ജീവിതം ആസ്വദിക്കണോ?; സമ്പാദ്യം ഇങ്ങനെ ചിലവഴിക്കാൻ പഠിക്കാം

HIGHLIGHTS
  • സമ്പാദ്യം ലക്ഷ്യമായാൽ പിന്നെ ജീവിതത്തിൽ മുതൽമുടക്കുണ്ടാകില്ല.
  • ഒന്നിലും നിക്ഷേപിക്കാതെ കൂമ്പാരമാക്കി വയ്ക്കുന്നവർക്ക് ഒരിക്കലും ഒന്നും തികയില്ല.
how-to-spend-money-wisely
Representative image. Photo Credit : JOAT/Shutterstock
SHARE

സത്യസന്ധനും സംതൃപ്തനുമായിരുന്നു അയാൾ. തൊഴിലിലെ മികവുമൂലം കൊട്ടാരത്തിൽ ജോലിയും ലഭിച്ചു. ഒരു ദിവസം പണി കഴിഞ്ഞുവരുന്നതിനിടെ ഒരു അശരീരി അയാൾ കേട്ടു. നിന്റെ വീട്ടിൽ ഏഴു കുടം നിറയെ സ്വർണനാണയങ്ങൾ ഉണ്ട്. അയാൾ വീട്ടിലെത്തിയപ്പോൾ വാതിൽപ്പടിയിൽ കുടങ്ങളുണ്ടായിരുന്നു. അയാളും ഭാര്യയും കൂടി എല്ലാം തുറന്നുനോക്കി. ഏഴാമത്തേതിൽ മാത്രം പാതിയേ ഉണ്ടായിരുന്നുള്ളൂ. അന്നുമുതൽ അതുകൂടി നിറയ്ക്കാനായി അയാളുടെ ശ്രമം. വീട്ടുസാധനങ്ങൾ വാങ്ങാൻ ഭാര്യയ്ക്കു നൽകുന്ന പണം കുറച്ചു. കിട്ടുന്ന പണം മുഴുവൻ ഏഴാം കുടത്തിൽ നിക്ഷേപിക്കാൻ തുടങ്ങി. പിശുക്കുമൂലം ഭാര്യയുമായി എന്നും വഴക്കായി. സ്വഭാവവ്യത്യാസം കണ്ട രാജാവ് കാര്യമന്വേഷിച്ചു. എല്ലാം കേട്ട രാജാവ് പറഞ്ഞു: ഏഴാമത്തെ കുടം നീ മറ്റുള്ളവർക്കു കൊടുക്കുക. അന്നുമുതൽ അയാളുടെ ജീവിതം പഴയതുപോലെയായി. 

Read Also : പുറത്തു കടക്കാം സൗജന്യങ്ങളുമായി കാത്തിരിക്കുന്ന കെണിയിൽ നിന്ന്

ഇതു പോരാ, ഇനിയും വേണം എന്ന ചിന്ത സമ്പാദ്യത്തിന്റേതു മാത്രമല്ല, ലുബ്ധിന്റേതു കൂടിയാണ്. ഏഴാമത്തെ കുടംകൂടി നിറയ്ക്കാനുള്ള ശ്രമമാണ് ആറു കുടങ്ങളെയും ഉപയോഗരഹിതമാക്കുന്നത്. സമ്പാദ്യം ലക്ഷ്യമായാൽ പിന്നെ ജീവിതത്തിൽ മുതൽമുടക്കുണ്ടാകില്ല. എല്ലാം എവിടെയെങ്കിലും കുന്നുകൂട്ടുന്നതിൽ മാത്രമാകും ശ്രദ്ധ. ചെലവഴിക്കാനറിയാത്തവർ എന്തിനാണ് സമ്പാദിക്കുന്നത്? ജീവിതത്തിന്റെ മനോഹാരിതയ്ക്ക് ഉപകരിക്കാത്ത സമ്പാദ്യം എന്തിനാണ്? വരവു കൂടുന്നതനുസരിച്ചു ചെലവു കുറയ്ക്കുന്നവരും വരവിനെക്കാൾ അധികം ചെലവഴിക്കുന്നവരും ജീവിതം ഒരിക്കലും ആസ്വദിക്കില്ല. 

ഒരാൾ എവിടെ തന്റെ സ്വത്ത് നിക്ഷേപിക്കുന്നു എന്നറിഞ്ഞാൽ അയാൾ എന്തിനൊക്കെ ജീവിതത്തിൽ വില കൽപിക്കുന്നു എന്നു മനസ്സിലാകും. ഒന്നിലും നിക്ഷേപിക്കാതെ കൂമ്പാരമാക്കി വയ്ക്കുന്നവർക്ക് ഒരിക്കലും ഒന്നും തികയില്ല. ആവശ്യത്തിനുപകരിക്കാത്ത പണം ആവശ്യമില്ലാത്ത പണമാണ്. സമ്പാദ്യത്തിന്റെ വലുപ്പത്തിനനുസരിച്ചല്ല, ചെലവഴിക്കുന്നതിലെ ഉൽപാദനക്ഷമതയ്ക്കനുസരിച്ചാണ് ജീവിതം വിലയിരുത്തപ്പെടുന്നത്. എല്ലാവരും അടുത്ത തലമുറയ്ക്കുവേണ്ടി ശേഖരിക്കുമ്പോൾ ഒരു തലമുറയും ജീവിതം ആസ്വദിക്കില്ല. സന്തോഷം നൽകുന്നതു സമ്പത്തല്ല, സമ്പത്തിന്റെ വിനിയോഗമാണ്.

Content Summary : How to Spend Money Wisely

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS