ബലഹീനതകളുടെ പേരിൽ നിരന്തരം അപമാനിക്കപ്പെടുന്നവരെ ഉപദേശിക്കാറുണ്ടോ?

HIGHLIGHTS
  • നാലുനില വീടുള്ളവനു നാടോടികളുടെ ജീവിതം മനസ്സിലാകില്ല.
  • ആരും തങ്ങളുടെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിയല്ല ജീവിക്കുന്നത്.
positive-thought
Representative image. Photo Credit : Odua Images/Shutterstock
SHARE

കുരുവികൾ മരച്ചില്ലയിൽ കൂടുണ്ടാക്കി സുഖമായി താമസിക്കുകയാണ്. ഒരു ദിവസം ശക്തമായ മഴയും കാറ്റും സഹിക്കാനാകാതെ ഒരു കുരങ്ങ് അതേ മരച്ചില്ലയിൽ വന്നിരുന്നു. തണുത്തു വിറയ്ക്കുന്ന കുരങ്ങിനോടു കുരുവി ചോദിച്ചു: നീയെന്താണ് ഇവിടിരിക്കുന്നത്, നിനക്കു വീടില്ലേ? കുരങ്ങിനു ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടിയില്ല. കുരുവി കുരങ്ങിനെ ഉപദേശിച്ചു: വീടില്ലാത്തതുകൊണ്ടല്ലേ ഇങ്ങനെ മഴ നനയേണ്ടിവന്നത്. ഉടനെ വീട് പണിയണം. കുരങ്ങ് പ്രതികരിച്ചില്ല. കുരുവി വീണ്ടും പറഞ്ഞു: നീ ഒരു മണ്ടനാണ്. മഴയുണ്ടാകുമെന്നറിഞ്ഞിട്ടും വീട് പണിതില്ല. ഞങ്ങളുടെ വീട് എത്ര മനോഹരമാണെന്നു നോക്ക്. കലിപൂണ്ട കുരങ്ങ് ആ മരക്കൊമ്പിൽ തൂങ്ങിയാടി. കമ്പൊടിഞ്ഞ് കൂടും കുരുവികളും വീണു. 

Read Also : പ്രതീക്ഷിക്കുന്ന മറുപടി അപ്പുറത്തു നിന്നു ലഭിക്കാതെ വരുമ്പോൾ ദേഷ്യം തോന്നാറുണ്ടോ?

നാലുനില വീടുള്ളവനു നാടോടികളുടെ ജീവിതം മനസ്സിലാകില്ല. ഓരോരുത്തർക്കും അവരുടേതായ ജീവിതസാഹ ചര്യങ്ങളും മാനസികാവസ്ഥയും ഉണ്ടാകും. അതിൽ ചിലപ്പോൾ നിസ്സഹായതയോ നിരാശയോ കടന്നു കൂടിയിട്ടു ണ്ടാകും. നിശ്ശബ്ദത അതിന്റെ അടയാളം മാത്രമാണ്.  ആരും തങ്ങളുടെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിയല്ല ജീവിക്കുന്നത്. മറ്റാരും അറിയുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളുടെ മുകളിലൂടെയുള്ള ചിരിയിലാണ് അവരുടെ ജീവിതം മനോഹരമായി കാണപ്പെടുന്നത്. എന്തിനാണ് അത്തരം ചുറ്റുപാടുകളെ വീണ്ടും ഇളക്കിമറിക്കുന്നത്.

തന്റെ ബലഹീനതകളുടെ പേരിൽ നിരന്തരം അപമാനിക്കപ്പെട്ടാൽ ഒരാൾ എങ്ങനെ പക്വമായി പ്രതികരിക്കും. അയൽക്കാരന്റെ കെടുതികളും ദുരവസ്ഥകളും അവന്റേതു മാത്രമെന്നും തങ്ങളൊരിക്കലും അവയുടെ ഇരകളാകില്ല എന്നതുമാണ് ഏറ്റവും വലിയ തെറ്റിദ്ധാരണ. മനസ്സാന്നിധ്യം നഷ്ടപ്പെട്ടവരോടു വാദത്തിനോ ഉപദേശത്തിനോ ശ്രമിക്കരുത്. 

അവരുടെ ആധി അടുത്തുള്ളവർക്കും അപകടകരമായേക്കാം. ഗുണദോഷിക്കലാണ് അശരണരോടുള്ള ഏറ്റവും വലിയ അവഹേളനം. നിസ്സഹായരോടൊപ്പം നിശ്ശബ്ദമായി വ്യാപരിക്കുക. അവരുടെ ശ്വാസോച്ഛ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും താളം മനസ്സിലാക്കുക. കണ്ണിൽ നോക്കി, കൈ പിടിക്കുക. ഇത്രയും മതി അവർ അവരുടെ ഗതിവേഗം വീണ്ടെടുക്കാൻ.

Content Summary : Never try to advise people insulted by others for their weaknesses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS