ADVERTISEMENT

പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് തുടർ പഠനത്തിനു തിരഞ്ഞെടുക്കാവുന്ന തൊഴിൽസാധ്യതയുള്ള കോഴ്‌സാണ് ഡിപ്ലോമ ഇൻ വൊക്കേഷൻ അഥവാ ഡി വോക് (D.Voc). ഓൾ ഇന്ത്യൻ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) അംഗീകാരമുള്ള നാഷനൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക് (എൻഎസ്ക്യുഎഫ്) ലെവൽ കോഴ്‌സാണ് ഇത്. കേരളത്തിൽ ഈ കോഴ്സ് പുതുമയുള്ളതാണ്. മൂന്നു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് തിരഞ്ഞെടുത്ത പോളിടെക്‌നിക്കുകളിലാണ് നടത്തുന്നത്. പ്രിന്റിങ് ടെക്നോളജി, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഓട്ടമൊബീൽ ടെക്നീഷ്യൻ, മൾട്ടിമീഡിയ ആൻഡ് ഗ്രാഫിക്സ് എന്നീ കോഴ്സുകളാണ് ഡി വോക്കിന്റെ ഭാഗമായി പഠിക്കാൻ കഴിയുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അസാപ് കേരളയുമാണ് ഈ കോഴ്സ് കേരളത്തിൽ നടത്തുന്നത്.  

Read Also : പത്താം ക്ലാസിനു ശേഷം ഹ്യുമാനിറ്റീസ് പഠിച്ചാൽ ജോലിസാധ്യതയുണ്ടോ?

സാധാരണ ഡിപ്ലോമ കോഴ്‌സുകളിൽനിന്നു വ്യത്യസ്തമായി വിദ്യാർഥികളിൽ തൊഴിൽ നൈപുണ്യം വളർത്തുന്നതിന് വേണ്ടുന്ന വ്യാവസായിക പരിശീലനം ഓരോ വർഷവും ഈ കോഴ്സിന്റെ ഭാഗമായി നൽകുന്നു. ഓരോ വർഷവും ആറു മാസമാണ് പരിശീലനം (ഓൺ ജോബ്‌ ട്രെയ്‌നിങ്). ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം വിദ്യാർഥികളിൽ തൊഴിൽ നൈപുണ്യം വികസിപ്പിക്കുകയും ഈ കഴിവുകൾ ഉപയോഗിച്ച് ഒരു ജോലി കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്.

 

ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 7 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന വിദ്യാർഥികൾക്കു കൂടി പ്രയോജനം ലഭിക്കുന്നതിനാണ് ഇത്. ആദ്യ വർഷം വിദ്യാർഥി എൻഎസ്ക്യൂഎഫ് ലെവൽ 3 ആയിട്ടാണ് തുടങ്ങുക. ഈ കോഴ്സിന് മൾട്ടിപ്പിൾ എൻട്രിയും എക്സിറ്റും ഉണ്ട്. അതായത്, ഒരു വർഷം പൂർത്തീകരിച്ച വിദ്യാർഥി കോഴ്സ് നിർത്തുകയാണെങ്കിൽ ആ വർഷത്തെ എൻഎസ്ക്യൂഎഫ് ലെവൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബിടെക് ലാറ്ററൽ എൻട്രി യോഗ്യതയും ലഭിക്കും. മാത്രവുമല്ല, ഈ കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥിക്ക് ബാച്ചിലർ ഓഫ് വൊക്കേഷൻ (B.Voc) ഡിഗ്രി കോഴ്സ് രണ്ടു വർഷം പഠിച്ചാൽ മതിയാകും. 

Read Also : എസ് എസ് എൽസി ഫലം പ്രഖ്യാപിച്ചു

അസാപ് കേരളയാണ് ഈ കോഴ്സിന്റെ ഭാഗമായുള്ള ഇൻഡസ്ട്രിയൽ പരിശീലനം നൽകുന്നത്. സെൽഫ് ഫൈനാൻസിങ് മോഡിലാണ് ഫീസ് ഘടന. കോഴ്സിന്റെ ഫീസ് പ്രതിവർഷം 37500 രൂപയാണ്. ഫെഡറൽ ബാങ്കിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഫണ്ട് ഉപയോഗിച്ച് അർഹരായ, നിലവിൽ ഈ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പട്ടികജാതി വകുപ്പിന്റെ സഹായവും മറ്റു കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളും വിദ്യാർഥികളെ സഹായിക്കുന്നതിന് ഒരുക്കുന്നുണ്ട്. പഠന ശേഷം തൊഴിൽ തേടുന്നതിന് വേണ്ട സഹായവും അസാപ് കേരള ഉറപ്പ് നൽകുന്നു. ഡി വോക്ക് കോഴ്സ് നൽകുന്ന പോളിടെക്നിക്കുകളും കോഴ്സുകളും

 

1 പ്രിന്റിങ് ടെക്നോളജി

ഗവൺമെന്റ് പോളിടെക്‌നിക്, ഷൊർണൂർ. കേരളത്തിൽ ഈ കോഴ്സ് പഠിപ്പിക്കുന്ന ഏക സ്ഥലമാണ് ഇത്. വലിയ സാധ്യതയുള്ള തൊഴിൽ മേഖലയാണ് ഇത്.

2 ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്

ഗവൺമെന്റ് പോളിടെക്‌നിക്, ആറ്റിങ്ങൽ, തിരുവനന്തപുരം.

 

3 ഓട്ടമൊബീൽ ടെക്നീഷ്യൻ 

ഗവൺമെന്റ് പോളിടെക്‌നിക്, നാട്ടകം, കോട്ടയം.

ഗവൺമെന്റ് പോളിടെക്‌നിക്, ആറ്റിങ്ങൽ, തിരുവനന്തപുരം.

ശ്രീനാരായണ പോളിടെക്‌നിക്, കൊട്ടിയം, കൊല്ലം.

 

4 മൾട്ടിമീഡിയ ആൻഡ് ഗ്രാഫിക്സ്

ഗവൺമെന്റ് പോളിടെക്‌നിക്, പെരുമ്പാവൂർ, എറണാകുളം.

ഈ വർഷം പുതുതായി ആരംഭിക്കുന്ന കോഴ്‌സാണ് ഇത്. അനവധി തൊഴിലവസരങ്ങൾ ഉള്ള മേഖലയാണ് ഇത്.

 

കൂടുതൽ വിവരങ്ങൾക്ക്: 9495 999 623 / 9495 999 709 

ലിങ്ക്: https://asapkerala.gov.in/community-colleges/

 

നിയാസ് അലി പുളിക്കൽ 

പ്രോഗ്രാം മാനേജർ, കമ്മ്യൂണിറ്റി കോളേജ് വിഭാഗം 

അസാപ് കേരള

 

Content Summary : Join D.Voc after the 10th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com