളവരെയും പരിഗണിക്കും. മൊത്തം കോഴ്സ് ഫീ, ജിഎസ്ടിയടക്കം ഒറ്റ ഗഡുവെങ്കിൽ 24,780 രൂപ. 3 ഗ‍ഡുക്കളായി 9794 / 9794 / 6136 രൂപ ക്രമത്തിൽ അടയ്ക്കുകയുമാകാം.

 

വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും മറ്റും ഫീസിളവുണ്ട്. പ്രത്യേക അപേക്ഷാഫീയില്ല; ഓൺലൈൻ അപേക്ഷയോടൊപ്പം ആദ്യഗഡു ഫീസ് അടയ്ക്കാം. ആകെ 150 മണിക്കൂർ ക്ലാസ്റൂം / ഓൺലൈൻ / ഹൈബ്രിഡ് രീതികളിലാണു പരിശീലനം. 9847093898, pgdgst@gift.res.in

 

Content Summary : Apply for PGD-GST Courses at Gulati Institute of Finance and Taxation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com