ADVERTISEMENT

ജോലിക്കിടെ ബ്രേക്കെടുത്ത് ഫെലോഷിപ്പോടെ വിദേശപരിശീലനം ആഗ്രഹിക്കുന്നവർക്കു മികച്ച അവസരമാണ് യുഎസിലെ ഹ്യൂബർട്ട് എച്ച്.ഹംഫ്രി ഫെലോഷിപ്. ഫുൾബ്രൈറ്റ് ഫെലോഷിപ്പിൽ പെടുന്നതാണ് ഇത്. ജൂൺ 15 വരെ അപേക്ഷിക്കാം. ഇന്ത്യയിലെ സർക്കാർ, പൊതു– സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ,  സർക്കാരിതര സന്നദ്ധ സംഘടനകൾ (എൻജിഒ) എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ ഫെലോഷിപ്പോടെ യുഎസിൽ 10 മാസത്തെ പ്രഫഷനൽ പരിശീലനം ലഭിക്കും. 

Read Also : കുറഞ്ഞ ചെലവിൽ പഠിക്കാം, ഐഎസ്ആർഒയിൽ വരെ ജോലി കിട്ടാൻ സാധ്യതയുള്ള നിത്യഹരിത കോഴ്സ്

വിഷയങ്ങൾ: അഗ്രികൾചർ, റൂറൽ ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഇക്കണോമിക് ഡവലപ്മെന്റ്, എജ്യുക്കേഷനൽ അഡ്മിനിസ്ട്രേഷൻ പ്ലാനിങ് ആൻഡ് പോളിസി, ഫിനാൻസ് ആൻഡ് ബാങ്കിങ്, ലോ ആൻഡ് ഹ്യുമൻ റൈറ്റ്സ്, നാച്വറൽ റിസോഴ്സസ്, എൻവയൺമെന്റൽ പോളിസി ആൻഡ് ക്ലൈമറ്റ് ചേഞ്ച്, പബ്ലിക് ഹെൽത്ത് പോളിസി ആൻഡ് മാനേജ്മെന്റ്, പബ്ലിക് പോളിസി അനാലിസിസ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, സബ്സ്റ്റൻസ് അബ്യൂസ് എജ്യുക്കേഷൻ ട്രീറ്റ്മെന്റ് ആൻഡ് പ്രിവൻഷൻ, ടെക്നോളജി പോളിസി ആൻഡ് മാനേജ്മെന്റ്, അർബൻ ആൻഡ് റീജനൽ പ്ലാനിങ്. 

 

അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം നിർബന്ധം. സാമൂഹിക പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ഗ്രാമീണ മേഖലയിൽ നിന്നുമുള്ള സമർഥരായ, എന്നാൽ ഇംഗ്ലിഷിൽ പിന്നാക്കമായ അപേക്ഷകർക്കു ലോങ് ടേം ഇംഗ്ലിഷ് ലാംഗ്വിജ് ട്രെയ്നിങ് അവസരമുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഫെലോഷിപ് തുടങ്ങുന്നതിനു മുൻപ് യുഎസിൽ 4 മാസത്തെ പ്രത്യേക ഇംഗ്ലിഷ് പരിശീലനം ലഭിക്കും. 

 

യോഗ്യത: നാലു വർഷ ഡിഗ്രി / പിജി, മൂന്നു വർഷ ബിരുദമാണെങ്കിൽ ഒരു വർഷത്തെ ഫുൾടൈം പിജി ഡിപ്ലോമ കൂടി വേണം. ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ ജോലി പരിചയം. വെബ്സൈറ്റ്: www.usief.org.in

 

Content Summary : Hubert H. Humphrey Fellowship Program 2024/2025 for Mid-Career Professionals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com