ADVERTISEMENT

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിനു പിഎസ്‌സി പരീക്ഷകളിൽ ഏറെ പ്രാധാന്യമുണ്ടെന്ന് അറിയാമല്ലോ. സ്വാതന്ത്ര്യ സമര നായകർ, അവർക്കുള്ള വിശേഷണങ്ങൾ, ശ്രദ്ധേയമായ സമരങ്ങൾ, പ്രധാന രചനകൾ തുടങ്ങിയവയെല്ലാം പരീക്ഷകളിൽ ചോദിച്ചുകാണാറുണ്ട്. കൂടുതൽ പ്രാധാന്യമുള്ളവരെക്കുറിച്ചു കൂടുതൽ ആഴത്തിൽ പഠിക്കുക, മറ്റുള്ളവരെക്കുറിച്ചു പ്രധാന വസ്തുതകൾ പഠിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 

ചില മാതൃകാ ചോദ്യങ്ങൾ നോക്കാം.

Read Also : ആരുടെയും നിർബന്ധത്തിനു വഴങ്ങണ്ട, അഭിരുചിയറിഞ്ഞ് തിരഞ്ഞെടുക്കാം പ്ലസ്‌വൺ

1) പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

A. ലാൽ ബഹദൂർ ശാസ്ത്രി

B. രാജീവ്‌ ഗാന്ധി

C. ഇന്ദിരാ ഗാന്ധി

D. ജവാഹർലാൽ നെഹ്റു

 

2) ജവാഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം ?

A. വീർഭൂമി

B. വിജയ്ഘട്ട്

C. ശാന്തിവനം

D. ശക്തിസ്ഥൽ

 

3) ചുവടെ പറയുന്നവയിൽ ഗാന്ധിജി ആരംഭിച്ച പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടാത്തത് ?

A. നവജീവൻ

B. ഹരിജൻ സേവക്

C. ഹരിജൻ ബന്ധു

D. ദേശദൂത്

 

4) ചുവടെ തന്നിരിക്കുന്നവയിൽ ജവാഹർലാൽ നെഹ്റുവിന്റെ പുസ്തകങ്ങളിൽ ഉൾപ്പെടാത്തത് ?

A. ഡിസ്കവറി ഓഫ് ഇന്ത്യ

B. ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി

C. ഇന്ത്യ ഡിവൈഡഡ്

D. ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ

 

5) ഡൽഹി ഗാന്ധി എന്നറിയപ്പെട്ടിരുന്നതാര് ?

A. സി കൃഷ്ണൻ നായർ

B. ഡോ രാജേന്ദ്രപ്രസാദ്

C. ബാബാ ആംതെ

D. കെ കേളപ്പൻ

 

6) അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?

A. മൗലാന മുഹമ്മദലി

B. മൗലാന ഷൗക്കത്തലി

C. മുഹമ്മദലി ജിന്ന

D. മഹാത്മാ ഗാന്ധി

 

7) മഹാത്മാ ഗാന്ധിയുടെ ആത്മകഥ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തതാര് ?

A. റെയ്മൻ റോളണ്ട്

B. ആർ.എൻ.മഥോൽക്കർ

C. മഹാദേവ് ദേശായി

D. ജോൺ റസ്കിൻ

 

8) പതിനാറാം വയസ്സിൽ ഗാന്ധിജിക്കു സ്വർണാഭരണങ്ങൾ സംഭാവന ചെയ്തത് താഴെപ്പറയുന്നവരിൽ ആര് ?

A. അക്കമ്മ ചെറിയാൻ

B. ലളിത പ്രഭു

C. ആര്യാ പള്ളം

D. കൗമുദി ടീച്ചർ

 

9) ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയാറാക്കിയതാര് ?

A. ബി ആർ അംബേദ്കർ

B. ജവാഹർലാൽ നെഹ്റു

C. കെ.എം.മുൻഷി

D. ഡോ രാജേന്ദ്രപ്രസാദ്

 

10) ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചിരുന്നതാര് ?

A. റാഷ് ബിഹാരി ഘോഷ്

B. പി. അനന്ത ചാർലു

C. ഡി.ഇ.വാച്ച

D. ഗോപാലകൃഷ്ണ ഗോഖലെ

 

∙ഉത്തരങ്ങൾ: ‌‌

1D, 2C, 3D, 4C, 5A, 6D, 7C, 8D, 9B, 10C

 

Content Summary : PSC Tips By Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com