ധൈര്യമായി പഠിക്കാം സ്റ്റാറ്റിസ്റ്റിക്സ്; വിദഗ്ധരെ കാത്ത് തൊഴിലവസരങ്ങളനവധി

HIGHLIGHTS
  • വിവരങ്ങളുടെ ശേഖരണം, അവയുടെ ക്രോഡീകരണം, അപഗ്രഥനം എന്നിവ സംബന്ധിച്ച പഠനശാഖയാണ് സ്റ്റാറ്റിസ്റ്റിക്സ്.
statistics
Representative image. Photo Credit : AnemStyle / Shutterstock.com
SHARE

ചോദ്യം: മകൾക്കു സ്റ്റാറ്റിസ്റ്റിക്സിൽ ഡിഗ്രി പഠനത്തിനു പോകണമെന്നു പറയുന്നു. ഈ വിഷയത്തിലെ ജോലി സാധ്യതകളെന്തൊക്കെയാണ് ?

Read Also : സ്കോളർഷിപ്പോടെ പഠിക്കാനുള്ള ഒരുക്കത്തിലാണോ?

∙ സുധീർ

ഉത്തരം: വിവരങ്ങളുടെ ശേഖരണം, അവയുടെ ക്രോഡീകരണം, അപഗ്രഥനം എന്നിവ സംബന്ധിച്ച പഠനശാഖയാണ് സ്റ്റാറ്റിസ്റ്റിക്സ്. ബിസിനസ്, ഇൻഷുറൻസ്, സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയ മേഖലകളിലും സോഷ്യോളജി, ആർക്കിയോളജി, ഭാഷാശാസ്ത്രം തുടങ്ങിയ മാനവിക പഠനശാഖകളിലും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെഡിസിൻ, എപ്പിഡെമിയോളജി, ജനറ്റിക്സ്, സൈക്കോളജി, എൻജിനീയറിങ്, കാർഷിക ശാസ്ത്രം തുടങ്ങി ഒട്ടുമിക്ക ശാസ്ത്ര-സാങ്കേതിക പഠനശാഖകളിലും സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപയോഗമുണ്ട്. കംപ്യൂട്ടർ സയൻസിലെ ഇമേജ് പ്രോസസിങ്, ഡേറ്റാ കംപ്രഷൻ & മൈനിങ്, ന്യൂറൽ നെറ്റ്‌വർക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സിനു പ്രാധാന്യമുണ്ട്.

കംപ്യൂട്ടർ സയൻസും സ്റ്റാറ്റിസ്റ്റിക്സും കൂടിച്ചേരുന്ന മേഖലയാണ് തൊഴിലവസരങ്ങൾ ഏറിവരുന്ന ഡേറ്റാ അനലിറ്റിക്സ്. അധ്യാപനം, ഗവേഷണം, മാർക്കറ്റ് റിസർച്, ഫിനാൻഷ്യൽ അനാലിസിസ് മേഖലകളിലെല്ലാം സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരെ വേണം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഉൾപ്പെടെ സർക്കാർ മേഖലയിലും ഐടി സ്ഥാപനങ്ങളിലും അവസരങ്ങളുണ്ട്. ഗണിതാഭിരുചിയും വിശകലന ശേഷിയും കംപ്യൂട്ടിങ്ങിൽ താൽപര്യവുമുള്ളവർക്ക് സ്റ്റാറ്റിസ്റ്റിക്സ് മികച്ച പഠനസാധ്യതയാണ്. പ്ലസ്ടുവിനു മാത്‌സ് പഠിച്ചവർക്കു ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിനും ഡിഗ്രിക്കു മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവർക്ക് എംഎസ്‌സി സ്റ്റാറ്റിറ്റിക്സിനും പ്രവേശനം ലഭിക്കും.

Content Summary : Career In Statistics: Courses, Scope, Job

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS