‘കത്തി’ വയ്ക്കരുത്, വാച്ച് നോക്കരുത്, ഇടിച്ചു കയറുത്: അഭിമുഖത്തിൽ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ

HIGHLIGHTS
  • ഒപ്പമുള്ള ഉദ്യോഗാർഥികളോട് ഒരുപാട് സംസാരിക്കാതിരിക്കുന്നതാണ് ഉചിതം.
  • സ്ഥാപനത്തെപ്പറ്റി നിരീക്ഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം..
SHARE

ആശങ്കയും സമ്മർദ്ദവും കൂടുമ്പോൾ, ആദ്യമായി കാണുന്നവരോടു പോലും ധാരാളം സംസാരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഇത് ഏറ്റവും കൂടുതൽ വിനയാകുന്നത് അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ്. അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നമ്മുടെ ചില ശീലങ്ങൾ തന്നെ വിനയാകും. അഭിമുഖത്തിനായി കാത്തിരിക്കുമ്പോൾ അഞ്ച് പ്രധാന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. 

Read Also : വൃത്തി വേണം, വസ്ത്രധാരണത്തിലും സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതിലും; ഇന്റർവ്യൂവിനു കയറും മുൻപ് അറിയാൻ

ഒപ്പമുള്ളരോട് അമിത സംസാരം വേണ്ട

candidate-waiting
Representative image. Photo Credit : Pixel-Shot/Shutteratock

അഭിമുഖം നടക്കുന്ന സ്ഥലത്ത് അല്ലെങ്കിൽ സ്ഥാപനത്തിൽ എത്തിയാൽ അഭിമുഖം നടക്കുന്ന മുറിയിലേക്കു ക്ഷണം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും. ആ സമയത്ത് ചിലർ ടെൻഷൻ മറക്കാൻ ഒപ്പമുള്ള ഉദ്യോഗാർഥികളോട് വാതോരാതെ സംസാരിക്കും. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ഒപ്പമുള്ള ഉദ്യോഗാർഥികളോട് ഒരുപാട് സംസാരിക്കാതിരിക്കുന്നതാണ് ആ അവസരത്തിൽ ഉചിതം. കാരണം ആ സംഭാഷണം വഴിതെറ്റി മറ്റു കാര്യങ്ങളിലേക്കു പോകാം. ചിലപ്പോൾ ചില ഉദ്യോഗാർഥികൾ അവരുടെ അറിവും മേധാവിത്വവുമൊക്കെ കാണിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ അവരുടെ സംസാരം കേട്ടു കഴിയുമ്പോൾ നമ്മുടെ ആത്മവിശ്വാസം ചോർന്നു പോയേക്കാം.

വേണം നിരീക്ഷണ പാടവം

മറ്റുള്ളവരോട്ു വെറുതെ സംസാരിച്ച് കുഴപ്പത്തിൽപ്പെടുന്നതിനു പകരം ആ സ്ഥാപനത്തെപ്പറ്റി നിരീക്ഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. അവിടെയുള്ള നോട്ടിസ് ബോർഡിലോ ചുവരിലോ പതിപ്പിച്ച പോസ്റ്ററുകളിലൂടെ കണ്ണോടിച്ച് സ്ഥാപനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചുമൊക്കെ  മനസ്സിലാക്കാൻ ശ്രമിക്കാം. ‘ഞങ്ങളുടെ സ്ഥാപനത്തെപ്പറ്റി എന്തറിയാം?’ എന്ന് അഭിമുഖത്തിൽ ചോദ്യം വരുമ്പോൾ, നിരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാം. 

വാച്ചിൽ നോക്കി വെറുപ്പിക്കല്ലേ

1144338000
Representative image. Photo Credit : SeventyFour/iStock

അഭിമുഖം നടക്കുന്ന മുറിയിലേക്ക് പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കുന്നതും മൊബൈൽ ഫോൺ നോക്കുന്നതും ചിലരുടെ ശീലമാണ്. അത്തരം കാര്യങ്ങൾ പാടെ ഒഴിവാക്കണം. ഉദ്യോഗാർഥികൾ അശ്രദ്ധമായി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ സ്ഥാപനത്തിലെ മറ്റുള്ളവർ ശ്രദ്ധിക്കാനിടയുണ്ട്. ഇടതടവില്ലാതെ വാച്ചിൽ നോക്കുന്ന നിങ്ങൾ അക്ഷമയുള്ളവരായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

പേരുവിളിക്കുമ്പോൾ വെപ്രാളം വേണ്ട

അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചാലുടൻ വെപ്രാളമോ ധൃതിയോ കാട്ടരുത്. നിങ്ങളുടെ പേരു വിളിക്കുമ്പോൾ സാവധാനം എഴുന്നേറ്റ് അഭിമുഖം നടക്കുന്ന മുറിയുടെ വാതിലിൽ മുട്ടി അനുവാദം വാങ്ങിയ ശേഷം വേണം ഉള്ളിലേക്കു പ്രവേശിക്കാൻ. ധൃതിപ്പെട്ട് കയറാൻ ശ്രമിക്കുമ്പോൾ സമ്മർദം കൂടി എന്തെങ്കിലുമൊക്കെ അബദ്ധം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. 

Read Also : ചിരിച്ചുകൊണ്ടോ, ഗൗരവത്തിലോ?; അഭിമുഖത്തിൽ മറുപടി എങ്ങനെ വേണം

വാതിൽ വലിച്ചടയ്ക്കരുത്

മുറിക്കുള്ളിൽ പ്രവേശിച്ചാൽ വാതിൽ അടയ്ക്കാൻ ശ്രദ്ധിക്കണം. വലിയ ശബ്ദത്തോടെ വലിച്ചടയ്ക്കാതെ സാവധാനം അടയ്ക്കണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് രണ്ടു ഗുണമുണ്ട്. വാതിലടയ്ക്കുന്ന സമയത്ത് നല്ലതുപോലെ ബ്രീത്ത് ചെയ്ത് റിലാക്സ് ചെയ്യാൻ അവസരം ലഭിക്കും. വാതിലിലും കസേരയിലും തട്ടി സർട്ടിഫിക്കറ്റുകൾ താഴെ വീഴാതെ ശ്രദ്ധിച്ച്  മുറിയിലേക്കു കടക്കാനും വളരെ സ്വസ്ഥമായി, ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ പാനലിനു മുന്നിലേക്ക് കടന്നു ചെല്ലാനും കഴിയും. ഇരിക്കാനുള്ള അനുവാദം ലഭിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ, അനുവദിച്ച ഇരിപ്പിടത്തിൽ ഇരുന്നതിനു ശേഷം ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയാറെടുക്കാം.

Content Summary : Career Column Mentor Spark Career Snippet - Dr.Ajith Sankar Talks About What to Do While Waiting in the Lobby for Your interview

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA