നാസയിൽ നിന്നുൾപ്പെടെ അപ്രത്യക്ഷമായ ‘വിചിത്ര’ ജോലികൾ; മനുഷ്യകംപ്യൂട്ടർ മുതൽ ജനലിൽമുട്ടുന്നയാൾ വരെ

HIGHLIGHTS
  • മനുഷ്യകംപ്യൂട്ടർ മുതൽ ജനലിൽമുട്ടുന്നയാൾ വരെ.
  • അപ്രത്യക്ഷമായ ചില വിചിത്ര ജോലികൾ.
Photo Credit : dit:RichVintage/iStock
Representative image: Photo Credit : dit:RichVintage/iStock
SHARE

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റു ഡിസ്റപ്ടീവ് സാങ്കേതികവിദ്യകളുടെയും കാഹളം മുഴങ്ങുന്ന ഒരു ലോകത്താണ് നാമിപ്പോൾ. ഇന്നു ലോകത്ത് നിലവിലുള്ള തൊഴിലുകളിലും തസ്തികകളിലും എത്രയെണ്ണം നിലനിൽക്കുമെന്നുപോലും ആർക്കുമറിയാത്തൊരു ഘട്ടമാണ്. മനുഷ്യസമൂഹം വിവിധ കാലങ്ങളിലൂടെയാണ് വികസിച്ചുവന്നത്. പലകാലങ്ങളിലും വളരെ പ്രബലമായുണ്ടായിരുന്ന ജോലികൾ ഇന്ന് വായിച്ചറിയാനുള്ള കൗതുകം മാത്രമാണ്. അത്തരം ചില അപ്രത്യക്ഷമായ വിചിത്രജോലികളെപ്പറ്റി അറിഞ്ഞാലോ? പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നവയാണ് ഇവയിൽ കൂടുതൽ ജോലികളും.

Read Also : വനിതകൾക്ക് മുട്ടൻ ‘പണി’യാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: കാത്തിരിക്കുന്നത് വൻ തൊഴിൽനഷ്ടം

കംപ്യൂട്ടർ എന്നാൽ അറിയാത്തവരായി ഇന്നാരുമില്ല. കംപ്യൂട്ടറുകൾ മാനവരാശിയെത്തന്നെ മാറ്റിമറിച്ചു. എന്നാൽ കംപ്യൂട്ടർ എന്നത് പഴയകാലത്തുണ്ടായിരുന്ന ഒരു തൊഴിൽ തസ്തികയാണ്. ഇലക്ട്രോണിക് കംപ്യൂട്ടറുകൾ പ്രചാരത്തിലാകുന്നതിനും മുൻപായിരുന്നു ഇത്. ഗണിതപരമായ കണക്കുകൂട്ടലും മറ്റു പ്രക്രിയകളും ചെയ്യാനായി നിയമിക്കപ്പെട്ട ജീവനക്കാരായിരുന്നു കംപ്യൂട്ടേഴ്സ്. നാസയുൾപ്പെടെ സമുന്നത സ്ഥാപനങ്ങളിൽ ഇവരുെട സേവനമുണ്ടായിരുന്നു.

ഇന്നു നമുക്ക് ധൈര്യമായി കിടന്നുറങ്ങാം, കാരണം രാവിലെ എത്ര സമയത്ത് എഴുന്നേൽക്കണമെങ്കിലും മൊബൈലിൽ അലാം വച്ചാൽ മതി. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലാംക്ലോക്ക് പ്രചാരത്തിലായിട്ടില്ല. പകരം ആളുകളെ ഉണർത്തിയിരുന്നത് നോക്കർ അപ്പർ എന്ന ജോലിക്കാരായിരുന്നു. പ്രഭാതത്തിൽ നിശ്ചിത സമയത്ത് ജനലുകളിൽ മുട്ടിയായിരുന്നു ഉണർത്തിയിരുന്നത്. മുകൾനിലകളിൽ താമസിക്കുന്നവരെ ഉണർത്താനായി നീളമുള്ള വടികളും ഇവരുെട പക്കലുണ്ടായിരുന്നു. ഇതുപയോഗിച്ച് ജനാലകളിൽ മുട്ടും.

റഡാറുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് എയർക്രാഫ്റ്റ് ലിസണർ എന്നൊരു കൂട്ടം തൊഴിലാളികളെ സൈന്യങ്ങൾ നിയമിച്ചിരുന്നു. ഭൂമിയിൽ സ്ഥാപിച്ച വമ്പൻ കുഴലുകളായിരുന്നു ഇവർ നിയന്ത്രിച്ചത്. ഒരു ഭാഗത്ത് വലിയ വ്യാസമുള്ള ദ്വാരമുള്ള ഈ കുഴലുകളുടെ മറ്റേയറ്റം ചെവിയിൽ വയ്ക്കാവുന്നത്ര വ്യാസം കുറ‍ഞ്ഞതായിരുന്നു. സൈനിക മേഖലയിലേക്ക് എത്തുന്ന ശത്രുവിമാനങ്ങൾ കണ്ടെത്താൻ എയർക്രാഫ്റ്റ് ലിസണർമാർ ഉപകരിച്ചു.

മധ്യകാല ഇംഗ്ലണ്ടിലെ മറ്റൊരു തസ്തികയായിരുന്നു ടൗൺ ക്രയർ. പൊതുവായ നോട്ടീസുകളും പ്രഖ്യാപനങ്ങളും വാർത്തകളും ഉറക്കെവിളിച്ചുകൊണ്ട് ഓടുക എന്നതായിരുന്നു ഈ ജോലിക്കാരൻ ചെയ്യേണ്ടിയിരുന്നത്. ജനങ്ങൾ വിവരങ്ങൾ അറിഞ്ഞിരുന്നത് ഇങ്ങനെയാണ്. പിൽക്കാലത്ത് മാധ്യമങ്ങൾ ശക്തിപ്രാപിച്ചതോടെ ഈ തസ്തികയ്ക്ക് പ്രസക്തിയില്ലാതെയായി.ഇതുപോലെ ധാരാളം ജോലികൾ കാലാകാലങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ട്.

Content Summary : Weird Jobs Our Ancestors Did That No Longer Exist

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS