ഡ്രോൺ പൈലറ്റ്: ഇന്ത്യയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ, സർട്ടിഫിക്കറ്റുള്ളവർ വെറും 5400

HIGHLIGHTS
  • ഡ്രോൺ പറത്താൻ അംഗീകൃത സർട്ടിഫിക്കറ്റുണ്ടോ ?
drone
Representative image. Photo Credit : Den Rozhnovsky/iStock
SHARE

കൃഷിയിടം മുതൽ കല്യാണ ഓഡിറ്റോറിയം വരെ എവിടെയും പറന്നെത്തുന്ന വിഐപിയാണ് ഇപ്പോൾ ഡ്രോൺ. മാപ്പിങ്, സർവേ ജോലികളുടെ വേഗത്തിലും വ്യാപ്തിയിലുമുണ്ടായ കുതിച്ചുചാട്ടം ഡ്രോൺ ഓരോ മേഖലയിലും കൊണ്ടുവരുന്ന മാറ്റത്തിനു തെളിവാണ്. പക്ഷേ ഈ ഡ്രോൺ പറത്താൻ അംഗീകൃത സർട്ടിഫിക്കറ്റുണ്ടോ ? സർട്ടിഫിക്കറ്റ് വേണമെന്നു തന്നെ പലർക്കും അറിയുമോ ?

Read Also : ജോലിയിൽ അസാധാരണമായി തിളങ്ങുന്നവരോട് അസൂയ തോന്നിയിട്ടുണ്ടോ?; രഹസ്യമിതാണ്

കല്യാണ വീടുകളിലോ പൊതുയോഗങ്ങളിലോ ആഘോഷ പരിപാടികളിലോ എവിടെയായാലും ഡ്രോൺ പറത്താൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഡിജിസിഎ) റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഡ്രോൺ പറത്തുന്നത് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഡ്രോൺ മേഖലയിൽ ഇന്ത്യയിൽ നിലവിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടെന്നാണു വിലയിരുത്തൽ. എന്നാൽ ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റുള്ളവർ രാജ്യത്ത് 5400 പേർ മാത്രം. കേരളത്തിലും സർട്ടിഫിക്കറ്റുള്ളവർ വളരെ കുറവ്. 

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്നു പരിശീലനം നേടിയാണ് ഡിജിസിഎ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. സ്വന്തമായി ഡ്രോൺ ഇല്ലാത്തവർക്കുപോലും സർട്ടിഫിക്കറ്റുണ്ടെങ്കിൽ 40,000 രൂപ വരെ മാസവരുമാനം ഉറപ്പാക്കാം. ദേശീയപാതാ അതോറിറ്റിയുടെ ഹൈവേ നിർമാണ പുരോഗതി വിലയിരുത്തുന്ന ജോലികളിൽ ഡ്രോൺ ഒഴിവാക്കാനാവാത്ത ഘടകമായിക്കഴിഞ്ഞു. 

കേരളത്തിൽ പഠിക്കാം

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ കാസർകോട് വിദ്യാനഗറിലെ കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഡ്രോൺ പരിശീലന കോഴ്സുകളുണ്ട്. ചെറിയ ഡ്രോണുകൾ പറത്താൻ 5 ദിവസത്തെയും കാർഷിക ഡ്രോണുകൾ പറത്താൻ 7 ദിവസത്തെയും പരിശീലന കോഴ്സുകളാണുള്ളത്. കൃഷിമേഖലയിലെ ഉപയോഗം സംബന്ധിച്ച അധിക കാര്യങ്ങൾ കൂടി കാർഷിക ഡ്രോണുകൾ പറത്തുന്നവർക്കു പഠിക്കാനുണ്ട്. ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പരിശീലനം നൽകുന്നത്.

Read Also : മികച്ച ശമ്പളം, ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം; ഈ കോഴ്സ് പഠിച്ചാൽ പലതുണ്ട് മെച്ചം

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആകും ലഭിക്കുക. 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകളാണ് ഇരു കോഴ്സുകളും പൂർത്തിയാക്കുന്നവർക്കു പറത്താവുന്നത്. 10 വർഷമാണു സർട്ടിഫിക്കറ്റിന്റെ കാലാവധി.

യോഗ്യത: എസ്എസ്എൽസി. ഇംഗ്ലിഷ് എഴുതാനും വായിക്കാനും അറിയണം. ഇന്ത്യൻ പാസ്‌പോർട്ടുള്ളവരാകണം. വിദേശത്തുൾപ്പെടെ കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരാണെന്ന് ഉറപ്പാക്കാനാണ് പാസ്പോർട്ട് നിർബന്ധമാക്കിയിരിക്കുന്നത്. 

പ്രായം: 18-65

ഫീസ്: ചെറിയ ഡ്രോൺ വിഭാഗത്തിൽ 54,280 രൂപ. കാർഷിക ഡ്രോൺ വിഭാഗത്തിൽ 61,360 രൂപ.

വെബ്സൈറ്റ്: www.asapkerala.gov.in

ഫോൺ: 9495999641, 9947132963

Content Summary : Only 5400 Certified Drone Pilots for 100,000 Jobs in India

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS